Follow by Email

Saturday, 25 May 2013

നിന്നെയും കാത്ത്

ഞാൻ തുളുമ്പിപ്പോകുമ്പോൾ ഏറ്റുവാങ്ങാൻ
ദാഹം തിളയ്ക്കുന്ന മണ്ണായ്,
വരണ്ടുണങ്ങുമ്പോൾ വേരുകൾക്ക് 
ആഴങ്ങളിൽനിന്ന് ഉറവപൊട്ടുന്ന കനിവായ്,

തളർന്നുറങ്ങുമ്പോൾ  
 ചുറ്റും നിറയുന്ന സ്നേഹമായ്,
പൊതിയുന്ന കരുത്തായ്,
നോവുമ്പോൾ തലചായ്ക്കാൻ 
എന്നിലേയ്ക്കു ചായുന്ന ചുമലായ്,
കൈപ്പിടിയിൽനിന്നൂർന്നു പോകാത്ത 
ചെറുവിരൽത്തുമ്പായ്,

പേടികൾക്ക് ഒളിക്കാൻ കാടായ്,
കൗതുകങ്ങൾക്ക് മഴവിൽച്ചന്തമായ്,
എന്നിലെ നിറവുകൾക്ക്
ഒഴുകിയെത്താൻ കടലായ്,
പെരുകുന്ന കണ്ണീരിനുപ്പായ്,
എന്റെ പ്രണയത്തിനു കുറുകാൻ 
ഇളം ചൂടുള്ള കൂടായ്,

ഉള്ളില്‍ തിളയ്ക്കുന്ന തിരമാലകള്‍ക്ക് 
വാക്കിന്റെ രൂപാന്തരമായി,
ലിപികൾ തോൽക്കുന്നിടത്ത്
നെഞ്ചിടിപ്പുകൾക്ക് മേൽ
ഒരു സർപ്പചുംബനത്തിന്റെ നിർവൃതിയായ്
നീ ഉണ്ടാവുമോ?
കാതുകൾ തേടുകയാണു നിരന്തരം
കാണാമറയത്തെ ഇടനാഴിയിൽ
നിന്റെ തണുത്ത കാലൊച്ച!!!

Wednesday, 22 May 2013

ജന്മാന്തരം

ജന്മാന്തരം

ഈ വയൽ പൂവിതൾത്തുമ്പിലെത്തൂമഞ്ഞു
തുള്ളി ഞാനായിരുന്നെങ്കിൽ!
പ്രിയനേ നിനക്കു നിൻ മുഖമൊന്നു കാണുവാൻ 
കണ്ണാടിയായ് മാറിയേനെ.
കാറ്റായിരുന്നു ഞാനെങ്കിൽ നിൻ തോൾ ചേർന്നു
ചങ്ങാതിയായ് നടന്നേനെ.

കുളിരായി നിന്നെപ്പൊതിഞ്ഞുറങ്ങാൻ മഴ-
ച്ചാറലായിക്കിളിയാക്കാൻ,
കാറ്റിന്നലകളിൽ പാറും പരാഗമായ് 
നിന്മുഖം  ചുംബിച്ചു പോകാൻ,
നീയുറങ്ങുമ്പോൾ നിലാവിന്റെ ചിന്തായി 
കിളിവാതിലൂടെത്തിനോക്കാൻ,
മോഹം പൊറാഞ്ഞനുരാഗിണി ഞാൻ വൃഥാ
സ്വപ്നങ്ങളെത്രയോ നെയ്തു!

ഏറെത്തളർന്ന നിൻ പാദങ്ങൾ വല്ലാതെ 
നോവുമ്പൊഴൊന്നിളവേൽക്കാൻ,
മാമരച്ചില്ലതൻ ശീതളച്ഛായയായ് 
സുമശയ്യയായി ഞാൻ മാറാം.
രാഗമായൊഴുകിപ്പരക്കട്ടെ ഞാൻ നിന്റെ-
യുള്ളിലും ചുറ്റുമെന്നെന്നും,

കാത്തിരുന്നീടാമനന്തജന്മങ്ങളിൽ
പ്രാണനേ നിന്നിൽ ലയിക്കാൻ.
തപമാണു ജന്മങ്ങളോരോന്നുമെൻ സഖേ
നീതന്നെയാകുന്നു വരവും!

                                                                                   (മെയ് 2013)

Friday, 17 May 2013

NEVER FORGET!!!

     Hey guys, are you very busy ?! Stop and think for a moment please.Have you ever told "I love you" to any one? Yeah I know you are going back to the  golden moments of your teen age love,and if you are a teenager, you are just rewinding to see the blushed cheeks of your love , or it may be the bitterness of a slap even! I didn't mean any of that .

     You may be a husband ,a wife, a son, a daughter, a grand child or a grandparent; whoever you be ,have not you ever felt   your heart overflowing with love towards any of the above said or towards someone in a different position? My question is ever did you allow yourself to reveal or express it verbally?Like "love you my mom", "love you my man, my lady, my grandpa,my son" etc..? May be not at all ! What is preventing you? Will that make you less respectful! make you mean and valueless?will your high position in the family be adversely affected?  Never ever my friends. Instead it will make miracles in your life. Here, you may  put forward  counter arguments,like "won't people understand that from behaviour? What is the need of telling it? how cheap it is?"
     Let me ask one more question now . Did you ever feel annoyed when somebody  said it to you ? Didn't  you enjoy it with heavy heartbeat and irresistible joy? Still denying?  Ok  proceed.   But  for those who agree  ,  dear friends, please waste not your time any more, waste not the rest of your life .Do practise it and feel the wonder ,experience the tremendous positive changes it brings in your life  Tell your beloveds, "I love you" when you feel to ."All  the best,  I LOVE YOU."

Thursday, 9 May 2013

സത്യം .....സുന്ദരം

     ഭൂമിയിലെ ജീവജാലങ്ങളുടെ കാര്യമെടുത്താൽ പൊതുവേ പുരുഷവർഗ്ഗത്തിൽ പെട്ടവയ്ക്കാണു കൂടുതൽ ആകർഷകത്വവും ഭംഗിയും.ഉദാഹരണത്തിന്  സിംഹം, ആന, മയിൽ, കോഴി;  അങ്ങനെ എത്രയെണ്ണം വേണമെങ്കിലും എടുക്കാം. സ്വർണ്ണവർണ്ണത്തിലുള്ള സട ഒന്നു കുടഞ്ഞ് ചുറ്റുവട്ടം നിരീക്ഷിച്ച് ,ഗാംഭീര്യത്തോടെ ഗർജ്ജിക്കുന്ന ആൺസിംഹം കണ്ണുകൾക്ക് ഉത്സവം തന്നെ.
തലയിലെ ശിഖ ഉയർത്തി അഴകാർന്ന  പീലി വട്ടം ചുറ്റി നൃത്തം ചെയ്യുന്ന ആണ്മയിലിന്റെ അടുത്തെങ്ങുമെത്തില്ല പെണ്മയിൽ. വളഞ്ഞു തിളങ്ങുന്ന കൊമ്പുകളും ഉയർത്തിയ തുമ്പിക്കയ്യുമായി ചിഹ്നം വിളിക്കുന്ന കൊമ്പന്റെ വൻപ് അപാരം  .കലമാനും കാട്ടുപോത്തും നട്ടിലെ  കന്നുകാ ലികളും മറ്റു വളർത്തുമൃഗങ്ങളുമെല്ലാം അങ്ങനെതന്നെ.

     എന്നാൽ മനുഷ്യരുടെ കാര്യം മാത്രം  നേരെ തിരിച്ചാണ് . കൃത്രിമമായ ആടയാഭരണങ്ങളില്ലാതെ തന്നെ സ് ത്രീ സൗന്ദര്യവതിയാണ്. പെണ്ണുടൽ അതിൽത്തന്നെ അഴകാർന്നതാണ്. സ് ത്രീയുടെ നഗ്നസൗന്ദര്യം എത്രയോ ചിത്രകാരന്മാർ ക്യാൻ വാസിൽ പ കർത്തി സ്വയം മറന്നിരുന്നിട്ടുണ്ട്! കൃത്രിമമായ -മനുഷ്യനിർമ്മിതമായ - എന്തും ആ അഴകിന്റെ ഭംഗി മറയ്ക്കാനേ ഉതകൂ.എന്നാൽ പുരുഷന്റെ നഗ്നത താരതമ്യേന അശ്ലീലമാണ്. ഡാ വിഞ്ചിയുടെ 'വിട്രൂവിയൻ മാൻ' അല്ലാതെ  മറ്റൊന്നും തന്നെ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല .അതും അനാട്ടമി യുമായി ബന്ധപ്പെട്ടു വരച്ചതാണെന്നാണ് അറിവ്. ഇതു വസ്ത്രങ്ങളുപേക്ഷിക്കാനുള്ള ആഹ്വാനമല്ല .ചില കേവലസത്യങ്ങളുടെ വെളിപ്പെടുത്തലുകൾ മാത്രം. ശാരീരിക - ജൈവ- സൗന്ദര്യം മാത്രമാണ് ഇവിടെ വിലയിരുത്തപ്പെട്ടത്. 

It is strange !


     Sometimes we won't admit or won't even listen to the sound of our soul .
It may be felt strange but true that we use our brain to measure relations at times.
We can not be true to our feelings and often ignores the lamentations of heart
 just to be more practical ; Just to be more comfortable personally .
We tend to be more selfish by just closing our senses
 towards  those who our soul recognises the needy .
It will not be wise in practical vision and we may have to suffer some material loss too
 but it will sooth our inner person  obeying our heart than brain !!!

     Chances are there to be criticised by friends and society ,
 to be stigmatised as good for nothing fellows .
 Others may laugh at our foolishness . But if we know from within
that we are doing right, don't look back , close your ears to the yells of public
 and go ahead . If we give up half way we won't gain anything .
We may feel contempt in within for having such a feeble inner person .
 But extreme care should be shown not to hurt or stamp others through out our lonely journey
Remember 'The Winner Stands Alone'.Tuesday, 7 May 2013

Better late than never!!

     We often shower praises on people after their demise or retirement from their profession. What is the use of it ?. It is said that praises should be done in public and criticisms in private. Good words from the depth of heart will make a person happy , it will energize him and prompt him to improve much. Praising one, after his death will do no good other than satisfy one's own prick of conscience for not admiring that person when he really deserved it. Same is the result when we admire a person of his good qualities or skills during his retirement .He might have been pleased: but at the same time will begin to worry that he could have improved much if was encouraged by others before the end of his profession.

     Why people are much reluctant in using good words!! Why appreciation is not a habit in our life ? Friends ,please do practise it and experience the wonders awaiting!  And don't forget  to accept it when somebody says good words on you too :)

Saturday, 4 May 2013

2.

ഗുരുവായൂരപ്പാ തിരുമുൻപിൽ വന്നു
തൊഴുതു നിൽക്കുന്നേനേഴ ഞാൻ
പലനാളായി നിൻ തിരുമുഖം കണ്ടു
ജന്മസാഫല്യം നേടുവാൻ..............

നിറമേഴും തികഞ്ഞുള്ളൊരീ മയിൽ-
പീലി ചൂടുന്ന മൗലിയും
മുരളി ചേരുന്ന തിരുവദനവു-
മാത്മഹർഷമായീടേണം...............

മിഴിതുറക്കുമീ നിറദീപ പ്രഭാ-
പൂരിതം നിന്റെ വിഗ്രഹം
അഗതികൾക്കെന്നുമഭയമായിടും
നിത്യചൈതന്യ വിസ്മയം...................

കലികാലപ്പാപക്കറ കളയുവാൻ
തിരുനാമം ജപം ചെയ്തു ഞാൻ
വന്നു നിൽക്കുന്നു  ചരണമാശ്രയം
കരുണാവാരിധേ  ഗോവിന്ദാ
കരുണാവാരിധേ ഗോവിന്ദാ  ............

Friday, 3 May 2013

പ്രാർഥന

Not meant a poem,   just to save

പീലിത്തിരുമുടി ചാർത്തിവിളങ്ങും
പീതാംബരധാരി,
നിൻ തിരുമാറിലെ വനമാലയിലെ
ഒരു ദലമായെങ്കിൽ - ഞാൻ
പ്രിയദലമായെങ്കിൽ

ശ്യാമമനോഹര നിൻ ചെഞ്ചൊടിയിലെ
പുല്ലാങ്കുഴൽ നാദം,
ആരാധികയാമിവളുടെ ഹൃദയ
സ്പന്ദനമായെങ്കിൽ - ജീവ -
സ്പന്ദനമായെങ്കിൽ

ചെന്താമരപോൽ സുന്ദരമീപദ
പങ്കജമുദ്രകളെ
ചിന്തയിലെന്നും താലോലിച്ചെൻ
ജന്മം പുലരട്ടെ - നര -
ജന്മം പുലരട്ടെ

അഞ്ജനമെഴുതിയ തിരുമിഴിയിണകളി-
ലുണരും കനിവോടെ
ശ്യാമ ഹരേ നിൻ പുഞ്ചിരിയാകും
ചന്ദ്രിക പൊഴിയേണം - വെൺ -
ചന്ദ്രിക പൊഴിയേണം

നന്ദകിശോരാ ഗോകുലപാലാ
 കണ്ണാ കാർവർണ്ണാ
നിന്നിൽ ചേർന്നിവളലിയട്ടെ നറു
നവനീതം പോലെ - ഒരു
തീർഥകണം പോലെ