Tuesday 27 January 2015

ഭൂമിപുത്രി

ഭൂമിപുത്രി 

ആകാശത്തേയ്ക്ക് നോക്കി  നിലവിളിക്കുന്നതിനെക്കാള്‍
അഭികാമ്യം
ഭൂമിയിലേയ്ക്ക് മിഴിനട്ടു നില്‍ക്കുന്നതാണ്.
ഗഗനചാരികള്‍ക്കറിയില്ല
വിഷാദം എന്ന വാക്കിന്‍റെ അര്‍ത്ഥവും ചുറ്റുവട്ടവും.

ഒരിക്കലും സംഗമിക്കാന്‍ ആവില്ലെന്നറിഞ്ഞിട്ടും
എത്ര എകാഗ്രതയോടെയാണ്
ഭൂമി സുര്യനെ ചുറ്റിനടക്കുന്നത്.
ഒറ്റപ്പെടലിന്‍റെ  വേദന അവളോളം
അറിഞ്ഞവള്‍ ആരുണ്ട്‌ ?
ഏതു ദൈവപുത്രനുണ്ട്
അവളോളം ആഴത്തില്‍ സഹനത്തിലാണ്ടാതായി!!

സിംഹാസനങ്ങളും വാഴ്ത്തുകളും
കണ്‍വെട്ടത്തും കൈയ്യകലത്തും
ഉണ്ടായിട്ടില്ല ഒരിക്കലും.
ഉയിര്‍പ്പും.  മാലാഖമാരുടെ പുഷ്പവൃഷ്ടിയും
കേട്ടുമറന്ന കഥകള്‍ മാത്രമായി ...

പൂക്കള്‍ കൊഴിഞ്ഞ് വരണ്ടുപോയ
ഒരു ചില്ലയുടെ ദൈന്യം
അവളോളം മറ്റാര്‍ക്ക് തിരിയാന്‍?
ഇനി മറ്റൊന്നും ചെയ്യാനില്ല ,
ഒരു കൊടുങ്കാറ്റിനെ ഉപാസിക്കലല്ലാതെ ....

(ജനുവരി 2015)

2 comments:

  1. ഒരിക്കലും സംഗമിക്കാന്‍ ആവില്ലെന്നറിഞ്ഞിട്ടും
    എത്ര എകാഗ്രതയോടെയാണ്
    ഭൂമി സുര്യനെ ചുറ്റിനടക്കുന്നത്.
    ഒറ്റപ്പെടലിന്‍റെ വേദന അവളോളം
    അറിഞ്ഞവള്‍ ആരുണ്ട്‌ ?പൂക്കള്‍ കൊഴിഞ്ഞ് വരണ്ടുപോയ
    ഒരു ചില്ലയുടെ ദൈന്യം
    അവളോളം മറ്റാര്‍ക്ക് തിരിയാന്‍?
    ഇനി മറ്റൊന്നും ചെയ്യാനില്ല ,
    ഒരു കൊടുങ്കാറ്റിനെ ഉപാസിക്കലല്ലാതെ
    ഈ വരികൾ പുഴകളായി കവിതയിലൂടെ ഒഴുകുന്നു

    ReplyDelete
  2. കൊള്ളം മനോഹരമായിരിക്കുന്നു, കവിതകളെല്ലാം.

    ReplyDelete