Thursday 24 July 2014

പ്രണയം


കൈ തൊടാതെ, തമ്മിൽ നോക്കാതെ, കാണാതെ,
നിന്നെ നിനപ്പതും പ്രണയം.
പൂന്തിങ്കൾ ചൊരിയും നിലാവിൻറ്റെയീമഴ-
യേൽക്കുന്നു നീയുമെന്നോർക്കേ,
എന്നെ നോക്കി കണ്ണിറുക്കുന്ന താരങ്ങൾ
നിൻ കൺകളാണെന്നിരിക്കെ,
നിന്റെ നിശ്വാസമിന്നെന്നെത്തഴുകുന്ന
കുഞ്ഞിളം കാറ്റെന്നറികെ,
ഞാൻ നിലക്കൊള്ളുമീ ഭൂമിയിലാണുനീ-
യുള്ളതെന്നെന്നോടു ചൊല്ലേ,
പ്രകൃതി ഞാനാകുന്നു നീയെൻ പുരുഷനും
ഇതു നമ്മളന്യോന്യമറികേ,
വെറുതേ പിണക്കങ്ങൾ,വെറുതേ പരാതികൾ,
വെറുതെയീ വിരഹാർത്ത ബാഷ്പം.
നിന്നെ ഞാൻ പ്രണയിപ്പതല്ല ,നീയെന്നെയും
നമ്മൾ ചേരുന്നതാം പ്രണയം.


                                                            (ഫെബ്രുവരി 2012)

1 comment:

  1. "ഒരു മിഴിച്ചായലില്‍
    ഒരു കവിതയിറ്റിച്ച്
    ഓരത്തു ചേരുന്നതാര്


    ഹൃദ്യമായ വരികള്‍, നല്ല എഴുത്ത്.. 💚

    ReplyDelete