Tuesday, 9 July 2013

അനാദിമധ്യാന്തം



അനാദിമധ്യാന്തം

സ്നേഹിച്ചുകൊണ്ടേയിരുന്നു ഞാൻ നിന്നെയീ
കാലം പിറന്നതിൻ മുൻപേ.
നിറയുന്നു സ്നേഹപ്രവാഹമായ് നിന്നിൽ ഞാൻ
കാലം കുതിച്ചുപായുമ്പോൾ.
എല്ലാമൊടുങ്ങുന്ന കാലത്തു കല്പാന്ത
പ്രളയമാകുന്നതെൻ പ്രണയം.

നിൻ ഹർഷമാർഗ്ഗങ്ങൾ തൃഷ്ണകളെൻ കരൾ
കീറീപ്പൊളിക്കും ശരങ്ങൾ.
സ്നേഹിച്ചുകൊണ്ടേയിരിക്കയാൽ നോവുകൾ
പൂക്കളെന്നോർത്തു ഞാൻ ചൂടി.
രതികൂജനങ്ങൾ തുളുമ്പുന്ന മദമോഹ
മൃഗയാവിനോദങ്ങളാടാൻ,
വെറുതേ മിടിക്കുമെൻ ഹൃദയത്തിലൂടെനിൻ
രഥചക്രമലറിക്കുതിച്ചു.
തളിരുകൾ നീട്ടിപ്പടർന്നേറുമെൻപ്രേമ
വല്ലിയോ ചിതറിത്തെറിച്ചു.

സ്നേഹിച്ചുകൊണ്ടേയിരിക്കയാലെത്രയോ-
വട്ടം തളിർത്തു ഞാൻ വീണ്ടും!
മലർചൂടിനിന്നു ഞാനനുരാഗലോലയായ്
തിരികെനീയെത്തുമെന്നോർത്തു!
സ്നേഹിച്ചുകൊണ്ടേയിരിക്കുവാനാണെന്റെ
ജന്മം; അതാകുന്നു മോക്ഷം.

                                                                                     (ജൂലായ്‌ 2013)


4 comments:

  1. Ellavarkum kavithayum, pranayavum.
    Enthe izha chermnorikkunnu

    ReplyDelete
  2. PRANAYAM PARYANAAVATHA ANUBHAVAM..........
    ADYATHE PRANAYAM ENNUM MANASSIL THANGI NILKKUM........
    PARASPARAM PARAYATHE PRANAYIKKUNNATH ORU SUKHAM........
    CHILAPPOL ATHU ORU NOMBARAVUMAVAM.......
    JEEVITHATHIN KALPPADUKALIL........
    ENNUMENNUM NIRANJU NILKKUM.........
    PRIYAPPETTAVAL ENGO POYENKILUM........
    MATTORAL SWANTHAMAKKIYENKILUM............
    ENNENNUM ORMAKALIL.......
    MAYATHE THANGINILKKUM..............
    ADYATHE PRANAYAM.............

    ReplyDelete
  3. പ്രണയ പ്രളയം .. കൊള്ളാല്ലോ..

    ReplyDelete