Saturday, 27 July 2013

അവൻ വരുന്നു

മിഴികളേ നിദ്രയിലാണ്ടുപോകുവിൻ ,
കാതുകളെ കൊട്ടിയടയുക,
നാസാരന്ധ്രങ്ങളേ തുറക്കാതിരിക്ക,
നാവിലെ രസമുകുളങ്ങളേ
കെട്ടുപോക,
തൊലിയിലെ സൂക്ഷ്മ സ്പർശിനികളെ പിൻവലിയുക.

മനസ്സേ ഏകമുഖമാകൂ,
ജാലകങ്ങളും കവാടങ്ങളും
ബന്ധിച്ചുകഴിഞ്ഞു.
അവൻ വരുന്നു!!!

ആദിമൂലത്തിൽ തുടങ്ങി
മുകളിലേക്ക്,
പരമാണുവിൽനിന്ന്
പരമാണുവിലേയ്ക്ക്‌ ,
തരംഗങ്ങളുതിർക്കാതെ കണികാപ്രവാഹമായി,
ആയിരം ഇതൾ വിരിയിക്കുന്ന
പ്രണവമായി ,
അവൻ വരുന്നു.
എന്റെ പ്രിയൻ !!
പ്രാണതന്തുക്കളെ ഉണരൂ !!!

No comments:

Post a Comment