ഏതു പെണ്ണാണ്
അഭിസാരികയല്ലാത്തത്?
മംഗല്യമുദ്രകൊണ്ട് സുദൃഢമാക്കപ്പെട്ട
പൂട്ട് തുറന്ന്,
നക്ഷത്രക്കണ്ണുകളോടെ,
ഇടറുന്ന കാൽ വയ്പോടെ,
പെരുമ്പറകൊട്ടുന്ന നെഞ്ചോടെ,
ആരുടെ ഹൃദയമാണ്
സ്നേഹത്തിന്റെ ചന്ദനമരച്ചോട്ടിൽ
ശീതളച്ഛായയിൽ പൊഴിയുന്ന
കുളിർ വാക്കുകളുടെ
പുഷ്പവൃഷ്ടിയേറ്റ്,
മതിമറന്നു നിൽക്കാൻ കൊതിക്കാത്തത്!
മനസ്സൂകൊണ്ട് കാന്തനെ
ഉറക്കിക്കിടത്തി,
അണിഞ്ഞൊരുങ്ങാൻ പാഴാക്കുന്ന
നിമിഷങ്ങളുടെ മൂല്യം
അളന്നറിഞ്ഞ്,
കരിപുരണ്ട കൈത്തലങ്ങളും,
വിയർപ്പിലഴിഞ്ഞ സിന്ദൂരവും,
ഉലഞ്ഞ പുടവയുമായി,
വേപഥുഗാത്രിയായി,
ഒന്നും പ്രതീക്ഷിക്കാതെ,
എന്തോ കൊതിച്ച്,
ഓരോഇലയനക്കത്തിലും ഞെട്ടി,
തന്റെ തന്നെ നിശ്വാസങ്ങളെ ഭയപ്പെട്ട്,
സ്വപ്നതീരങ്ങളിൽ കാത്തിരിക്കുന്നവനെ
കൺനിറയെ കോരിക്കുടിക്കാത്തത്!
വിയർത്ത് തളർന്ന്,
ശയ്യയിൽ തന്നോട് ചേർന്ന്,
സുഖസുഷുപ്തിയിൽ
സ്വയം ആണ്ടുപോയ കണവനെ
നോക്കിയിരുന്നുകൊണ്ട്,
ദീർഘനിശ്വാസങ്ങളുടെ ശരമാരി
കാമുകന്റെ നേർക്ക് ചൊരിയാത്തവളായി
ആരാണുള്ളത്!
ഏതു കുലസ് ത്രീയാണ്
അഭിസാരികയല്ലാത്തത്?!!
മനസ് കൊണ്ട് വെഭിച്ചരിക്കാത്ത മനുഷ്യര്‍ ഇല്ലന്ന് ഏതോ മഹാന്‍ പറഞ്ഞതായീ ഓര്‍ക്കുന്നു ,സമുഹത്തില്‍ തുറന്നു പറയാന്‍ കഴിയാത്ത സത്യസന്തമായ വരികള്‍ ടീച്ചറിന്റെ പല കവിതകളിലും കാണാം നല്ലപോലെ ഇതും പറഞ്ഞിരിക്കുന്നു ഭാവുകങ്ങള്‍ തുടരുക
ReplyDeleteSathyamaayirikkum alle
ReplyDelete