Follow by Email

Saturday, 16 February 2013

പെണ്‍പിറപ്പ്‌*

പെണ്‍പിറപ്പ്‌

എന്തു കൊണ്ടാണ്
പെണ്ണിനെ ഉണ്ടാക്കുക?????
കരിങ്കല്ലുകൊണ്ടായാലോ?
വേണ്ട .
കഠിനഹൃദയയായിപ്പോകും!
കള്ളക്കണ്ണീരിലും കപടനാട്യത്തിലും
അലിയില്ല.

മരം കൊണ്ടാവട്ടെ?
വേണ്ടേ വേണ്ട.
വേരുകളും ചില്ലകളും വളർന്ന്,
മറ്റുള്ളവർക്കു തണലാകും.
അതൊട്ടും വേണ്ട.

മഴവില്ലുകൊണ്ടോ
മഴത്തുള്ളികൊണ്ടോ വേണ്ട;
ക്ഷണികവും, ചഞ്ചലവും ആണ്.
കാരിരുമ്പുകൊണ്ടും വേണ്ട,
തുരുമ്പിച്ചാലോ!

കളിമണ്ണുകൊണ്ടാവട്ടെ;
ചവിട്ടിത്തേച്ചു പതം വരുത്താം,
ഇഷ്ടം പോലെ അടിച്ചു പരത്താം,
തോന്നും പോലെ വലിച്ചുനീട്ടാം
സ്ഥായീഭാവം ഇല്ലേയില്ല;

ആവശ്യം കഴിഞ്ഞ് വലിച്ചെറിയാം
.വേനലിൽ  ഉണങ്ങിപ്പൊടിഞ്ഞോളും;
മഴയിലോ ,അലിഞ്ഞുപോകും.
തെളിവുകൾ അവശേഷിപ്പിക്കുകയേയില്ല.
അതല്ലേ നമുക്കും  വേണ്ടത്?!

5 comments:

  1. സൂപ്പര്‍ നല്ല ലളിതമായ വരികള്‍ നന്നായിട്ടുണ്ടെ

    ReplyDelete
  2. സൂപ്പര്‍ നല്ല ലളിതമായ വരികള്‍ നന്നായിട്ടുണ്ടെ

    ReplyDelete
  3. കൊള്ളാം നന്നായിട്ടുണ്ട്.

    ReplyDelete