മഞ്ഞു പെയ്യുംപോലെ
ഓർമ്മ മൂടിയ മഞ്ഞുപാളികൾ
ഓർമ്മ മൂടിയ മഞ്ഞുപാളികൾ
തെന്നിനീങ്ങി വിലോലമായ്,
അന്തിവാനം നിറഞ്ഞു തിങ്ങിയ
മേഘമാലകൾ മാഞ്ഞുപോയ്,
നീലരാവിൽ നിറഞ്ഞു തൂവിയ
വെണ്ണിലാവിന്റെ തുള്ളികൾ,നിന്നു പെയ്യുകയാണു ജീവനിൽ
പൂർവ്വജന്മസ്മൃതികൾ പോൽ.
മഞ്ഞുതുള്ളികൾ പോലെ നിൻസ്വരം
സ്നേഹസാന്ദ്രം സുധാമയം
പാറി വീഴുകയാണ് പുഞ്ചിരി
തൂകി നിൽക്കുമീ പൂക്കളിൽ
രാഗലോലനായ് ഏകനായ്പർണ്ണ
ശാലയിൽ കാത്തു നിന്നു നീ
സ്വപ്ന നൂപുരം ചാർത്തിയെൻ പദം
നൃത്തമാടി നിൻ നിദ്രയിൽ,
ചില്ലുജാലകത്തിന്നുമപ്പുറം
പെയ്യുമീ രാഗമാരിയിൽ
രണ്ടു തുള്ളികളായി മാറി നാം
ഒന്നു ചേർന്നു മറഞ്ഞു പോയ് .......
(ആഗസ്റ് 2013)
reading this quite a few evergreen film songs flash in my mind...
ReplyDeletevery beautiful lines...
thank u forthe complements
Delete