Saturday 27 July 2013

തുടരും........

അർബുദത്തിന്റെ ഓരോ കോശങ്ങളും ഓരോ റ്റുലിപ് പുഷ്പങ്ങളായി മസ്തിഷ്കത്തിൽ വിരിഞ്ഞുതുടങ്ങുന്നത് കണ്മുൻപിൽ നേർക്കാഴ്ചയായി
കണ്ടത് അന്നാണ് .
ആ നനഞ്ഞ വൈകുന്നേരത്തിൽ വല്ലാത്ത തലവേദനയിൽ കണ്മുന്നിലെ കട്ടപിടിച്ച ഇരുളിൽനിന്നാണ് കടും ചുവപ്പും മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ അവ ഒന്നിന് പിറകെ ഒന്നായി പൊട്ടിമുളച്ചു വന്നത്!!
പൂക്കളുടെ ആ മഴവില്ലിനു പിന്നിൽ മരണത്തിന്റെ മഞ്ഞമുഖം നേർത്ത ചിരിയോടെ എന്റെ നേർക്ക്‌ കണ്ണിറുക്കി.
നിർഗന്ധങ്ങളായ ആ പൂക്കൾക്ക് എങ്ങനെയാണ് വനമല്ലികയുടെ സുഗന്ധം വന്നതെന്ന് ഞാൻ വിസ്മയിച്ചു.
ചെറുപ്പത്തിൽ മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചുപോയ അച്ഛൻപെങ്ങളുടെ മുറിയിലേയ്ക്ക് ആ ഗന്ധം എന്നെ കൈപിടിച്ച് നടത്തി.
കുഞ്ഞുടുപ്പിന്റെ തുമ്പു കടിച്ചു തേങ്ങിത്തുളുമ്പുന്ന എന്നെ തോളിൽ എടുത്തു തൊടിയിൽ കൊണ്ടുപോയി മഞ്ഞ ബന്ദിപ്പൂക്കൾ കാട്ടിയാണ് ഏട്ടൻ
സമധാനിപ്പിച്ചത്.
ആ ഏട്ടൻ ഇന്ന് റ്റുലിപ് പുഷ്പങ്ങളുടെ നാട്ടിലായതു യാദൃച്ഛികമാവണം !!
എന്തായാലും വിളറിയ ആ മഞ്ഞമുഖം എന്നും കിനാവിൽ എന്നെത്തേടി വരുന്നുണ്ട് . അവന്റെ കണ്ണിറുക്കലിൽ ഒരു മിന്നലുണ്ട് . അതെനിക്ക് വല്ലാതങ്ങ് പിടിച്ചു .

No comments:

Post a Comment