Saturday 24 August 2013

"സ്നേഹത്തിന്റെ ഇലഞ്ഞിപ്പൂക്കൾ"

Geetha Thottam
27 August 2013 at 20:13 · 
തൽക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ് 
ഇത് നീണ്ട കുറിപ്പാണ് .....
പറയത്തക്ക അസുഖങ്ങളൊന്നും 
അപ്പച്ചനു വന്നതായി 
എന്റെ ഓർമ്മയിൽ ഇല്ല .
ഒട്ടും തടിച്ച 
ശരീരപ്രകൃതി അല്ലായിരുന്നു. 
ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ ആൾടെ മുടിയെല്ലാം വെളുത്തതാണ് . ഏതാണ്ട് കരുണാകരന്റെ ഒരു ലുക്ക് .
84- മത്തെ വയസ്സിൽ ഒന്ന് വീണു . ഒരു ഫ്രാക്ചർ ഉണ്ടായി . സർജറി വേണ്ടിവന്നു 
മുട്ടുചിറ Holy Ghost Hospital ൽ ആയിരുന്നു .
അന്ന് ജെയിംസ് അമേരിക്കയിൽ ആണ് . എല്ലാ ദിവസവും ഞാൻ സ്കൂളിൽനിന്ന് നേരെ ആശുപത്രിയിലേയ്ക്ക് പോകും . ഒരു മണിക്കൂർ എങ്കിലും അവിടെ ചെലവഴിക്കും .
ഒന്നിരാടം ദിവസങ്ങളിൽ വീട്ടിൽ വന്നു മക്കളെ കൂട്ടി പോകുമായിരുന്നു . 
അവര് വേറെ പള്ളിക്കൂടത്തിലാ പഠിച്ചിരുന്നെ .
ഇലഞ്ഞിയപ്പച്ചനെ അവർക്ക് വലിയ ഇഷ്ടമായിരുന്നു. 
അങ്ങനെ ആശുപത്രിയിൽ വൈകുന്നേരം എല്ലാരും കൂടി ഒരു ചായകുടിയും അല്പസ്വല്പം തമാശകളും . 
അമ്മയ്ക്കും ഞാൻ ചെല്ലുന്നത് ഒരാശ്വാസമായിരുന്നു. 
നാലു പെണ്‍മക്കളിൽ ഞാൻ മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ . 
ചേച്ചിമാർ മൂന്നു പേരും പുറത്തായിരുന്നു. ഇപ്പൊഴുമതേ. 
മൂത്ത ചേച്ചി പൂനയിൽ ,
മറ്റു രണ്ടുപേരും വിദേശത്തും. 
അമ്മയ്ക്ക് സഹായത്തിനു അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചി ആശുപത്രിയിൽ ഉണ്ടായിരുന്നു. ഒരുദിവസം വൈകുന്നേരം ഞാൻ ചെല്ലുമ്പോൾ തെയ്യാമ്മച്ചേച്ചി പറഞ്ഞു "എന്റെ കുഞ്ഞുമോളെ 
ഈ ചിറ്റപ്പനെക്കൊണ്ട് ഒരു രക്ഷേമില്ല, ഷേവു ചെയ്യാൻ പറഞ്ഞ് പറഞ്ഞ് എളേമ്മ മടുത്തു" എന്ന് . 
ഞാൻ റൂമിൽ ചെല്ലുമ്പോൾ 
മുഖം വീർപ്പിച്ചു അമ്മയും 
ഒരു കള്ളച്ചിരിയും ചിരിച്ച് അപ്പച്ചനും ഇരിപ്പുണ്ട് . 
ആശുപത്രിയിലെ സിസ്റർ മാരുടെ 
കാലു പിടിച്ച് അമ്മ ഏർപ്പാടാക്കിയ ബാർബർ വന്നപ്പോൾ 
ഷേവ് ചെയ്യണില്ലെന്നും പറഞ്ഞ് 
പാർട്ടി തിരിച്ചയച്ചു.
പണ്ടു മുതലേ അമ്മയും അപ്പച്ചനും പിണങ്ങാറുള്ള ഒരു അന്താരാഷ്ട്ര 
പ്രശ്നമത്രെ ഷേവിങ്ങ് !!
പിറ്റേന്നു ഞായറാഴ്ച, 
അച്ചൻ കുർബാന കൊണ്ടുവരും 
അപ്പച്ചനെ സുന്ദരനാക്കണം എന്ന അമ്മയുടെ ആഗ്രഹം തികച്ചും ന്യായമാണെന്ന് എനിക്കും തോന്നി.
ലേശം താടിയുള്ള അപ്പച്ചനെയാണ് എനിക്കും ഇഷ്ടം എന്ന്
ഞാനും അപ്പച്ചനും തമ്മിലുള്ള ഐക്യദാർഢ്യം തൽക്കാലം ഞാനങ്ങു മാറ്റി വച്ചു. 
ചേച്ചിയെക്കൊണ്ട് താഴത്തെ കടയിൽനിന്നു റേസർ മേടിപ്പിച്ച് സാരിത്തുമ്പൊക്കെ എടുത്തുകുത്തി ഞാനൊരു പിടിപിടിച്ചു . 
ഒന്നും മിണ്ടാതെ പാവം അനുസരണക്കുട്ടിയായി 
പൊക്കിവച്ച തലയിണയിൽ ചാരിക്കിടന്നു . ഇരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു . 
ഒരു അരമുക്കാൽ മണിക്കൂർ നേരം അദ്ധ്വാനിച്ചു 
ഞാൻ ആ മുഖം ഒന്ന് വെട്ടിത്തെളിച്ചു. 
ഒരു സ്റ്റൈലൻ മീശയും സ്ക്വയർ കൃതാവും ഫിറ്റ്‌ ചെയ്തു. 
അവസാനം കണ്ണാടിയിൽ
മുഖം കാണിച്ചു കൊടുത്തപ്പോൾ 
ഒന്ന് തെളിഞ്ഞു ചിരിച്ചു. 
ഒപ്പം ഒരു കമന്റും
"നീ വാദ്ധ്യാരു പണി നിർത്തിക്കോ ഇതാ നിനക്ക് പറ്റിയ പണി " എന്ന് 
ഓ ആയ്ക്കോട്ടെ എന്ന് ഞാനും. 
പിറ്റേന്നു പിള്ളേരെയും കൊണ്ടുപോയി .
അപ്പച്ചനു ഒരു ചെറിയ ക്ഷീണം പോലെ തോന്നി . 
രാവിലെ കുർബാന സ്വീകരിച്ചു കുഴപ്പമൊന്നും 
ഇല്ല എന്ന് അമ്മ പറഞ്ഞു . ചായ വേണ്ടെന്നു പറഞ്ഞെങ്കിലും 
ഞാൻ ഗ്ലാസ് പിടിച്ചു കൊടുത്തു . മടികൂടാതെ എന്റെ കയ്യിൽ 
നിന്ന് മുഴുവനും കുടിച്ചു. 
അന്നെന്തോ അപ്പച്ചന്റെ 
അടുത്തുനിന്നു പോരാൻ തോന്നിയില്ല .
സന്ധ്യയായി കുഞ്ഞുങ്ങളെയും കൊണ്ട് 
ഇനിയും വൈകണ്ട എന്ന് അപ്പച്ചൻ തന്നെ 
ഞങ്ങളെ പറഞ്ഞയച്ചു.
അവര് രണ്ടുപേരും 
അപ്പച്ചന് ഉമ്മകൊടുത്തു പോന്നു .
എന്തോ 
എന്റെ കയ്യിൽ പിടിച്ചുരുന്ന ആ കയ്യ് വിട്ടുപോരാൻ 
തീരെ തോന്നിയില്ല . 
എങ്കിലും മനസ്സില്ലാമനസ്സോടെ 
മക്കളെയും കൂട്ടി വീട്ടിലേയ്ക്ക് പോന്നു. 
ആകെ ഒരു വല്ലായ്ക . 
അമ്മയുടെ കയ്യിൽ 
മൊബൈൽ ഫോണ്‍ ഒന്നുമില്ല 
. ലാന്റ് നമ്പരിൽ വിളിച്ചു .
കുഴപ്പമൊന്നുമില്ല എന്നുത്തരം .
ഒരുതരത്തിൽ നേരം വെളുപ്പിച്ച് മക്കളെ സ്കൂളിൽ പറഞ്ഞുവിട്ടു .
വീണ്ടും വിളിച്ചു. ഉറങ്ങുകയാണ് ഒരു
കുഴപ്പവും ഇല്ല എന്നു പറഞ്ഞു . ഞാൻവരട്ടെ എന്ന് 
വീണ്ടും ചോദിച്ചപ്പോൾ അമ്മ പറഞ്ഞു 
വെറുതെ ലീവ് കളയണ്ട വൈകുന്നേരം വന്നാൽ മതി എന്ന് 
ആ ധൈര്യത്തിൽ ഞാൻ ജോലിയ്ക്ക് പോയി .
ഒരു പതിനൊന്നു മണിയായപ്പോൾ ഓഫീസിലേയ്ക്ക്
ഒരുഫോണ്‍ .
അപ്പച്ചന് ഇത്തിരി കൂടതലാണ് ഹോസ്പിറ്റൽ ലേയ്ക്ക് 
വരണം . 
അതൊരു മെസ്സേജ് ആയിരുന്നു . മറ്റൊന്നും 
ചോദിക്കാൻ പറ്റിയില്ല . 
അപ്പോൾ തന്നെ
എന്റെ മനസ്സ് മരിച്ചു . 
എങ്ങനെയോ ഡ്രൈവ് 
ചെയ്ത് ഹോസ്പിറ്റലിൽ എത്തി . 
അപ്പോൾ അവര് പറഞ്ഞു അവിടെയില്ല കാരിത്താസ്
ലേയ്ക്ക് കൊണ്ടുപോയി. 
വലിയവായിലെ കരഞ്ഞുകൊണ്ടാണ്‌ 
വിറയ്ക്കുന്ന കൈകളോടെ ഞാൻ വീണ്ടും സ്ടിയറിംഗ് 
പിടിച്ചത് . 
ആങ്ങളമാർ രണ്ടുപേരും കാരിത്താസ് ഹോസ്പിറ്റലിൽ 
ജെയിംസ് നാട്ടിലില്ല . 
കൂടെവരാൻ ആരുമില്ല 
ഹെഡ് ലൈറ്റ് ഒക്കെ തെളിച്ചാണ് ഭ്രാന്തുപിടിച്ച് അന്ന് 
ഞാൻ വണ്ടിയോടിച്ചത് . 
എങ്ങനെ അപകടം കൂടാതെ 
അവിടെയെത്തി എന്ന് ഇന്നൂം എനിക്കറിയില്ല .
casuality യുടെ മുന്നിൽ തന്നെ 
ഇളയ 
ചേട്ടൻ ഉണ്ടായിരുന്നു. 
അകത്തൊരു കസേരയിൽ അവശയായി അമ്മയും. 
അപ്പച്ചനെ ventilator ൽ കിടത്തിയിരിക്കുകയാണ് . 
security യെ 
തട്ടിത്തെറിപ്പിച്ച് ഞാൻ ICU വിലേയ്ക്ക് 
ഓടി . 
തീരെ ദുർബലമായ ശ്വാസം മാത്രമായി 
മുക്കാലും ജീവനില്ലാതെ എന്റെ അപ്പച്ചൻ. എന്നെക്കാണുമ്പോൾ 
പതിവുള്ള കുസൃതിച്ചിരി മുഖത്തില്ല. കണ്ണു തുറന്ന് എന്നെ നോക്കുന്നുമില്ല .
വിങ്ങിപ്പൊട്ടാതിരിക്കാൻ പാടുപെട്ടു. പരമാവധി 
സംയമനം പാലിച്ചു ഞാൻ ചെവിയിൽ മുഖം 
ചേർത്ത് പല തവണ വിളിച്ചു. 
monitor ൽ 
കാണുന്ന വരകളിൽ ഒതുങ്ങുന്ന പ്രതികരണം .
കവിളിലൂടെ ചാലുതീർത്തൊഴുകുന്ന കണ്ണീർ 
ഉണങ്ങുന്നതുവരെ ഞാനവിടെ നിന്നു.
പിന്നെ അമ്മയുടെ അടുത്ത് ചെന്നിരുന്നു .
അപ്പച്ചൻ മരിക്കാൻ പോകുന്നു എന്ന് അമ്മയ്ക്ക് 
അറിയുമോ ആവോ? 
വല്ലാത്ത ശ്വാസം മുട്ടലും പതിവില്ലാത്ത ചുമയും അമ്മയ്ക്ക്. 
ഒറ്റ ദിവസം കൊണ്ടുണ്ടായ മാറ്റം !
അപ്പച്ചന്റെ കാര്യത്തിൽ ഇനി ഈശ്വരനു
മാത്രമേ എന്തെങ്കിലും ചെയ്യാനുള്ളൂ . അമ്മയെ 
ഇങ്ങനെ തനിച്ചാക്കാൻ വയ്യ . 
ഡോക്ടറെ കാണിച്ച് 
മരുന്ന് വാങ്ങി നിർബന്ധിച്ച് ചായയും കുടിപ്പിച്ചു.
വൈകുന്നേരമാകുന്നു 
കുഞ്ഞുങ്ങൾ പള്ളിക്കൂടത്തിൽനിന്നു വന്നുകാണും .
അടുത്തുള്ള ഒരു പയ്യനെ വിളിച്ച് അവരെ ഹോസ്പിറ്റലിൽ കൊണ്ടുവരാൻ ഏർപ്പാടാക്കി .
ഞാനും കുഞ്ചായനും ( ഇളയ ചേട്ടൻ ) കൂടി ഡോക്ടറെ കണ്ടു 
ഇനി പ്രതീക്ഷയ്ക്ക് വകയില്ല അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞു . 
നിറഞ്ഞ കണ്ണുകളുമായി പരസ്പരം നോക്കാതെ ഞങ്ങൾ ഡോക്ടറുട മുറിവിട്ടിറങ്ങി .
ലണ്ടനിലുള്ള ചേച്ചിമാരെയും പൂനെയിലുള്ള ചേച്ചിയെയും വിവരങ്ങൾ ധരിപ്പിച്ചു . 
സന്ധ്യയായപ്പോൾ അമ്മയെ അപ്പച്ചന്റെ അടുത്ത് കൊണ്ടുപോയി . 
എല്ലാം മനസ്സിലായതുപോലെ അമ്മ ശാന്തയായി യാത്ര പറഞ്ഞു പോന്നു . പുറത്തെ കസേരയിൽ വന്നിരുന്നു നിശ്സാബ്ദയായി കരഞ്ഞു .
കരഞ്ഞു തീരട്ടെ എന്ന് കരുതി ഞാൻ ഒന്നും സംസാരിക്കാതെ പുറം തലോടി അരികിൽ ഇരുന്നു. 
ഒരു എട്ടര മണി ആയപ്പോ ഡോക്ടർ വീണ്ടും വിളിപ്പിച്ചു . response തീരെ ഇല്ലാണ്ടായി വെന്റിലേറ്റർ മാറ്റുകയാണ് എന്ന് പറഞ്ഞു .
അപ്പച്ചൻ മരിക്കുന്നത് അമ്മ കണ്ട് താങ്ങില്ല എന്ന് മനസ്സിലായി . 
ധൈര്യം സംഭരിച്ചു ഞാൻ വീണ്ടും
ICU വിൽ കയറി 
monitor signals തീരെ. ഇല്ലാതായിരിക്കുന്നു . 
ഇനിയൊരിക്കലും എനിക്ക് ജീവനോടെ കാണാൻ സാധിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ആ കൈകളിൽ 
എന്റെ മനസ്സിലെ മുഴുവൻ സ്നേഹത്തോടും കൂടി ഞാൻ ബലമായി പിടിച്ചു . 
വീണ്ടും. ചെവിയിൽ മുഖം ചേർ ത്തു വിളിച്ചു . 
മോണിട്ടറിലും കാര്യമായ പ്രതികരണം ഇല്ല . 
എത്രയോ മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡോക്ടർ നിസ്സംഗതയോടെ വെന്റിലെറ്റർ ഡിസ് കണകറ്റ് ചെയ്തു ,
എന്റെ പാവം ഹൃദയത്തെ നെടുകെ പിളർന്നുകൊണ്ട് . .....
ചേച്ചിമാർ നാളെ കഴിഞ്ഞേ എത്തു . അപ്പച്ചനെ അധികം വൈകാതെ മോർച്ചറിയിൽ വയ്ക്കണം.
ജീവച്ഛവമായ അമ്മയും ഞങ്ങളും അനുഗമിച്ചു . 
മോർ ച്ചറിയുടെ മരവിച്ച തണുപ്പിലേക്ക് ആരും കൂട്ടില്ലാതെ,അമ്മയെ കൂടാതെ അപ്പച്ചൻ ..... 
(കണ്ണുനീരു മൂടിയിട്ട് ടൈപ്പു ചെയ്യാൻ വയ്യ. )
മരണത്തിൽ പോലും മനസ്സാന്നിധ്യം കൈവിടാതെ നിന്ന അമ്മ 
അലമുറയിട്ടു കരഞ്ഞത് ഇപ്പോഴും കേൾക്കാം എനിക്ക് . 
മരിച്ചതിനേക്കാൾ അമ്മയെ തകർത്തത് 
മോർച്ചറിയുടെ ഇരുട്ടിലും തണുപ്പിലും 
അപ്പച്ചനെ ഒറ്റയ്ക്കാക്കി പോന്നതായിരുന്നു .
സുമംഗലികളായി മരിക്കണം എന്നാണ് 
എല്ലാ നല്ല ഭാര്യമാരുടെയും ആഗ്രഹം . താൻ
മരിച്ചിട്ടേ ഭർത്താവ് മരിക്കാവൂ എന്ന്.
എന്നാൽ അമ്മ
പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് .
അപ്പച്ചൻ മരിച്ചിട്ടേ അമ്മ മരിക്കാവൂ
എന്നാണ് അമ്മയുടെപ്രാർഥന എന്ന് .
അമ്മയില്ലാതെ അപ്പച്ചൻ ഒരിക്കലും 
മാനേജു ചെയ്യില്ല എന്ന് നന്നായി 
മനസ്സിലാക്കിയിരുന്നു അമ്മ. 
ഉള്ളറിഞ്ഞ സ്നേഹത്തിൽ നിന്ന് മാത്രമേ അങ്ങനെ ഒരു 
പ്രാർഥന ഉയരൂ . ഒരുനേരം അമ്മ കൂടെയില്ലെങ്കിൽ 
ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്ത അപ്പച്ചൻ 
പട്ടിണി കിടന്നു മരിക്കുമായിരുന്നേനെ. 
ഈശ്വരൻ കരുണയുള്ളവനാണെന്നു 
ഞാൻ വിശ്വസിക്കുന്നു !!!!
ശരീരമുപേക്ഷിച്ചു പോയെങ്കിലും 
ഞങ്ങളുടെ അപ്പച്ചൻ ഞങ്ങൾക്കൊപ്പം തന്നെയുണ്ട്‌, എന്നും.
Like
Geetha Thottam
27 August 2013 at 20:13 · 
തൽക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ് 
ഇത് നീണ്ട കുറിപ്പാണ് .....
പറയത്തക്ക അസുഖങ്ങളൊന്നും 
അപ്പച്ചനു വന്നതായി 
എന്റെ ഓർമ്മയിൽ ഇല്ല .
ഒട്ടും തടിച്ച 
ശരീരപ്രകൃതി അല്ലായിരുന്നു. 
ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ ആൾടെ മുടിയെല്ലാം വെളുത്തതാണ് . ഏതാണ്ട് കരുണാകരന്റെ ഒരു ലുക്ക് .
84- മത്തെ വയസ്സിൽ ഒന്ന് വീണു . ഒരു ഫ്രാക്ചർ ഉണ്ടായി . സർജറി വേണ്ടിവന്നു 
മുട്ടുചിറ Holy Ghost Hospital ൽ ആയിരുന്നു .
അന്ന് ജെയിംസ് അമേരിക്കയിൽ ആണ് . എല്ലാ ദിവസവും ഞാൻ സ്കൂളിൽനിന്ന് നേരെ ആശുപത്രിയിലേയ്ക്ക് പോകും . ഒരു മണിക്കൂർ എങ്കിലും അവിടെ ചെലവഴിക്കും .
ഒന്നിരാടം ദിവസങ്ങളിൽ വീട്ടിൽ വന്നു മക്കളെ കൂട്ടി പോകുമായിരുന്നു . 
അവര് വേറെ പള്ളിക്കൂടത്തിലാ പഠിച്ചിരുന്നെ .
ഇലഞ്ഞിയപ്പച്ചനെ അവർക്ക് വലിയ ഇഷ്ടമായിരുന്നു. 
അങ്ങനെ ആശുപത്രിയിൽ വൈകുന്നേരം എല്ലാരും കൂടി ഒരു ചായകുടിയും അല്പസ്വല്പം തമാശകളും . 
അമ്മയ്ക്കും ഞാൻ ചെല്ലുന്നത് ഒരാശ്വാസമായിരുന്നു. 
നാലു പെണ്‍മക്കളിൽ ഞാൻ മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ . 
ചേച്ചിമാർ മൂന്നു പേരും പുറത്തായിരുന്നു. ഇപ്പൊഴുമതേ. 
മൂത്ത ചേച്ചി പൂനയിൽ ,
മറ്റു രണ്ടുപേരും വിദേശത്തും. 
അമ്മയ്ക്ക് സഹായത്തിനു അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചി ആശുപത്രിയിൽ ഉണ്ടായിരുന്നു. ഒരുദിവസം വൈകുന്നേരം ഞാൻ ചെല്ലുമ്പോൾ തെയ്യാമ്മച്ചേച്ചി പറഞ്ഞു "എന്റെ കുഞ്ഞുമോളെ 
ഈ ചിറ്റപ്പനെക്കൊണ്ട് ഒരു രക്ഷേമില്ല, ഷേവു ചെയ്യാൻ പറഞ്ഞ് പറഞ്ഞ് എളേമ്മ മടുത്തു" എന്ന് . 
ഞാൻ റൂമിൽ ചെല്ലുമ്പോൾ 
മുഖം വീർപ്പിച്ചു അമ്മയും 
ഒരു കള്ളച്ചിരിയും ചിരിച്ച് അപ്പച്ചനും ഇരിപ്പുണ്ട് . 
ആശുപത്രിയിലെ സിസ്റർ മാരുടെ 
കാലു പിടിച്ച് അമ്മ ഏർപ്പാടാക്കിയ ബാർബർ വന്നപ്പോൾ 
ഷേവ് ചെയ്യണില്ലെന്നും പറഞ്ഞ് 
പാർട്ടി തിരിച്ചയച്ചു.
പണ്ടു മുതലേ അമ്മയും അപ്പച്ചനും പിണങ്ങാറുള്ള ഒരു അന്താരാഷ്ട്ര 
പ്രശ്നമത്രെ ഷേവിങ്ങ് !!
പിറ്റേന്നു ഞായറാഴ്ച, 
അച്ചൻ കുർബാന കൊണ്ടുവരും 
അപ്പച്ചനെ സുന്ദരനാക്കണം എന്ന അമ്മയുടെ ആഗ്രഹം തികച്ചും ന്യായമാണെന്ന് എനിക്കും തോന്നി.
ലേശം താടിയുള്ള അപ്പച്ചനെയാണ് എനിക്കും ഇഷ്ടം എന്ന്
ഞാനും അപ്പച്ചനും തമ്മിലുള്ള ഐക്യദാർഢ്യം തൽക്കാലം ഞാനങ്ങു മാറ്റി വച്ചു. 
ചേച്ചിയെക്കൊണ്ട് താഴത്തെ കടയിൽനിന്നു റേസർ മേടിപ്പിച്ച് സാരിത്തുമ്പൊക്കെ എടുത്തുകുത്തി ഞാനൊരു പിടിപിടിച്ചു . 
ഒന്നും മിണ്ടാതെ പാവം അനുസരണക്കുട്ടിയായി 
പൊക്കിവച്ച തലയിണയിൽ ചാരിക്കിടന്നു . ഇരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു . 
ഒരു അരമുക്കാൽ മണിക്കൂർ നേരം അദ്ധ്വാനിച്ചു 
ഞാൻ ആ മുഖം ഒന്ന് വെട്ടിത്തെളിച്ചു. 
ഒരു സ്റ്റൈലൻ മീശയും സ്ക്വയർ കൃതാവും ഫിറ്റ്‌ ചെയ്തു. 
അവസാനം കണ്ണാടിയിൽ
മുഖം കാണിച്ചു കൊടുത്തപ്പോൾ 
ഒന്ന് തെളിഞ്ഞു ചിരിച്ചു. 
ഒപ്പം ഒരു കമന്റും
"നീ വാദ്ധ്യാരു പണി നിർത്തിക്കോ ഇതാ നിനക്ക് പറ്റിയ പണി " എന്ന് 
ഓ ആയ്ക്കോട്ടെ എന്ന് ഞാനും. 
പിറ്റേന്നു പിള്ളേരെയും കൊണ്ടുപോയി .
അപ്പച്ചനു ഒരു ചെറിയ ക്ഷീണം പോലെ തോന്നി . 
രാവിലെ കുർബാന സ്വീകരിച്ചു കുഴപ്പമൊന്നും 
ഇല്ല എന്ന് അമ്മ പറഞ്ഞു . ചായ വേണ്ടെന്നു പറഞ്ഞെങ്കിലും 
ഞാൻ ഗ്ലാസ് പിടിച്ചു കൊടുത്തു . മടികൂടാതെ എന്റെ കയ്യിൽ 
നിന്ന് മുഴുവനും കുടിച്ചു. 
അന്നെന്തോ അപ്പച്ചന്റെ 
അടുത്തുനിന്നു പോരാൻ തോന്നിയില്ല .
സന്ധ്യയായി കുഞ്ഞുങ്ങളെയും കൊണ്ട് 
ഇനിയും വൈകണ്ട എന്ന് അപ്പച്ചൻ തന്നെ 
ഞങ്ങളെ പറഞ്ഞയച്ചു.
അവര് രണ്ടുപേരും 
അപ്പച്ചന് ഉമ്മകൊടുത്തു പോന്നു .
എന്തോ 
എന്റെ കയ്യിൽ പിടിച്ചുരുന്ന ആ കയ്യ് വിട്ടുപോരാൻ 
തീരെ തോന്നിയില്ല . 
എങ്കിലും മനസ്സില്ലാമനസ്സോടെ 
മക്കളെയും കൂട്ടി വീട്ടിലേയ്ക്ക് പോന്നു. 
ആകെ ഒരു വല്ലായ്ക . 
അമ്മയുടെ കയ്യിൽ 
മൊബൈൽ ഫോണ്‍ ഒന്നുമില്ല 
. ലാന്റ് നമ്പരിൽ വിളിച്ചു .
കുഴപ്പമൊന്നുമില്ല എന്നുത്തരം .
ഒരുതരത്തിൽ നേരം വെളുപ്പിച്ച് മക്കളെ സ്കൂളിൽ പറഞ്ഞുവിട്ടു .
വീണ്ടും വിളിച്ചു. ഉറങ്ങുകയാണ് ഒരു
കുഴപ്പവും ഇല്ല എന്നു പറഞ്ഞു . ഞാൻവരട്ടെ എന്ന് 
വീണ്ടും ചോദിച്ചപ്പോൾ അമ്മ പറഞ്ഞു 
വെറുതെ ലീവ് കളയണ്ട വൈകുന്നേരം വന്നാൽ മതി എന്ന് 
ആ ധൈര്യത്തിൽ ഞാൻ ജോലിയ്ക്ക് പോയി .
ഒരു പതിനൊന്നു മണിയായപ്പോൾ ഓഫീസിലേയ്ക്ക്
ഒരുഫോണ്‍ .
അപ്പച്ചന് ഇത്തിരി കൂടതലാണ് ഹോസ്പിറ്റൽ ലേയ്ക്ക് 
വരണം . 
അതൊരു മെസ്സേജ് ആയിരുന്നു . മറ്റൊന്നും 
ചോദിക്കാൻ പറ്റിയില്ല . 
അപ്പോൾ തന്നെ
എന്റെ മനസ്സ് മരിച്ചു . 
എങ്ങനെയോ ഡ്രൈവ് 
ചെയ്ത് ഹോസ്പിറ്റലിൽ എത്തി . 
അപ്പോൾ അവര് പറഞ്ഞു അവിടെയില്ല കാരിത്താസ്
ലേയ്ക്ക് കൊണ്ടുപോയി. 
വലിയവായിലെ കരഞ്ഞുകൊണ്ടാണ്‌ 
വിറയ്ക്കുന്ന കൈകളോടെ ഞാൻ വീണ്ടും സ്ടിയറിംഗ് 
പിടിച്ചത് . 
ആങ്ങളമാർ രണ്ടുപേരും കാരിത്താസ് ഹോസ്പിറ്റലിൽ 
ജെയിംസ് നാട്ടിലില്ല . 
കൂടെവരാൻ ആരുമില്ല 
ഹെഡ് ലൈറ്റ് ഒക്കെ തെളിച്ചാണ് ഭ്രാന്തുപിടിച്ച് അന്ന് 
ഞാൻ വണ്ടിയോടിച്ചത് . 
എങ്ങനെ അപകടം കൂടാതെ 
അവിടെയെത്തി എന്ന് ഇന്നൂം എനിക്കറിയില്ല .
casuality യുടെ മുന്നിൽ തന്നെ 
ഇളയ 
ചേട്ടൻ ഉണ്ടായിരുന്നു. 
അകത്തൊരു കസേരയിൽ അവശയായി അമ്മയും. 
അപ്പച്ചനെ ventilator ൽ കിടത്തിയിരിക്കുകയാണ് . 
security യെ 
തട്ടിത്തെറിപ്പിച്ച് ഞാൻ ICU വിലേയ്ക്ക് 
ഓടി . 
തീരെ ദുർബലമായ ശ്വാസം മാത്രമായി 
മുക്കാലും ജീവനില്ലാതെ എന്റെ അപ്പച്ചൻ. എന്നെക്കാണുമ്പോൾ 
പതിവുള്ള കുസൃതിച്ചിരി മുഖത്തില്ല. കണ്ണു തുറന്ന് എന്നെ നോക്കുന്നുമില്ല .
വിങ്ങിപ്പൊട്ടാതിരിക്കാൻ പാടുപെട്ടു. പരമാവധി 
സംയമനം പാലിച്ചു ഞാൻ ചെവിയിൽ മുഖം 
ചേർത്ത് പല തവണ വിളിച്ചു. 
monitor ൽ 
കാണുന്ന വരകളിൽ ഒതുങ്ങുന്ന പ്രതികരണം .
കവിളിലൂടെ ചാലുതീർത്തൊഴുകുന്ന കണ്ണീർ 
ഉണങ്ങുന്നതുവരെ ഞാനവിടെ നിന്നു.
പിന്നെ അമ്മയുടെ അടുത്ത് ചെന്നിരുന്നു .
അപ്പച്ചൻ മരിക്കാൻ പോകുന്നു എന്ന് അമ്മയ്ക്ക് 
അറിയുമോ ആവോ? 
വല്ലാത്ത ശ്വാസം മുട്ടലും പതിവില്ലാത്ത ചുമയും അമ്മയ്ക്ക്. 
ഒറ്റ ദിവസം കൊണ്ടുണ്ടായ മാറ്റം !
അപ്പച്ചന്റെ കാര്യത്തിൽ ഇനി ഈശ്വരനു
മാത്രമേ എന്തെങ്കിലും ചെയ്യാനുള്ളൂ . അമ്മയെ 
ഇങ്ങനെ തനിച്ചാക്കാൻ വയ്യ . 
ഡോക്ടറെ കാണിച്ച് 
മരുന്ന് വാങ്ങി നിർബന്ധിച്ച് ചായയും കുടിപ്പിച്ചു.
വൈകുന്നേരമാകുന്നു 
കുഞ്ഞുങ്ങൾ പള്ളിക്കൂടത്തിൽനിന്നു വന്നുകാണും .
അടുത്തുള്ള ഒരു പയ്യനെ വിളിച്ച് അവരെ ഹോസ്പിറ്റലിൽ കൊണ്ടുവരാൻ ഏർപ്പാടാക്കി .
ഞാനും കുഞ്ചായനും ( ഇളയ ചേട്ടൻ ) കൂടി ഡോക്ടറെ കണ്ടു 
ഇനി പ്രതീക്ഷയ്ക്ക് വകയില്ല അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞു . 
നിറഞ്ഞ കണ്ണുകളുമായി പരസ്പരം നോക്കാതെ ഞങ്ങൾ ഡോക്ടറുട മുറിവിട്ടിറങ്ങി .
ലണ്ടനിലുള്ള ചേച്ചിമാരെയും പൂനെയിലുള്ള ചേച്ചിയെയും വിവരങ്ങൾ ധരിപ്പിച്ചു . 
സന്ധ്യയായപ്പോൾ അമ്മയെ അപ്പച്ചന്റെ അടുത്ത് കൊണ്ടുപോയി . 
എല്ലാം മനസ്സിലായതുപോലെ അമ്മ ശാന്തയായി യാത്ര പറഞ്ഞു പോന്നു . പുറത്തെ കസേരയിൽ വന്നിരുന്നു നിശ്സാബ്ദയായി കരഞ്ഞു .
കരഞ്ഞു തീരട്ടെ എന്ന് കരുതി ഞാൻ ഒന്നും സംസാരിക്കാതെ പുറം തലോടി അരികിൽ ഇരുന്നു. 
ഒരു എട്ടര മണി ആയപ്പോ ഡോക്ടർ വീണ്ടും വിളിപ്പിച്ചു . response തീരെ ഇല്ലാണ്ടായി വെന്റിലേറ്റർ മാറ്റുകയാണ് എന്ന് പറഞ്ഞു .
അപ്പച്ചൻ മരിക്കുന്നത് അമ്മ കണ്ട് താങ്ങില്ല എന്ന് മനസ്സിലായി . 
ധൈര്യം സംഭരിച്ചു ഞാൻ വീണ്ടും
ICU വിൽ കയറി 
monitor signals തീരെ. ഇല്ലാതായിരിക്കുന്നു . 
ഇനിയൊരിക്കലും എനിക്ക് ജീവനോടെ കാണാൻ സാധിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ആ കൈകളിൽ 
എന്റെ മനസ്സിലെ മുഴുവൻ സ്നേഹത്തോടും കൂടി ഞാൻ ബലമായി പിടിച്ചു . 
വീണ്ടും. ചെവിയിൽ മുഖം ചേർ ത്തു വിളിച്ചു . 
മോണിട്ടറിലും കാര്യമായ പ്രതികരണം ഇല്ല . 
എത്രയോ മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡോക്ടർ നിസ്സംഗതയോടെ വെന്റിലെറ്റർ ഡിസ് കണകറ്റ് ചെയ്തു ,
എന്റെ പാവം ഹൃദയത്തെ നെടുകെ പിളർന്നുകൊണ്ട് . .....
ചേച്ചിമാർ നാളെ കഴിഞ്ഞേ എത്തു . അപ്പച്ചനെ അധികം വൈകാതെ മോർച്ചറിയിൽ വയ്ക്കണം.
ജീവച്ഛവമായ അമ്മയും ഞങ്ങളും അനുഗമിച്ചു . 
മോർ ച്ചറിയുടെ മരവിച്ച തണുപ്പിലേക്ക് ആരും കൂട്ടില്ലാതെ,അമ്മയെ കൂടാതെ അപ്പച്ചൻ ..... 
(കണ്ണുനീരു മൂടിയിട്ട് ടൈപ്പു ചെയ്യാൻ വയ്യ. )
മരണത്തിൽ പോലും മനസ്സാന്നിധ്യം കൈവിടാതെ നിന്ന അമ്മ 
അലമുറയിട്ടു കരഞ്ഞത് ഇപ്പോഴും കേൾക്കാം എനിക്ക് . 
മരിച്ചതിനേക്കാൾ അമ്മയെ തകർത്തത് 
മോർച്ചറിയുടെ ഇരുട്ടിലും തണുപ്പിലും 
അപ്പച്ചനെ ഒറ്റയ്ക്കാക്കി പോന്നതായിരുന്നു .
സുമംഗലികളായി മരിക്കണം എന്നാണ് 
എല്ലാ നല്ല ഭാര്യമാരുടെയും ആഗ്രഹം . താൻ
മരിച്ചിട്ടേ ഭർത്താവ് മരിക്കാവൂ എന്ന്.
എന്നാൽ അമ്മ
പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് .
അപ്പച്ചൻ മരിച്ചിട്ടേ അമ്മ മരിക്കാവൂ
എന്നാണ് അമ്മയുടെപ്രാർഥന എന്ന് .
അമ്മയില്ലാതെ അപ്പച്ചൻ ഒരിക്കലും 
മാനേജു ചെയ്യില്ല എന്ന് നന്നായി 
മനസ്സിലാക്കിയിരുന്നു അമ്മ. 
ഉള്ളറിഞ്ഞ സ്നേഹത്തിൽ നിന്ന് മാത്രമേ അങ്ങനെ ഒരു 
പ്രാർഥന ഉയരൂ . ഒരുനേരം അമ്മ കൂടെയില്ലെങ്കിൽ 
ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്ത അപ്പച്ചൻ 
പട്ടിണി കിടന്നു മരിക്കുമായിരുന്നേനെ. 
ഈശ്വരൻ കരുണയുള്ളവനാണെന്നു 
ഞാൻ വിശ്വസിക്കുന്നു !!!!
ശരീരമുപേക്ഷിച്ചു പോയെങ്കിലും 
ഞങ്ങളുടെ അപ്പച്ചൻ ഞങ്ങൾക്കൊപ്പം തന്നെയുണ്ട്‌, എന്നും.
Like
"സ്നേഹത്തിന്റെ  ഇലഞ്ഞിപൂക്കൾ"



സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എന്റെ അച്ഛൻ . അപ്പച്ചൻ എന്നാണ് ഞങ്ങൾ മക്കൾ വിളിച്ചിരുന്നത് .ബ്രിട്ടീഷ്‌ കാരുടെ Royal Indian Navy യിൽ നിന്ന് സ്വമേധയാ രാജി വച്ച് സ്വാതന്ത്ര്യസമരത്തിൽ ചേർന്ന്
ജയിൽ വാസം അനുഷ്ടിച്ച
ആളാണ്‌ . ആ അപ്പച്ചന്റെ
മകൾ എന്ന് അഭിമാനത്തോടെയും
സ്വല്പം അഹങ്കാരത്തോടെയും
ഞാൻ സ്വയം ഓർമ്മിക്കാറുണ്ട് .
ഇലഞ്ഞി എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ വീട് ചുറ്റും ഇലഞ്ഞി മരങ്ങളും ഉണ്ട് . ടാർ റോഡ്‌ ലേയ്ക്ക് ഏതാണ്ട് 100 meter നീളത്തിൽ
ഒരു മണ്‍ വഴിയുണ്ട് വീട്ടില് നിന്ന് . വൈകുന്നേരം ഞങ്ങൾ, ഞാനും
എന്റെ ചേച്ചിമാരും ആ വഴിയിലൂടെ നടക്കുമായിരുന്നു. കരിഞ്ഞ ഇലഞ്ഞിപ്പൂക്കളുടെയും
വേനലിൽ പൂക്കുന്ന
കാപ്പിപ്പൂക്കളുടെയും സമ്മിശ്ര ഗന്ധം സായാഹ്നക്കാറ്റിൽ ഞങ്ങളെ
തഴുകി കടന്നു പോകുമായിരുന്നു.
വൈകുന്നേരം കുളികഴിഞ്ഞുള്ള
ആ ഉലാത്തൽ ഏറെ
പ്രിയമായിരുന്നു.
ചേച്ചിമാരെല്ലാം
വിവാഹം കഴിഞ്ഞും കോളേജ്
പഠിത്തത്തിനായും ദൂരേയ്ക്ക്
പോയപ്പോൾ ഒറ്റയ്ക്കായ ഞാൻ
പക്ഷെ നടത്തം നിർത്തിയില്ല .
ഏകാന്ത വിഷാദവുമായി
ഞാനങ്ങനെ ഇരിട്ടുവോളം
ആ വഴിയിൽ
കഴിച്ചുകൂട്ടുമായിരുന്നു.
ഇടയ്ക്കൊക്കെ ചെറിയ
അരമതിലിൽ
ചക്രവാളം നോക്കി ഇരിക്കുകയും
ചെയ്യും . ഇരുട്ടിങ്ങനെ
അലയലയായി ചുറ്റും വന്നു
വീഴുന്നത് എന്തൊരു
വിചിത്രമായ ഒരനുഭൂതി
ആയിരുന്നു !

വിവാഹം കഴിഞ്ഞു
ഭർത്താവിന്റെ വീട്ടിൽ എന്നെ
എറ്റവും ശ്വാസം മുട്ടിച്ചതു
റോഡരികിൽ ആണ് താമസം
എന്നതാണ് . എന്റെ
വൈകുന്നേരത്തെ
മുറ്റത്ത്നില്പ് ഗോപി !!
പിന്നെ ഇലഞ്ഞിപ്പൂമണം
ഒഴുകിവരാൻ ഇലഞ്ഞിപോയിട്ട്
....

എനിക്ക് നഷ്ടപ്പെട്ട
പ്രിയഗന്ധങ്ങളെ ഓർക്കാതെ
മണ്‍വഴിയിൽ നിറയുന്ന
സന്ധ്യയുടെ കുറുമ്പിനെ
ഓർക്കാതെ കുറെ വർഷങ്ങൾ.

പിന്നെ. എപ്പോഴോ ഒരിക്കൽ
എന്റെ ഇഷ്ടം അറിയാമായിരുന്ന
അപ്പച്ചൻ എനിക്ക് ഒരു ചെറിയ
ഇലഞ്ഞിത്തൈ തന്നയച്ചു.
ഇലഞ്ഞി പൂക്കുന്ന
കാലത്ത് വീട്ടിൽ എത്തിയാൽ
ഇലക്കുംപിളിൽ നിറയെ
പൂപെറുക്കാൻ ഞാൻ
ഓടിയിരുന്നത് അപ്പച്ചൻ
വാൽസല്യത്തോടെ നോക്കി
നിന്നിട്ടുണ്ട് .
ഞാനാ ഇലഞ്ഞിത്തയ്യ്‌ നിധിപോലെ
കൊണ്ടുവന്നു കിടപ്പുമുറിയുടെ
സൈഡ് ലെ ജനാലയിലൂടെ
നോക്കിയാൽ കാണാൻ
പാകത്തിന് നട്ടു .
ഇക്കഴിഞ്ഞ വേനലിൽ അത്
ആദ്യമായി പൂത്തു .
അത് കാണാൻ അപ്പച്ചൻ ഇന്നില്ല .
എനിക്ക് ഇലഞ്ഞിത്തൈ തന്ന
ആ വർഷം തന്നെ നവംബറിൽ
അപ്പച്ചൻ ഞങ്ങളെ വിട്ടുപോയി .
ഇലഞ്ഞി പൂത്തപ്പോൾ മുതൽ
എഴുതാൻ തുടങ്ങിയ ഈ
കുറിപ്പ് സങ്കടം കൊണ്ട് ഒറ്റയടിക്ക്
പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഇന്നാണ് കുറെയെങ്കിലും
സാധിച്ചത് .തനിച്ചാകുന്ന
സന്ധ്യകളിൽ ഞാൻ.
ജനാലയ്ക്കൽ ആ ഇലഞ്ഞിമരം
നോക്കി നില്ക്കാറുണ്ട്!!
അദൃശ്യമായ ഏതോ
വാത്സല്യം എന്റെ നേർക്ക്‌
ഒഴുകി വരാറുണ്ട് കാറ്റിൽ ..
ജയിൽ വാസം അനുഷ്ടിച്ചആളാണ്‌ . ആ അപ്പച്ചന്റെമകൾ എന്ന് അഭിമാനത്തോടെയുംസ്വല്പം അഹങ്കാരത്തോടെയുംഞാൻ സ്വയം ഓർമ്മിക്കാറുണ്ട് .ഇലഞ്ഞി എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ വീട് ചുറ്റും ഇലഞ്ഞി മരങ്ങളും ഉണ്ട് . ടാർ റോഡ്‌ ലേയ്ക്ക് ഏതാണ്ട് 100 meter നീളത്തിൽഒരു മണ്‍ വഴിയുണ്ട് വീട്ടില് നിന്ന് . വൈകുന്നേരം ഞങ്ങൾ, ഞാനുംഎന്റെ ചേച്ചിമാരും ആ വഴിയിലൂടെ നടക്കുമായിരുന്നു. കരിഞ്ഞ ഇലഞ്ഞിപ്പൂക്കളുടെയുംവേനലിൽ പൂക്കുന്നകാപ്പിപ്പൂക്കളുടെയും സമ്മിശ്ര ഗന്ധം സായാഹ്നക്കാറ്റിൽ ഞങ്ങളെതഴുകി കടന്നു പോകുമായിരുന്നു.വൈകുന്നേരം കുളികഴിഞ്ഞുള്ളആ ഉലാത്തൽ ഏറെപ്രിയമായിരുന്നു.ചേച്ചിമാരെല്ലാംവിവാഹം കഴിഞ്ഞും കോളേജ്പഠിത്തത്തിനായും ദൂരേയ്ക്ക്പോയപ്പോൾ ഒറ്റയ്ക്കായ ഞാൻപക്ഷെ നടത്തം നിർത്തിയില്ല .ഏകാന്ത വിഷാദവുമായിഞാനങ്ങനെ ഇരിട്ടുവോളംആ വഴിയിൽകഴിച്ചുകൂട്ടുമായിരുന്നു.ഇടയ്ക്കൊക്കെ ചെറിയഅരമതിലിൽചക്രവാളം നോക്കി ഇരിക്കുകയുംചെയ്യും . ഇരുട്ടിങ്ങനെഅലയലയായി ചുറ്റും വന്നുവീഴുന്നത് എന്തൊരുവിചിത്രമായ ഒരനുഭൂതിആയിരുന്നു !
വിവാഹം കഴിഞ്ഞുഭർത്താവിന്റെ വീട്ടിൽ എന്നെഎറ്റവും ശ്വാസം മുട്ടിച്ചതുറോഡരികിൽ ആണ് താമസംഎന്നതാണ് . എന്റെവൈകുന്നേരത്തെമുറ്റത്ത്നില്പ് ഗോപി !!പിന്നെ ഇലഞ്ഞിപ്പൂമണംഒഴുകിവരാൻ ഇലഞ്ഞിപോയിട്ട്....
എനിക്ക് നഷ്ടപ്പെട്ടപ്രിയഗന്ധങ്ങളെ ഓർക്കാതെമണ്‍വഴിയിൽ നിറയുന്നസന്ധ്യയുടെ കുറുമ്പിനെഓർക്കാതെ കുറെ വർഷങ്ങൾ.
പിന്നെ. എപ്പോഴോ ഒരിക്കൽഎന്റെ ഇഷ്ടം അറിയാമായിരുന്നഅപ്പച്ചൻ എനിക്ക് ഒരു ചെറിയഇലഞ്ഞിത്തൈ തന്നയച്ചു.ഇലഞ്ഞി പൂക്കുന്നകാലത്ത് വീട്ടിൽ എത്തിയാൽഇലക്കുംപിളിൽ നിറയെപൂപെറുക്കാൻ ഞാൻഓടിയിരുന്നത് അപ്പച്ചൻവാൽസല്യത്തോടെ നോക്കിനിന്നിട്ടുണ്ട് .ഞാനാ ഇലഞ്ഞിത്തയ്യ്‌ നിധിപോലെകൊണ്ടുവന്നു കിടപ്പുമുറിയുടെസൈഡ് ലെ ജനാലയിലൂടെനോക്കിയാൽ കാണാൻപാകത്തിന് നട്ടു .ഇക്കഴിഞ്ഞ വേനലിൽ അത്ആദ്യമായി പൂത്തു .അത് കാണാൻ അപ്പച്ചൻ ഇന്നില്ല .എനിക്ക് ഇലഞ്ഞിത്തൈ തന്നആ വർഷം തന്നെ നവംബറിൽഅപ്പച്ചൻ ഞങ്ങളെ വിട്ടുപോയി .ഇലഞ്ഞി പൂത്തപ്പോൾ മുതൽഎഴുതാൻ തുടങ്ങിയ ഈകുറിപ്പ് സങ്കടം കൊണ്ട് ഒറ്റയടിക്ക്പൂർത്തിയാക്കാൻ കഴിഞ്ഞില്ല.ഇന്നാണ് കുറെയെങ്കിലുംസാധിച്ചത് .തനിച്ചാകുന്നസന്ധ്യകളിൽ ഞാൻ.ജനാലയ്ക്കൽ ആ ഇലഞ്ഞിമരംനോക്കി നില്ക്കാറുണ്ട്!!അദൃശ്യമായ ഏതോവാത്സല്യം എന്റെ നേർക്ക്‌ഒഴുകി വരാറുണ്ട് കാറ്റിൽ .. — feeling sad.


2......
ആർക്കെങ്കിലും വായിക്കാൻ  താല്പര്യം  ഉണ്ടോ ? 
ഇതെന്റെ  പിതൃതർപ്പണം ആണ്.
നീണ്ട ഓർമ്മയാണ് . ആരെയും  റ്റാഗ് ചെയ്തിട്ടില്ല . സമയവും  സൌകര്യവും  ഉള്ളവർക്ക്  വേണ്ടി  മാത്രം. ലൈക്ക് നു  വേണ്ടിയല്ല, എന്റെ ആത്മ  സാക്ഷാൽക്കാരത്തിന് ........ 
അപ്പച്ചന്റെയും  അമ്മയുടെയും  പ്രണയ വിവാഹമായിരുന്നു . അമ്മയുടെ  വീട്ടുകാർക്ക്  അത്ര  താല്പര്യം  ഉണ്ടായിരുന്നില്ല  എന്നാണ്  എന്റെ അറിവ്  . അതെന്തോ  ആകട്ടെ. ഞാൻ  പറയാൻ  വന്നത്  അവരുടെ  ജീവിതത്തിൽ  ഞാൻ കൗതുക പൂർണ്ണം നിരീക്ഷിച്ചിട്ടുള്ള  ചില കാര്യങ്ങളെക്കുറിച്ചാണ്  . 

അമ്മയേക്കാൾ  12 വയസ്സിനു  മൂപ്പുണ്ടായിരുന്നു അപ്പച്ചന്. ഒരിക്കൽ  പോലും  പേരല്ലാതെ  എടീ  എന്നോ  നീ  എന്നോ അപ്പച്ചൻ
അമ്മയെ  വിളിച്ചു കേട്ടിട്ടില്ല .
  മാത്രമല്ല  അമ്മ  
എവിടെയെങ്കിലും  പോയാൽ  
 വരുന്നതു  വരെ  അപ്പച്ചൻ 
ഭക്ഷണം  കഴിക്കില്ല . 
ഉച്ചയ്ക്കത്തെ  ഊണ്  മിക്കവാറും 
 ഇല്ല . ടീച്ചർ  ആയിരുന്ന  അമ്മ
 പെൻഷൻ  ആയതിനു ശേഷം 
 പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ  
മത്സരിച്ചിരുന്നു . അമ്മയ്ക്ക്  
വേണ്ട  എല്ലാ  സഹായവും  
പിന്തുണയും  അകമഴിഞ്ഞ് 
 നല്കിയിരുന്നു അപ്പച്ചൻ. അമ്മ 
ജയിച്ചു  വൈസ്  പ്രസിഡണ്ട്
  ആയി . കമ്മറ്റികൾക്കൊ 
 മറ്റെന്തെങ്കിലും  ചടങ്ങുകള്ക്കോ 
അല്ലാതെ  പ്രശ്ന പരിഹാരങ്ങൾക്ക്  അപ്പച്ചന്റെ  സാന്നിധ്യവും  സഹകരണവും  എപ്പോഴും  ഉണ്ടായിരുന്നു . അമ്മയെ 
 അടുക്കളയിലും  അപ്പച്ചൻ 
 സഹായിച്ചിരുന്നു . എന്ത്  ജോലി 
 ചെയ്യുന്നതിനും  സ്വന്തമായ 
 ശൈലി  ഉണ്ടായിരുന്നു അപ്പച്ചന് . 

കായ  വറുക്കാൻ  എത്ര  നേർമ്മയായി  ഒരേ  മേനിയിൽ  അരിഞ്ഞു  ഒന്നൊന്നിൽ 
തൊടാതെ  മുറത്തിൽ  നിരത്തി  
വച്ചുകൊടുക്കുന്നത്  എത്ര 
കണ്ടിരിക്കുന്നു. പച്ചക്കറികൾ  ഒരേ
 നീളത്തിലും  കനത്തിലും  അരിയാൻ 
നിഷ്കർഷ പുലർത്തിയിരുന്നു .

മരത്തിൽ  നന്നായി 
 കൊത്തുപണികൾ 
 ചെയ്യുമായിരുന്നു  . ചെസ്സിന്റെ 
കരുക്കളെല്ലാം തടിയിൽ  തനിയെ 
കൊത്തിയെടുത്തിട്ടുണ്ട് .
(ചെസ്സുകളിയ്ക്കാൻ  എന്നെ  പഠിപ്പിച്ചതും വേറാരുമല്ല ).
 തുളസിമാല, ചിരട്ടത്തവികൾ  
എന്നിവയൊക്കെ  കലാപരമായി  
നിമ്മിച്ചിരുന്നു. 
(അതിപ്പോൾ  എന്റെ  മൂത്ത  ചേട്ടൻ  നല്ല അസ്സലായി  ചെയ്യും )
ഉദ്യോഗത്തിന്റെ  ഭാഗമായി  
(കപ്പലിൽ  വയർലെസ്സ് ഓപ്പറേറ്റർ 
ആയിരുന്നു  എന്നാണെന്റെ  അറിവ് .)
ലോകത്തിലെ  എല്ലാ  
സ്ഥലങ്ങളിലും  പോയിട്ടുമുണ്ട് . 
ഒരിക്കൽ  പോലും  അഹങ്കാരം  
നിറഞ്ഞ  ഒരു വാക്ക്  
ആ  വായിൽ നിന്ന് വീണു  
കേട്ടിട്ടില്ല . ആരുടെയും  കുറ്റം  
പറഞ്ഞും  ഒരിക്കലും  കേട്ടിട്ടില്ല. 
അന്നത്തെ  പത്താം  ക്ലാസ് 
 വിദ്യാഭ്യാസം  ഉണ്ടായിരുന്ന  
ആൾക്ക് പക്ഷെ  ഏതു വാക്കിന്റെയും  
സ്പെല്ലിംഗും  മീനിംഗും 
ഡിക്ഷ്ണറി നോക്കാതെ 
 തന്നെ പറഞ്ഞു  തരാൻ  കഴിഞ്ഞിരുന്നു.
പത്താം  ക്ലാസ്  വരെയേ  ഞാൻ
വീട്ടിൽ നിന്ന് പഠിച്ചുള്ളൂ . 
അതുവരെ  റെഫെറൻസ്  നു 
അപ്പച്ചൻ മതിയായിരുന്നു .
ഷേക്സ്പിയർ  കൃതികൾ 
മുഴുവൻ  അരച്ച്  കലക്കി 
 കുടിച്ചിരുന്നു . പലപ്പോഴും  രാത്രി  
രണ്ടു  മൂന്നു  മണി  വരെ മേശ  
വിളക്കിന്റെ  വെളിച്ചത്തിൽ  
വായിച്ചിരുന്ന  അപ്പച്ചനെ 
 എനിക്ക്  നല്ല  ഓർമ്മയുണ്ട്. .... തുടരും  ..... 
3.....

ഒരു വെളുത്ത ഒറ്റമുണ്ടായിരുന്നു 
സ്ഥിരം വേഷം. മുറ്റത്തും 
പറമ്പിലും ഉള്ള ചീനികളിൽ 
നിന്ന് മുണ്ടിന്റെ മടിയിൽ 
നിറയെ കാ‍ന്താരി മുളക് 
പറിച്ചു കൊണ്ടുവരും .
അത് എണ്ണിയാണ് 
പറിച്ചിരുന്നത് . അമ്മയോടും 
ഞങ്ങളോടും കൃത്യം എണ്ണം 
പറയുകയും ചെയ്യും . 

ഇടയ്ക്കൊക്കെ അതുകൃത്യമാണെന്ന് ഞങ്ങൾ 
വികൃതികൾ ഉറപ്പു വരുത്തിയിരുന്നു താനും 
അപ്പച്ചന് അമ്മയോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴവും പരപ്പും 
ഇപ്പോൾ എനിക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു .
പരമ്പരാഗത ക്രിസ്ത്യൻ കുടുംബത്തിൽ അലിഖിതമായി 
നടപ്പാക്കി വന്നിരുന്ന ഒരു മൂരാച്ചിത്തരവും ആണ്‍കോയ്മയും അദ്ദേഹം അമ്മയോട് കാണിച്ചിരുന്നില്ല .

നല്ല അസ്സലായിട്ട്‌ മദ്യപിച്ചിരുന്നു അപ്പച്ചൻ . ഒരുപക്ഷെ എനിക്ക് അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞിട്ടുള്ള ഒരേഒരു ദോഷവും അതായിരുന്നു . കിട്ടുന്ന ശമ്പളം 
മുഴുവൻ പരോപകാരത്തിനും കൂടിയാണ് ചെലവഴിച്ചിരുന്നത്. 

ഇളയ ചേട്ടനും അതുപോലെ തന്നെ ഒരു സ്ഥിരം പരോപകാരിയാ. നാട്ടുകാർക്ക് വേണ്ടി ഓട്ടം കഴിഞ്ഞിട്ട് മൂപ്പർക്ക് വീട്ടിലിരിക്കാൻ നേരം കമ്മി . 'ചിറ്റപ്പ'നെപ്പോലെ തന്നെ എന്ന് എല്ലാരും പറയും . അപ്പച്ചനെ ചിറ്റപ്പൻ എന്നാണു പൊതുവിൽ ഇലഞ്ഞിക്കാർ വിളിച്ചിരുന്നത്‌ . 
അപ്പച്ചന്റെ വെള്ളമടി ഞങ്ങൾ മക്കൾക്കും അമ്മയ്ക്കും ഏറെ പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . പിന്നെ ചാർ മിനാർ സിഗരറ്റായിരുന്നു അടുത്ത വില്ലൻ . പുകവലി വല്ലപ്പോഴുമേ ഉണ്ടായിരുന്നുള്ളൂ . ആ ചാർ മിനാർ പാകെറ്റിൽ നിന്ന് രണ്ടെണ്ണം കട്ടെടുത്താണ് ഞാനും ഇളയ ചേട്ടനും മണ്‍ വഴിയുടെ ഒരു വശത്തുള്ള ജാതിയുടെ അടിയിൽ പാത്തിരുന്നു വലിച്ചത് . എന്നിട്ട് പുക നെറുകയിൽ കേറി ചുമച്ചു ചുമച്ചു കണ്ണു തള്ളിയത്.

മദ്യപിക്കുമെങ്കിലും അപ്പച്ചനെ നാട്ടുകാരാരും വെറുത്തിരുന്നില്ല .
എല്ലാവരെയും വിശ്വാസമായിരുന്നു ആൾക്ക് .
ആരെയും സഹായിക്കും കാശും കൊടുക്കും. തിരികെ ചോദിക്കുന്ന പ്രശ്നമേ ഇല്ല. അതൊക്കെ മറന്നുപോകും.
നല്ല കാര്യപ്രാപ്തിയുള്ള അമ്മയാണ് വാസ്തവത്തിൽ കുടുംബ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിച്ച്ചിരുന്നത് . അമ്മയ്ക്ക് വീട്ടിൽ പൂർണ്ണ സ്വാതന്ത്ര്യം ആയിരുന്നു . ഒരിക്കൽ പോലും ശമ്പളക്കണക്കുകൾ അവർ തമ്മിൽ ഉണ്ടായിട്ടില്ല. 
ഞാൻ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട് ഇത്രയും മദ്യപനായ ഒരാളെ അമ്മ എങ്ങനെ സഹിക്കുന്നു എന്ന് .
കൌമാരത്തിന്റെ ചോരത്തിളപ്പിൽ 
കുറ്റം മാത്രമേ കണ്ണിൽ പെട്ടുള്ളൂ. ഒരിക്കൽ അമ്മയോട് ചോദിച്ചിട്ടുമുണ്ട് ഞാൻ. 
അതിനു അമ്മ തന്ന ഉത്തരം എന്നെ അന്നേ ഇരുത്തിച്ചിന്തിപ്പിച്ചു . "വേറെ ഒരു ദുർഗുണങ്ങളും ഇല്ലല്ലോ നിന്റെ അപ്പച്ചന് , ഒരിക്കലും എന്റെ വീട്ടുകാരുടെയോ മറ്റാരുടെയെങ്കിലുമൊ മുൻപിൽ തല കുനിക്കാൻ വേറൊരു തരത്തിലും ഇടയാക്കിയിട്ടില്ല. ഇത് ക്ഷമിക്കാവുന്നതെയുള്ളൂ" എന്ന്. 

മക്കളെ ആണ്‍ പെണ്‍ വ്യത്യാസം 
ഇല്ലാതെയാണ് അപ്പച്ചൻ കണ്ടിരുന്നത്‌ . നീ പെണ്ണാ അടങ്ങി യൊതുങ്ങി ഇരുന്നോണം എന്ന് ഒരിക്കലും
എന്നോട് പറഞ്ഞിട്ടില്ല . ഒരു നല്ല 'കോലേക്കേറി' ആയിരുന്ന ഞാൻ ഹോസ്റൽ ലേയ്ക്ക് പോകുമ്പോഴും വരുമ്പോഴുമൊക്കെ ജീൻസ് ഉപയോഗിച്ചിരുന്നു. അന്ന് കുഗ്രാമമായിരുന്ന ഇലഞ്ഞിയിൽ 
അതൊരു വിപ്ലവവും 
അടക്കമില്ലായ്മയും ആയിരുന്നു. 
ജീൻസും ലൂസ് ഷർട്ടും ധൈര്യമായി ഇട്ടോളാൻ അപ്പച്ചൻ ഫുൾ സപ്പൊർട്ട് ആയിരുന്നു. പക്ഷെ അമ്മയുടെ നെറ്റി ചുളിഞ്ഞിരുന്നു. സ്വാഭാവികം അല്ലെ ?

ഇലഞ്ഞി വിട്ടതോടെ ഞാൻ തുറന്നുവിട്ട കിളിയായി . നന്നായി വായിക്കുമായിരുന്നു കുട്ടിക്കാലം മുതലേ ഞാൻ. അതുകൊണ്ട് തന്നെ എന്റെ മത വീക്ഷണം വീട്ടുകാരുടെതിൽ നിന്ന് വ്യതസ്തമായിരുന്നു. മഹാരാജാസ് കോളേജിൽ പ്രീഡിഗ്രി യ്ക്ക് ചേർന്ന ഞാൻ ഹോസ്റ്റലിൽ ആയിരുന്നു വാസം . അന്ന് മുതലാണ്‌ അമ്പലത്തിൽ പോയിത്തുടങ്ങിയത് . ചന്ദനം തൊട്ടു വാരാന്ത്യങ്ങളിൽ വീട്ടിൽ ചെന്നിരുന്ന എന്നെ അമ്മ കണ്ണിൽ പിടിക്കാതെ നോക്കിയിരുന്നു. ഇതൊന്നും അത്ര നന്നല്ല എന്നൊരു മൂളലും . ഒരിക്കൽ പോലും സങ്കുചിത മതവിശ്വാസങ്ങൾ എന്റെ മേൽ അപ്പച്ചൻ 
അടിച്ചേൽപ്പിച്ചിട്ടില്ല .
മനുഷ്യൻ എന്ന വിശാലമായ കാഴ്ചപ്പാട് എനിക്കുണ്ടെങ്കിൽ അത് അവിടെ നിന്ന് കിട്ടിയതാ. 

വെറുതെയിരിക്കുന്ന അപ്പച്ചനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഇപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും അത് ചിലപ്പോൾ മുറ്റത്തെ പുല്ലു പറിയ്ക്കൾ ആയിരുന്നു . അപ്പച്ചൻ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ വീട്ടുമുറ്റത്തു പുല്ലിന്റെ പൊടിപോലും ഉണ്ടാകില്ല . 
കിടക്കുന്ന കട്ടിലിന്റെ അരികിൽ ബെഡ്ഡിൽത്തന്നെ ഒരുകുന്നു സാധനങ്ങൾ വച്ചിരിക്കും. അതിൽ ടോർച്ച് റേഡിയോ, പേനാക്കത്തി, പുസ്തകങ്ങൾ, സ്ക്രുഡ്രൈവർ എന്നിങ്ങനെ എല്ലാ അൽഗുലുത്തു സാധനങ്ങളും പെടും . വീക്ക്‌ എന്റ് വിസിറ്റിനു ചെല്ലുന്ന ഞാൻ അടുക്കിപ്പെറുക്കിന്റെ ഭാഗമായി അതൊക്കെ വേറെ എവിടെയെങ്കിലും ഒതുക്കി വയ്ക്കും . തിങ്കളാഴ്ച രാവിലെ ഞാൻ സ്ഥലം വിടുമ്പോൾ അത് തിരികെ ബെഡ്ഡിൽ ഇതും . വീണ്ടും അടുക്കിപ്പെറുക്കൽ തിരിച്ചുവരൽ അതിങ്ങനെ കുറെ നാൾ ആവർത്തിച്ചു.
ഒടുക്കം ഞാൻ സുല്ലു പറഞ്ഞു .
ഇനി ഞാൻ ഇപ്പണിക്കില്ല എന്ന് 
പറഞ്ഞപ്പം മൂപ്പരുടെ ഒരു കള്ളച്ചിരി.
അതിപ്പോഴും എന്റെ മനസ്സില് ഉണ്ട് 
മുറുക്കാൻ വായിലിട്ടു വാതുറക്കാതെ 
കുലുങ്ങിക്കുലുങ്ങി . ഇടയ്ക്ക് എപ്പോഴോ മൂപ്പര് 
ചാർ മിനാർ നെ മൊഴി ചൊല്ലി മുറുക്കിനെ
നിക്കാഹു കഴിച്ചു .......................



4......
വൈകി വിവാഹം കഴിച്ചിരുന്നതുകൊണ്ടും 
ഞാൻ ഏറ്റവും ഇളയകുട്ടി ആയിരുന്നതുകൊണ്ടും 
ഞാനും അപ്പച്ചനും തമ്മിൽ നല്ലപ്രായവ്യത്യാസം ഉണ്ടായിരുന്നു.
എന്നൽ ഒരിക്കലും എനിക്കു ഒരു ജനറേഷൻ ഗ്യാപ് 
 ഫീൽ ചെയ്റതിരുന്നില്ല.ഒരു സങ്കുചിത ചിന്തകൾക്കും
 ആ വലിയ മനസ്സിൽ സ്ഥാനമുണ്ടായിരുന്നില്ല എന്നു
 ഇന്നു തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നു.
 ഏറെ നാൾ വിഷമത്തോടെ ഉള്ളിൽ കൊണ്ടുനടന്നിരുന്ന ഒരു സങ്കടം
 പത്താം ക്ലാസ് കഴിഞ്ഞ എനിക്കു 
മഹാരാജാസ് കോളെജിൽ നിന്നു് ഇന്റർവ്യൂ കാർഡ് വന്നപ്പോൾ 
വീട്ടിൽനിന്ന് ആരും കൂടെപ്പോരാൻ ഉണ്ടായിരുന്നില്ല എന്നതാണ്
 അപ്പച്ചൻ അന്നു് ഒരു കൂട്ടുകാരന്റെ മകനെ 
തിരുവനന്തപുരത്തുള്ള ഏതോ ഒരു സ്പോട്സ് കോളെജിൽ 
ചേർക്കാൻ പോയി.അമ്മയ്ക്ക് എന്തൊ അത്യാവശ്യം പ്രമാണിച്ച് 
സ്കൂളിൽനിന്നു വിട്ടുനിക്കാൻ വയ്യാത്ത അവസ്ഥയും.
എന്റെ ഒരു കസിൻ ജോയ്ചേട്ടൻ ആണു് എന്നെ കൊണ്ടുപോയതു്.
അന്നു് അപ്പച്ചനോട് എന്തുദേഷ്യം തോന്നിയെന്നോ? 
അന്നത്തെക്കാലത്ത് 511മാർക്കുവാങ്ങി  SSLC  പാസ്സായ എന്നെ
തഴഞ്ഞിട്ടു് കഷ്ടി കടന്നുകൂടിയ ഒരുത്തനു വേണ്ടി
 തിരുവനന്തപുരം വരെ പോയത്തിനു ഞാൻ കുറേനാൾ
 മനസ്സിൽ പിണങ്ങിനടന്നു.പിന്നെ മനസ്സിലായി
 അവനു ഒരു അഡ്മിഷൻ കിട്ടാൻ ആരുടെയൊക്കെയോ
recommendation വേണമായിരുന്നു . എനിക്കതിന്റെ ആവശ്യമില്ലല്ലൊ! 
 പിണക്കം അഭിമാനത്തിനു വഴിമാറി.
 ആകെ ഒരു കാര്യത്തിനെ എന്നോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുള്ളൂ.
 എന്റെ മുടി മുറിച്ചു കളഞ്ഞറതിനു്.
അമ്മയുടേതുപോലെതന്നെ 
നല്ലനീണ്ട ഇടതൂർന്ന പുറം മറഞ്ഞൂകിടക്കുന്ന മുടിയുണ്ടായിരുന്നു എനിക്കു്.
ഡെൽഹിയിൽനിന്നു തിരിച്ചു വന്ന്   
ദേവമാതാ യിൽ മലയാളം ബി.എ യ്ക്കു ചേർന്നിട്ടു് ആദ്യം ചെയ്തതു
 മുടിമുറിച്ചു കളയലായിരുന്നു ,"ഇപ്പം കുറുക്കന്റെ വാലു മുറിച്ചപോലെയായി" 
എന്ന് ഒരു കമന്റിൽ അപ്പച്ചൻറ്റെ ഇഷ്ടക്കുറവ് എനിക്കു മനസ്സിലായി. 
മുടിമുറിച്ചതിന്റെ പിന്നാമ്പുറകഥകൾ പിന്നാലേ പറയാം

ഇലഞ്ഞിയിൽ നിന്നു 7 കിലോമീറ്റർ മാത്രമേ എന്റെ ഭർത്താവിന്റെ വീട്ടിലേയ്ക്ക്
 ദൂരം ഉള്ളു എങ്കിലും വിവാഹത്തിനുശേഷം കുറേ വർഷത്തേയ്ക്ക് 
എന്റെ ഇലഞ്ഞിയ്ക്ക് പോക്ക് വളരെ വിരളമായിരുന്നു.
ചിലപ്രത്യേക സാഹചര്യങ്ങൾ മൂലം.

ജെയിംസ് അമേരിക്കയിൽ പോയതിൽ പിന്നെ
 ഞാനും കുട്ടികളും വാരാന്ത്യങ്ങളിൽ മിക്കവാറും ഇലഞ്ഞിക്ക് പോയിരുന്നു. 
മുറ്റത്ത് എത്തുമ്പോഴേ കാണം മൂപ്പരെ എന്തെങ്കിലും കുഞ്ഞുകുഞ്ഞു 
പണികളൂമായി മുറ്റത്തു തന്നെയോ വരാന്തയിലോ ഉണ്ടാകും.
കണുമ്പോഴേ ചോദിക്കും ."നീ ഇന്നു പോണൊണ്ടോ"? 
ഇല്ലെന്നു കേട്ടാൽ ഒരു ചെറിയ ചിരി ആ മുഖത്തു പടരും.
ഉണ്ടെന്നു പറഞ്ഞാൽ സന്ധ്യയ്ക്കുമുൻപേ നിർബന്ധമായും 
പറഞ്ഞുവിടുകയും ചെയ്യുമായിരുന്നു. ..............................






5.....
ഇംഗ്ലീഷ് എം .എ കൂടി എടുക്കണം എന്നത് 
എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. 
ചെല്ലുമ്പോഴൊക്കെ എന്നോടു തിരക്കുമായിരുന്നു 
അതിന്റെ തീരുമാനം വല്ലതും ആയൊ എന്നു്. 
ശടപടോന്ന് രണ്ട് ചെറുക്കന്മാർ ഉണ്ടായ്തുകൊണ്ട് അതു നടന്നില്ല.
ഞാൻ പഠിക്കുന്നതു അപ്പച്ചനു വല്യ താല്പര്യം ആയിരുന്നു.
ജേർണലിസം ചെയ്യാൻ വേണ്ടി
 കളമശ്ശേരിയിലെ  ജോലി ഉപേക്ഷിച്ച എന്നെ
 അപ്പച്ചൻ ഒരു നോട്ടം കൊണ്ടുപോലും ശകാരിച്ചില്ല. 
ഈവനിംഗ് ക്ലാസ്സിനു  ഹോസ്റ്റെലിൽ നിന്നു പോകാൻ
 അനുവാദം തരാതിരുന്ന കന്യാസ്ത്രിക്കു മുൻപിൽ
 (ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രിൻസി) 
4 പേജുള്ള രാജിക്കത്താണു് ഞാൻ എഴ്തിക്കൊടുത്തത്.
നല്ല language ആണല്ലോ കുട്ടി journalism ത്തിനു പകരം literature M A നോക്കൂ
 എന്നു അവര് പറഞ്ഞതിനെ അന്നു പുച്ഛിച്ചു തള്ളി.
ഇനിയും പഠിക്കാൻ വീട്ടൂകാരോട് കാശു വാങ്ങരുതെന്ന്
 ഒരു വാശിയും ഉണ്ടായിരുന്നു . Bhavan's school of journalism ത്തിൽ
ഡിപ്ലോമയ്ക്ക് ചേർന്നു .ഉള്ള ജോലി കളഞ്ഞു.   
വീട്ടിൽ ചോദിച്ചാൽ ഒരിക്കലും ഫീസ് തരാതിരിക്കില്ല 
പക്ഷെ ഇനിയും വീട്ടുകാരോടു ചോദിക്കാൻ അഭിമാനക്കുറവും തോന്നി. 
ഭാഗ്യത്തിനു ഒരു പ്രൈവറ്റ്  ഫേമിൽ ജോലികിട്ടി.
 അങ്ങനെ night class നു പോയി അതും പൂർത്തിയാക്കി. 
 റിസൽറ്റ് വന്നപ്പോൾ ഞാൻ രണ്ട് പേപ്പറിനു തോറ്റിരിക്കുന്നു.
ജീവിതത്തിലെ ആദ്യത്തെ പരാജയം .
അന്നു എനിക്കു ധൈര്യം തന്നതു് അപ്പച്ചനാണ്
 "നീ ഒരിക്കലും തോൽക്കില്ല revaluation try ചെയ്യൂ " 
എന്നു നിർബന്ധമായും പറഞ്ഞു .അങനെ തോറ്റുപോയഞാൻ
 first class ഇൽ പാസ്സായി.ഒരു ഖേദക്കുറിപ്പും കിട്ടി ഒപ്പം.
 അപ്പച്ചന്റെ മുഖഭാവമായിരുന്നു എനിക്കു കിട്ടിയ ഏറ്റം വലിയ സമ്മാനം!

വീട്ടിലെ കറുമ്പിയും  ചേച്ചിമാരെ അപേക്ഷിച്ച്
 സൗന്ദര്യം കുറഞ്ഞവളുമായ എനിക്കു അപകർഷതാബോധം ആയിരുന്നു
 ചെറുപ്പത്തിലെ സമ്പാദ്യം. നിറമില്ലാത്തതിന്റെ പേരിൽ
 ഞാൻ എന്തുമാത്രം സങ്കടപ്പെട്ടിരുന്നു എന്നോർത്ത് 
ഇന്നു് അദ്ഭുതം തോന്നുന്നു.ഗീത എന്ന പേരു മാത്രമായിരുന്നു അന്നു എന്നിൽ എനിക്കു് ഇഷ്ടം ഉണ്ടായിരുന്ന ഒരേ ഒരു കാര്യം. ഇന്നും എനിക്കെന്റെ പേരു് ഇഷ്ടമാണ്.എന്റെ പേരുകേട്ടാൽ ഏതുമതക്കാരിയാണെന്നു തിരിച്ചറിയില്ലല്ലോ.(ഈ പേരുകണ്ട് തെറ്റിദ്ധരിച്ച് പലപ്രപോസലുകൾ വന്നിട്ടുണ്ട്.അന്നു പക്ഷെ ഞാൻ ബുക്ക്ഡ് ആയിപ്പോയിരുന്നു) പക്ഷെ പല കാര്യങ്ങളിലും
 എന്റെ അഭിപ്രായം ചോദിക്കണം  എന്ന്  അപ്പച്ചൻ  അമ്മയോട് പറഞ്ഞിരുന്നതായി 
  അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പരോക്ഷമായും
 പിന്നീട് പലപ്പോഴും പ്രത്യക്ഷമായും കിട്ടിയ ആ അംഗീകാരങ്ങളാണ് 
എന്നെ കുറച്ചെങ്കിലും സ്മാർട്ട് ആക്കിയത്. 
പിന്നീട് IGNOU വിൽ നിന്ന് MSW എടുത്തപ്പോൾ
 അതു കണ്ട് സന്തോഷിക്കാൻ അദ്ദേഹം ഇല്ലല്ലൊ
 എന്നു ഞാൻ സങ്കടപ്പെട്ടു. 
എന്നാൽ ഇനിയും പറ്റുന്നിടത്തോളം പഠിക്കണം എന്നാണ് 
ഇപ്പോൾ എന്റെ ആഗ്രഹവും തീരുമാനവും. 
 അതു ആ അത്മാവിനെ സന്തോഷിപ്പിക്കുമായിരിക്കും................................

അമ്മ ജോലിക്കാരിയായിരുന്നതുകൊണ്ടും
 ഞാൻ വളർനു വന്നപ്പോഴേയ്ക്കും വീട്ടിൽ സഹായത്തിനു് 
മറ്റാരും ഇല്ലാതിരുന്നതുകൊണ്ടും ഞാൻ വീട്ടുജോലികളിൽ,
 പ്രത്യേകിച്ച് അടുക്കളയിൽ അമ്മയെ സഹായിക്കുമായിരുന്നു.
ഏതാണ്ട് 6-ആം ക്ലാസ്സിൽ പ്ഠിക്കുമ്പോൾ മുതൽതന്നെ 
അമ്മിക്കല്ലിന്റെ അവകാശം മുഴുവനും തന്നെ എനിക്കായിരുന്നു . 
ഹൈസ്കൂൾ ആയപ്പോഴേക്കും അമ്മയില്ലെങ്കിലും
 അടുക്കള മാനേജ് ചെയ്യാൻ    ഞാൻ മതിയായിരുന്നു. 
നെയ്യുണ്ണി എന്നു പേരുള്ള ഒരു തരം കായ്
 - വള്ളിയായ് പടർന്നു കയറിപ്പോകുന്ന-മെഴുക്കുപുരട്ടിവച്ചാൽ
 അപ്പച്ചനു വലിയ ഇഷ്ടമായിരുന്നു.അതു് നന്നാക്കി എടുക്കാൻ 
ലേശം പണിയുണ്ട്. നടുവേ പിളർന്നു അകത്തെ കുരു കളയണം. 
അല്ലെങ്കിൽ കയ്ക്കും. അപ്പച്ചൻ അവധിദിവസങ്ങളിൽ 
അതു പറിച്ചുകൊണ്ടുവന്നുതരും .അല്ലെങ്കിൽ ഞാൻ തന്നെ
 പറമ്പിൽക്കൂടി നടക്കുമ്പോൾ കണ്ണിൽ പെട്ടാൽ
 ഇലക്കുമ്പിൾ കൂട്ടിയോ പാവാടത്തുമ്പിലോ പറിച്ചുകൊണ്ടുവന്നു
 മെഴുക്കുപുരട്ടിയുണ്ടാക്കും. പിന്നെ അമ്മയുണ്ടാക്കുന്ന ഒരു തരം ചേമ്പുകറി.
 അതിക്കെയായിരുന്നു മൂപ്പരുടെ ഇഷ്ട വിഭവങ്ങൾ.
അതുണ്ടാക്കാൻ ഇപ്പോഴും എനിക്കറിഞ്ഞൂടാ. 
ഇനി അതു പഠിച്ചിട്ടും കാര്യമില്ലല്ലോ! 
ആങ്ങളമാർ മുയലിനെയും കടവാവലിനെയുമൊക്കെ 
വെടിവച്ചുകൊണ്ടുവരുന്നതും പാചകം ചെയ്യുന്നത് എന്റെ ഡ്യൂട്ടിയായിരുന്നു 
"ആ പെണ്ണിനു കൈ കൊണ്ട് വല്ലതും വ്യ്ക്കാനറിയാം" എന്ന് 
അപ്പച്ചൻ തന്ന  സർട്ടിഫിക്കറ്റ്  ഭർത്താവിന്റെ വീട്ടുകാരും 
(അമ്മായമ്മപോലും) സമ്മതിച്ചു തന്നിട്ടുണ്ട്കേട്ടോ. 
 ചേന -മത്തങ്ങ എരിശേരി ആയിരുന്നു മറ്റൊരു ഇഷ്ടം .
ജെയിംസിനും ഇഷ്ടാണ് അത്. 
കഴിഞ്ഞ ദിവസം എരിശേരി ഉണ്ടാക്കിയപ്പോഴും അപ്പച്ചനെ ഓർത്തു........

5

"കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില അറിയില്ല." എന്നത് കേവലം പഴഞ്ചൊല്ല് മാത്രമല്ല .വളരെ വലിയ ഒരു സത്യം കൂടിയാണ്. ജീവിച്ചിരുന്നപ്പോള്‍ തിരിച്ചറിയാതെ പോകുന്ന എത്രയെത്ര നന്മകളാണ് പലരുടെയും മരണശേഷം‍ നാം തിരിച്ചറിയുന്നത്‌!!

അഹങ്കാരം മൂടിയ എന്‍റെ കണ്ണില്‍ പെടാതിരുന്ന എന്‍റെ അച്ഛന്‍റെ
മഹത്വങ്ങളെ അദ്ദേഹത്തിന്‍റെ മരണശേഷം മാത്രം തിരിച്ചറിഞ്ഞ ഞാന്‍, പശ്ചാത്താപവും പ്രായശ്ചിത്തവും ആയി 'സ്നേഹത്തിന്‍റെ ഇലഞ്ഞിപ്പൂക്കള്‍' എന്ന പേരില്‍ ചില ചെറു കുറിപ്പുകള്‍ ഫേസ്ബുക്കിലും എന്‍റെ ബ്ലോഗിലും പോസ്റ്റ്‌ ചെയ്തിരുന്നു. (http://gitathottam.blogspot.in/2013/08/blog-post_24.html) രണ്ടുദിവസം മുന്‍പ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റ്‌ ഇട്ടപ്പോള്‍ അപ്പച്ചനെപ്പറ്റി പരാമര്‍ശിച്ചിരുന്നു.

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഏറണാകുളത്ത് വച്ച് ഒരു മീറ്റിംഗില്‍ ശ്രീമതി ഇന്ദിരാഗാന്ധിയുടെ കയ്യില്‍നിന്നു അദ്ദേഹത്തിന് താമ്രപത്രം കിട്ടിയ ഒരു സംഭവം ഓര്‍മ്മിക്കുന്നുണ്ട്. അപ്പച്ചന്‍ 'സ്വാതന്ത്ര്യസമര സേനാനി'യാണെന്ന് വീട്ടിലെ മുതിര്‍ന്നവര്‍ (ചേച്ചിമാരും ചേട്ടന്മാരും അമ്മയും) പറഞ്ഞ് അറിയാമെന്നല്ലാതെ അതിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതൊരു വല്യ കാര്യമാണെന്ന് സ്വയം ഒരിക്കലും തോന്നിയിട്ടും ഇല്ല. എന്നേക്കാള്‍ ഒരുപാടു പ്രായക്കൂടുതല്‍ ഉള്ള അപ്പച്ചന്റെ തലമുഴുവന്‍ ചെറുപ്പത്തിലെ നരച്ചിരുന്ന കാര്യം ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. പലപ്പോഴും എന്‍റെ വല്യപ്പനാണോ എന്ന് സുഹൃത്തുക്കള്‍ ചോദിച്ചിട്ടുമുണ്ട്.അതിലൊന്നും എനിക്ക് ഒരിക്കലും നാണക്കേടോ മനപ്രയസമോ തോന്നിയിട്ടുമില്ല.ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോള്‍ അപ്പച്ചന്‍ പഞ്ചായത്തില്‍ നിന്ന് പെന്‍ഷന്‍പറ്റി.ഇലഞ്ഞിയില്‍ എല്ലാവര്‍ക്കും അപ്പച്ചനെ അറിയാമായിരുന്നതുകാരണം ഒരിക്കല്‍ പോലും അദ്ദേഹത്തെക്കുറിച്ച് ഒരു ചോദ്യം പോലും നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ പ്രീഡിഗ്രി ക്ക് എറണാകുളത്ത് പഠിക്കാന്‍ പോയപ്പോള്‍ അച്ഛനു എന്താ ജോലിയെന്ന് കൂട്ടുകാര്‍ ചോദിച്ചപ്പോളൊക്കെ സ്വാതന്ത്ര്യസമരസേനാനിയയിരുന്നെന്നു ഞാന്‍ അല്പം പൊങ്ങച്ചത്തോടെ പറഞ്ഞിരുന്നു. പറയുമ്പോഴത്തെ മാത്രം ഒരു ജാഡ. അന്നൊന്നും അതിനുശേഷം ഇക്കഴിഞ്ഞ നാളുകള്‍ വരെയും അപ്പച്ചനെക്കുറിച്ചു എന്തെങ്കിലും അറിയണമെന്ന് തോന്നിയിട്ടേയില്ല. മരിക്കുന്നതിനു മുന്‍പ് അപ്പച്ചന്‍ തന്ന ഇലഞ്ഞത്തയ്യ്‌ കഴിഞ്ഞ വര്‍ഷം വളര്‍ന്ന് മരമായി ആദ്യമായി പൂത്ത കാലത്താണ് ഒരു നിയോഗം പോലെ അപ്പച്ചനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എനിക്ക് സ്വൈരം തരാതായത്. എന്‍റെ അറിവില്‍പെട്ട കുറേ കാര്യങ്ങള്‍ സ്വരൂപിച്ച് ചില ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി ഞാന്‍ തല്ക്കാലം ആശ്വാസം കണ്ടെത്തി.പക്ഷെ അപ്പച്ചനെക്കുറിച്ചു ഓര്‍ക്കുംപോഴെല്ലാം ഞാന്‍ അസ്വസ്ഥയാകുന്നുണ്ടായിരുന്നു.

അപ്പച്ചന്‍ മരിച്ചിട്ട് ഈ നവംബറില്‍ പത്തു വര്‍ഷം പൂര്‍ത്തിയാകും .(ആ ഓര്‍മ്മകള്‍ ഞാന്‍ നേരത്തെ എഴുതിയിട്ടുണ്ട്.) അപ്പച്ചന്‍ മരിച്ച്. ഒരു നാലഞ്ചു വര്‍ഷം ആയപ്പോഴേക്കും അമ്മയ്ക്ക് ഓര്‍മ്മക്കുറവ്തുടങ്ങി. ഇപ്പോള്‍ കാര്യമായ ഓര്‍മ്മകളൊന്നും ഇല്ലാതെ രണ്ടുവര്‍ഷം മിച്ചമായി അമ്മ കിടക്കയില്‍ തന്നെ. വളരെ അപൂര്‍വ്വമായി ചിലപ്പോള്‍ ചില ഓര്‍മ്മകള്‍ ഒരു മിന്നല്‍പിണര്‍ പോലെ ആ മനസ്സില്‍ കൂടി കടന്നു പോകാറുണ്ട്.കര്യപ്രാപ്തിയുടെ ആള്‍രൂപമായിരുന്ന അമ്മയുടെ കിടപ്പ് സഹിക്കാന്‍ വയ്യാതെ അമ്മ എത്രയും പെട്ടെന്ന് മരിക്കണേ എന്ന് ഞാന്‍ ഈശ്വരനോട് പ്രാര്‍ഥിച്ചുപോയിട്ടുണ്ട്. (http://gitathottam.blogspot.in/2013/12/blog-post_17.html)
അപ്പച്ചനെക്കുറിച്ചു കൂടുതല്‍ അറിയണമെന്ന ആഗ്രഹം കുറേ നാളായി മനസ്സില്‍ തിളച്ചുമറിയുന്നുണ്ട്. ആരോട് ചോദിക്കും ? അപ്പച്ചന്‍ മരിച്ചുപോയി. അമ്മയ്ക്ക് ഓര്‍മ്മയേ ഇല്ല.അപ്പച്ചന്റെയും അമ്മയുടെയും സഹോദരങ്ങള്‍ ആരും ജീവിച്ചിരിപ്പില്ല. എങ്കിലും മനസ്സുമടുക്കാതെ എന്‍റെ ചേച്ചിമാരോടും ചേട്ടന്മാരോടും ചോദിച്ചറിയാം എന്ന് കരുതി . ചേച്ചിമാരെല്ലാം ഞാനും, പത്താംക്ലാസ്സ് കഴിഞ്ഞതില്‍ പിന്നെ ഹോസ്റ്റല്‍ വാസികള്‍ ആയിരുന്നു. പഠിപ്പ്‌ കഴിഞ്ഞ് താമസിയാതെ അവരെ വിവാഹം ചെയ്തയച്ചു . എല്ലാവരും കുടുംബത്തില്‍ നിന്ന് ഏറെ അകലെയാണ്. കേരളത്തിന്‌ വെളിയിലും വിദേശത്തും ഒക്കെ . വിവരദോഷിയായ ഞാന്‍ നാട്ടില്‍ ഉണ്ടായിട്ടും കാര്യമൊന്നും ഉണ്ടായുമില്ല.
മൂത്ത ആങ്ങള അധികം സംസാരിക്കാത്ത, ആരുടേയും കാര്യത്തില്‍ അങ്ങനെ ഇടപെടാത്ത ശാന്തശീലനായ ഒരു വ്യക്തിയാണ്. മൂപ്പര്‍ക്ക് അതിനെക്കുറിച്ച് കാര്യമായ വിവരോന്നും ഇല്ല . ഞാന്‍ 'കുഞ്ചായന്‍'എന്ന് വിളിക്കുന്ന പോള്‍രാജ് (എന്‍റെനേരെ മൂത്ത ചേട്ടന്‍) ഇന്നലെ കുറച്ച് വിവരങ്ങള്‍ തന്നു.
വൈകി ഉദിച്ച ഈ ബോധം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. എന്തിനായിരിക്കും ഈ തോന്നല്‍ ഇപ്പോള്‍ എന്നില്‍ ?
എന്തായാലും പറ്റുന്ന ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ ശേഖരിച്ച വിവരങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
എന്നെ അദ്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്ത ഒരു കാര്യം കൂടി പറഞ്ഞിട്ട് അത് പറയാം .ഇന്നലെ അമ്മയെ കാണാന്‍ വീട്ടില്‍ പോയ ഞാന്‍ കുഞ്ചായനോട് അപ്പച്ചനെപ്പറ്റി ചോദിച്ചുകൊണ്ട് മുന്‍വശത്തെ വരാന്തയില്‍ ഇരിക്കുകയായിരുന്നു. പുള്ളിക്കാരന്റെ ഭാര്യ ബീനയും ഒപ്പമുണ്ട്. അമ്മയുമായി നല്ല സ്നേഹത്തില്‍ ആയിരുന്ന ബീന ഓര്‍മ്മയുണ്ടായിരുന്നപ്പോള്‍ അമ്മ അപ്പച്ചനെക്കുറിച്ചു പറഞ്ഞിട്ടുള്ള ചിലകാര്യങ്ങള്‍ പറഞ്ഞു. പരസഹായം കൂടാതെ നടക്കാന്‍ പറ്റാത്ത അമ്മ ഭിത്തിയില്‍ പിടിച്ച് പിടിച്ച് ഞങ്ങള്‍ ഇരിക്കുന്നിടത്ത്‌ വന്നു .ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ഞാന്‍ വെറുതെ ഒന്ന് ചോദിച്ചു അപ്പച്ചന്‍ ജോലിചെയ്തിരുന്ന ഷിപ്പിന്‍റെ പേര് അമ്മയ്ക്ക് ഓര്‍മ്മയുണ്ടോ എന്ന് . അവ്യക്തമായി രണ്ടു പ്രാവശ്യം അമ്മ ഒരു പേര് പറഞ്ഞു. നന്നേ കേള്‍വിക്കുറവുള്ള അമ്മ ആദ്യ ചോദ്യത്തിനു തന്നെ മറുപടി പറയുകയും ചെയ്തു. ഞാന്‍ ഇവിടെ വന്നിട്ട് അമ്മപറഞ്ഞ പേര് ഏതാണ്ടൊരു ഊഹം വച്ചു സ്പെല്ലിംഗ് ടൈപ് ചെയ്തു ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് HMIS kathiyawar എന്ന minesweeper ഷിപ്പിന്‍റെ വിശദ വിവരങ്ങള്‍ ഗൂഗിള്‍ എന്‍റെ മുന്നില്‍ നിരത്തിവച്ചു. എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല .ഓര്‍മ്മ നഷ്ടപ്പെട്ട എന്റെ അമ്മയുടെ നാവിന്‍തുമ്പിലൂടെ ഈശ്വരനല്ലാതെ മറ്റാരാണ്‌ എന്‍റെ കാതുകളില്‍ ആ വിലപ്പെട്ട വിവരം എത്തിച്ചുതന്നത്?
അപ്പച്ചനുമായി പരിചയമുണ്ടെന്ന് തോന്നുന്ന ഏറെ പേരെ ഫോണ്‍ വഴി ബന്ധപ്പെട്ടെങ്കിലും പ്രയോജനമൊന്നും തന്നെ ലഭിച്ചില്ല. കിട്ടിയ വിവരങ്ങള്‍ ഒന്ന് അടുക്കിപ്പെറുക്കി അടുത്ത പോസ്റ്റില്‍......... ഇനിയും അന്വേഷണം തുടരും .....



6സാധാരണയായി പട്ടാളക്കാരില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് 'പുളു' പറയല്‍ .പലനാടുകളില്‍ ഈ വീരവാദം പറച്ചില്‍ പല പേരുകളിലാണ് അറിയപ്പെടുന്നതെന്ന് മാത്രം. വെടി വച്ചതും ഗ്രനേഡ്‌ എറിഞ്ഞതും കമാന്റോ ഓപ്പറേഷന്‍ നടത്തിയതും അങ്ങനെയങ്ങനെ സത്യവും അര്‍ദ്ധസത്യവും പച്ചക്കള്ളവും ഒക്കെയായി ഒരു പാട് കഥകള്‍ അവര്‍ പ്രചരിപ്പിക്കാറുണ്ട്. ആദ്യമൊക്കെ നാട്ടുകാരും കൂട്ടുകാരും ഇത് ഉത്സാഹത്തോടെ കേള്‍ക്കുമെങ്കിലും പിന്നെപ്പിന്നെ എല്ലാവര്‍ക്കും മടുത്തു തുടങ്ങും. 
അപ്പച്ചനെ ഈ 'വെടിപറച്ചില്‍' ദോഷം ഒട്ടും തീണ്ടിയിരുന്നില്ല. പത്ത് മുപ്പത്തഞ്ചു വര്‍ഷം കൂടെ ഉണ്ടായിരുന്നിട്ടും ഒരിക്കല്‍ പോലും ഒരു യുദ്ധ കഥ പോലും അപ്പച്ചന്‍റെ വായില്‍നിന്നു ഞാന്‍ കേട്ടിട്ടില്ല .വായാടിത്തരത്തിനും ചില ഗുണങ്ങളൊക്കെ ഉണ്ടെന്നു തിരിച്ചറിയുന്നു ഇപ്പോള്‍. അതുകൊണ്ടല്ലേ സ്വന്തം അച്ഛനെക്കുറിച്ച് ഒന്നുമറിയാത്ത ഒരു വിഡ്ഢിയായി ഞാന്‍ മാറിയത്.

ഇനി എനിക്കറിയുന്ന കാര്യങ്ങളിലേയ്ക്ക് വരാം Royal Indian Navy (RIN)
എന്ന പേരിലാണ് സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യന്‍ നാവികസേന അറിയപ്പെട്ടിരുന്നത്. അതില്‍ വയര്‍ലെസ്സ് ഓപ്പറേറ്റര്‍ എന്നോ റേഡിയോ ഓഫീസര്‍ എന്നോ ഒക്കെ പറയുന്ന ഒരു പോസ്റ്റില്‍ ആയിരുന്നു അപ്പച്ചന്‍.
രണ്ടാം ലോകമഹായുദ്ധകാലത്ത് HMIS Kathiyawar എന്ന minesweeper ഷിപ്പില്‍ ആയിരുന്നു ജോലിചെയ്തിരുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ. ഒരിക്കല്‍ ഷിപ്പിലെ വയര്‍ലെസ്സ് സംവിധാനം ആകെ തകരാറിലായി. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും സര്‍വീസ് കൊണ്ടു സീനിയോറിറ്റി ഉള്ളവരും ഒക്കെ പലതവണ പയറ്റി നോക്കിയിട്ടും കാര്യം ശരിയായില്ല. അടിയന്തിര സ്വഭാവമുള്ള സന്ദേശങ്ങള്‍ പോലും അയയ്ക്കാനനോ സ്വീകരിക്കണോ പറ്റുന്നില്ല. യുദ്ധസമയത്ത് അത് എത്ര ഗൗരവമുള്ള സംഗതിയാണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.ലോര്‍ഡ്‌ ലൂയി മൌണ്ട് ബാറ്റന്‍ ഷിപ്പില്‍ ഉള്ള സമയമായിരുന്നു.താന്‍ വയര്‍ലെസ്സ് സംവിധാനത്തിന്‍റെ തകരാറ് പരിഹരിക്കാമെന്ന് അപ്പച്ചന്‍ അറിയിച്ചു .അടിയന്തിര ഘട്ടമായിരുന്നതുകൊണ്ട് അതിന് അനുവാദവും ലഭിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ടു അത് പ്രവര്‍ത്തന സജ്ജമാക്കി. മൌണ്ട് ബാറ്റന്‍ പ്രഭു അപ്പോള്‍ തന്നെ അപ്പച്ചനെ വളരെയധികം പ്രശമ്സിക്കുകയും അത് ഒരു പ്രശമ്സാപത്രമായി സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുക്കുകയും ചെയ്തു.
ഒരു സാധാരണ ജോലിക്കാരന്‍റെ കഴിവിനും സാമര്ഥ്യത്തിനും അര്‍ഹിക്കുന്ന അംഗീകാരം കൊടുത്ത ആ ഓഫീസറെ മനസ്സുകൊണ്ട് നമിക്കുന്നു. അവിടെയും പക്ഷെ ഇന്ത്യക്കാരന്‍ തന്‍റെ തനിസ്വഭാവം കാണിച്ചു. അപ്പച്ചന്റെ സീനിയര്‍ ഓഫീസര്‍ മൌണ്ട് ബാറ്റന്‍ പ്രഭു പോയ ഉടനെ ആ സാക്ഷ്യ പത്രം ബലമായി വാങ്ങി കീറിക്കളഞ്ഞു.
ഏതു വിഭാഗത്തില്‍ പെട്ടവരായാലും പട്ടാളക്കാരുടെ ഇടയിലെ സീനിയോരിറ്റിയെക്ക്കുറിച്ചറിയുന്നവര്‍ക്കറിയാം തന്‍റെ മേലധികാരിയുടെ ഏതു അഹങ്കാരവും താഴ്ന്ന റാങ്കുകാരന്‍ സഹിക്കേണ്ടി വരുമെന്ന്. പക്ഷെ അടിയന്തിര സാഹചര്യങ്ങള്‍ നിലവിലില്ലാതിരുന്ന ഒരു ഘട്ടത്തില്‍ അപ്പച്ചന്‍ അതിനു പകരം ചോദിച്ചു. ഒരിക്കല്‍ ഷിപ്പില്‍ ആ സീനിയര്‍ ഉദ്യോഗസ്ഥന്‍ ഉപയോഗിക്കുന്ന ഒരു യന്ത്ര സംവിധാനം മനപ്പൂര്‍വ്വം കേടാക്കി വച്ചു.എത്ര ശ്രമിച്ചിട്ടും അയാള്‍ക്കോ മറ്റുള്ളവര്‍ക്കോ അത് നന്നാക്കാന്‍ സാധിച്ചില്ല. അവസാനം ആ സീനിയര്‍ ഓഫീസര്‍ അപ്പച്ചന്റെ കാലുപിടിച്ചു മാപ്പുപറഞ്ഞു . അതിനുശേഷം അക്കാര്യം അപ്പച്ചന്‍ ശരിയാക്കി കൊടുക്കുകയും ചെയ്തു.
ഈ കഥകളൊക്കെ പണ്ടെപ്പോഴോ അമ്മയോട് അപ്പച്ചന്‍ പറഞ്ഞിട്ടുള്ളതാണ്. അത് കുഞ്ചായന്‍ ആണ് എന്നോട് പറഞ്ഞത്.
കീറിപ്പോയ ആ സര്‍ടിഫിക്കറ്റ്. പിന്നീട് പഞ്ചായത്തില്‍ ജോലി കിട്ടാനോ പെന്‍ഷന്‍ കിട്ടാനോ ആയി സര്‍ക്കാരിലേക്ക് അയച്ചുകൊടുത്തുവെന്ന്
അമ്മ പറഞ്ഞ്ട്ടുണ്ടെന്നു ചേച്ചി പറഞ്ഞു .(ലാലിചേച്ചി ).
എപ്പോള്‍ വേണമെങ്കിലും സകുടുംബം ബ്രിട്ടനിലേക്ക് ചെല്ലാനുള്ള ഒരു കത്തും അപ്പച്ചന്റെ കയ്യില്‍ ഉണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. അതൊന്നും ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചതായിപ്പോലും അറിവില്ല.
പക്ഷെ പിന്നീട് സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ബ്രിട്ടീഷുകാര്‍ക്കെതിരായി HMIS hindusthan എന്ന കപ്പലില്‍( ആണെന്ന് തോന്നുന്നു ) Royal Indian Navy mutiny (Revolt) ലഹള സംഘടിപ്പിച്ച് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ സംഘത്തില്‍ അപ്പച്ചനും അംഗമായിരുന്നു. (ഇപ്പോഴത്തെ ത്രിവര്‍ണ്ണ പതാകയല്ല. കോണ്ഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ചുവന്ന പതാകയും ഒരുമിച്ചുയര്‍ത്തി എന്ന് ചരിത്രം . പക്ഷെ ഈ നാവിക വിപ്ലവത്തെ കോണ്ഗ്രസ്സും മുസ്ലിം ലീഗും എതിര്‍ത്തിരുന്നു. കമ്യുണിസ്റ്റ് പാര്‍ട്ടി മാത്രമേ അന്നതിനെ പിന്തുണച്ചുള്ളൂ. സുഭാഷ്‌ ചന്ദ്ര ബോസിന്റെ INA യുമായിട്ടായിരുന്നു നാവികര്‍ക്ക് ആത്മബന്ധം.

ലഹള വിജയത്തിലൊന്നും കലാശിച്ചില്ല. ലഹളക്കാരേ പിരിച്ചു വിടുകയും ബോംബെയിലും ആന്‍ഡമാനിലും ഉള്ള ജെയിലിലേയ്ക്ക് അയക്കുകയും ചെയ്തു. അങ്ങനെയാണ് അപ്പച്ചന്‍ ഇരുപത്തൊന്നു മാസം ജയില്‍വാസം അനുഭവിച്ചത്. ജെയിലിന്‍റെ പേരൊന്നും ആര്‍ക്കും അറിയില്ല .അമ്മയുടെ ഓര്‍മ്മയില്‍ തെളിയുന്നുമില്ല .
അതിനൊക്കെ ശേഷമാണ് അമ്മയെ കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും ഞാന്‍ ഉള്‍പ്പെടെയുള്ള ആറു മക്കള്‍ ഉണ്ടാകുന്നതും. പിന്നീടുള്ള കഥകള്‍ ഇനിയൊരിക്കലാകാം...

അപ്പച്ചന്‍റെ ഷിപ്പിലെ സഞ്ചാരങ്ങള്‍ കൊണ്ടു ഞങ്ങള്‍ മക്കള്‍ക്ക്‌ ചില പ്രയോജനങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് 'സോവിയറ്റ് യൂണിയന്‍' എന്ന പേരില്‍ വീട്ടില്‍ തപാലില്‍ കിട്ടുമായിരുന്ന ഒരു മനോഹരമായ മാസിക .അതിലാണ് ടുലിപ് പുഷ്പങ്ങളുടെ അതിമനോഹരങ്ങളായ വര്‍ണ്ണചിത്രങ്ങള്‍ ഞാന്‍ ആദ്യമായി കാണുന്നത് .(അന്ന് ടുലിപ് എന്ന പേര് കേട്ടിട്ട് കൂടി ഉണ്ടായിരുന്നില്ല കേട്ടോ. നല്ല ഭംഗിയുള്ള പൂക്കള്‍ എന്ന് മാത്രം അറിയാം ) ആ മാസികയ്ക്കു വേണ്ടി ഞങ്ങള്‍ പിള്ളേര്‍ എത്ര വഴക്കുണ്ടാക്കിയിട്ടുണ്ട് !! പുസ്തകം പൊതിയാനാണ്‌ വായിക്കാനൊന്നുമല്ല .നല്ല തിളക്കമുള്ള ഒരു ജാതി പേജുകള്‍. അതിന്റെ മിനുസത്തില്‍ വിരലോടിച്ചു കൊതിതീരാതെ നോക്കിയിരിക്കും .പിന്നെ എല്ലാ ആഴ്ചയിലും മുടങ്ങാതെ കിട്ടിയിരുന്ന 'മോസ്കോ ന്യൂസ്' എന്ന പത്രം പോലത്തെ ഒരു പ്രസിദ്ധീകരണം. മുഴുവനും ഇംഗ്ലീഷാ കേട്ടോ വായിക്കാനൊന്നും തുനിയാറില്ല. വായിച്ചാല്‍ മനസ്സിലായിട്ടുവേണ്ടേ !!! അതിന്റെ കൂടെ ഗ്രാമഫോണ്‍ റെക്കോര്‍ഡ്‌ പ്ലേറ്റ്കളും .നല്ല ആകാശനീല നിറത്തില്‍ . പളപള തിളങ്ങുന്ന , നടുക്ക്ദ്വാരമുള്ള ഫ്ലെക്സിബിള്‍ ആയ ഒരൂട്ടം . വീട്ടിലന്ന് ഗ്രാമഫോണ്‍ പെട്ടിയൊന്നും ഇല്ല .വല്യേ ആഗ്രഹായിരുന്നു അതൊന്നു കേട്ട് നോക്കാന്‍ . അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അതെടുത്തു എറിഞ്ഞു കളിക്കുമായിരുന്നു. കുറേനാളൊക്കെ രണ്ടുമൂന്നെണ്ണം ഞാന്‍ സൂക്ഷിച്ചു വച്ചിരുന്നു.. പിന്നെ എപ്പോഴോ അതൊക്കെ വരാതെയും ആയി .
ഇന്ന് അതില്‍ ഒന്നുപോലും അവശേഷിക്കുന്നില്ല. കുറേ ഓര്‍മ്മകളും ഞങ്ങള്‍ കുറച്ചു സഹോദരങ്ങളും ഓര്‍മ്മയില്ലാത്ത ഒരു അമ്മയും മാത്രം ....... അപ്പച്ചന്‍ എവിടെയെങ്കിലും ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ ഇതൊക്കെ അറിയുന്നുണ്ടോ ആവോ .............




No comments:

Post a Comment