ഒഫീലിയ
( ആർതർ റിംബോയുടെ ഒഫീലിയ മൊഴിമാറ്റം)
സുന്ദരതാരകൾ നിദ്രപുൽകീടുന്ന
ശ്യാമ പ്രശാന്ത ജലാശയത്തിൽ,
മന്ദമൊഴുകുന്നു, ഒഫീലിയ സ്വച്ഛമായ്
വെള്ളാമ്പൽപ്പൂവു വിരിഞ്ഞ പോലെ.
മന്ദമന്ദം കാറ്റിനൊപ്പം ചലിക്കുന്നു
മൂടുപടത്തിൽ ശയിച്ചുകൊണ്ടേ.
ദൂരെ വനങ്ങളിൽ കേട്ടിടാം നിങ്ങൾക്കു
മൃത്യുവിൻ നേർത്ത പദസ്വനങ്ങൾ.
ആയിരം സംവത്സരങ്ങൾക്കുമേലെയീ
ഖിന്നയാം തന്വി ജലപ്പരപ്പിൽ
ഒഴുകിയലഞ്ഞുകൊണ്ടേയിരിക്കുന്നു തൻ
ശുഭ്രമാമാത്മാവു മാത്രമായി.
അബ്ദശതങ്ങളായ് ആത്മാവിലൂറുന്ന
ഭ്രാന്തമധുരമാം ഗീതകങ്ങൾ
എത്രയാവർത്തികൾ ആലപിച്ചീലവൾ
സായാഹ്ന മാരുതനോടുമെല്ലെ.
വീചികൾക്കൊപ്പമുയർന്നുതാഴും നില-
യങ്കിച്ചുരുൾ മെല്ലെ നീർത്തി നീക്കി,
നെഞ്ചിൽ കുനിഞ്ഞുമ്മ വയ്ക്കുന്നു മാരുതൻ
സ്നേഹാർദ്രചിത്തനായ് മെല്ലെമെല്ലെ.
വിറയാർന്ന വില്ലോമരങ്ങൾതൻ ശാഖകൾ
തേങ്ങുന്നവളുടെ തോളു ചേർന്ന്.
സ്വപ്നങ്ങൾ പൂക്കുന്ന നെറ്റിയിലേയ്ക്കിതാ
ചാഞ്ഞു നിന്നീടുന്നു നീർച്ചെടികൾ.
ദീർഘനിശ്വാസമുതിർക്കുന്നു തണ്ടുല-
ഞ്ഞീടുന്ന വെള്ളാമ്പൽ പൂക്കൾ ചുറ്റും.
നിദ്രകൈവിട്ടവൾ മെല്ലെയുണർന്നുവോ
ഗാഢമുറങ്ങുമപ്പുൽപടർപ്പിൽ,
പച്ചിലച്ചാർത്തിലെ കുഞ്ഞു കൂട്ടിൽ നിന്നു
താന്തം ചിറകടിയൊച്ചകേൾപ്പൂ.
സൗവർണ്ണ താരങ്ങളിൽനിന്നടർന്നുവോ
ഗൂഢസംഗീതികാസ്പന്ദനങ്ങൾ!.
2
മഞ്ഞുപോൽ സുന്ദരി, ആകെ വിളർത്തവൾ
തെന്നിയൊഴുകുന്നൊഴുക്കിനൊപ്പം.
വൻമലചുറ്റിയിറങ്ങിവന്നെത്തിയ
കാറ്റതിഗൂഢമായെത്രവട്ടം,
മന്ത്രിച്ചതാണവളോടു പ്രശാന്തമാം
അതിരെഴാ സ്വാതന്ത്ര്യ മെന്ന ഗീതം.
നിൻ നീലലോലമാം കാർകൂന്തൽ ചുംബിച്ച
കാറ്റിന്റെ നിശ്വാസമെന്നോമനെ,
സ്വപ്നങ്ങൾ നെയ്യുന്ന നിൻ ചിന്തകൾക്കന്നു
ഭ്രാന്തമോഹത്തിൻ ചിറകു നൽകി.
തേങ്ങും തരുവിനെ, ദീർഘനിശ്വാസ
മുതിർക്കും നിശ്ശബ്ദ നിശീഥിനിയെ,
കാതിനാലല്ല നീ കേട്ടതു ചെഞ്ചോര
തുള്ളിത്തുളുമ്പും കരളിനാലെ.
ഭ്രാന്തമാം സാഗരഗർജനത്താൽ നിന്റെ
ഹൃദയം നുറുങ്ങിത്തെറിച്ചുവെന്നോ!
അതിനന്മയാലതു ശിഥിലമായി നറു
വെണ്ണപോൽ പൂവു പോൽ ലോലമായി
ഭ്രാന്തനൊരുവൻ പ്രഭുകുമാരൻ നിന്റെ
കാൽ ചുവട്ടിൽ തേങ്ങി മൂകനായി!
സ്വപ്നമോ പ്രണയമോ സ്വാതന്ത്ര്യദാഹമോ
ഏറെ മോഹങ്ങൾപകർന്നു നിന്നിൽ!
അഗ്നിനാളത്തിലെ നീഹാരബിന്ദുപോൽ
ഉരുകി അവനിൽ അലിഞ്ഞുവോ നീ!
നിൻ ദർശനങ്ങൾ തൻ അർത്ഥഗരിമയാൽ
പിടയുന്നു വാക്കുകൾ തിക്കുമുട്ടി.
പേടിയാൽ നോക്കി നിൻ നീല നയനങ്ങൾ
ഭീതിതുളുമ്പുമനന്തതയെ.
3
പാടുകയാണിപ്രകാരം കവി, സഖീ
നീവരുന്നെന്നുമീയൂഴിതന്നിൽ,
താരകാദീപ്തമാം രാവെളിച്ചത്തിൽ നീ
നേടിയ പൂക്കൾ തിരഞ്ഞുകൊണ്ടേ,
കണ്ടുപോൽ വെള്ളാമ്പൽ പോലെ നിന്നെയവൻ
ഒഴുകുന്നു വെണ്ണിലാച്ചേലതന്നിൽ!
(ഓഗസ്റ്റ് 2013)
വളരെ നന്നായിട്ടുണ്ട് .....
ReplyDeleteകവിയുടെ ഒരു വാക്ക് കടമെടുക്കാം ..beautiful as snow!
ReplyDeletethank u Lathish
DeleteYou have it in you. Post this in FB too.
ReplyDeletethank u Bency
Deletejohn value ur words
നന്നായിരിക്കുന്നു
ReplyDeletethank u Ayyappan
DeleteJohn William Waterhouse 1888 ൽവരച്ച എന്ന എന്നാ പെയിന്റിംഗ് ൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് റിമ്പോ ഇത് എഴുതിയത് . ഒഫീലിയ യുടെ സൗന്ദര്യത്തിന്റെയും ദുരന്തത്തിന്റെയും ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു ഗീതയുടെ മൊഴി മാറ്റം.പക്ഷെ . For more than a thousand years sad Ophelia
ReplyDeleteHas passed, a white phantom, down the long black river. ----black river ...മൊഴിമാറ്റത്തിൽ വീണുപോയോ .The transalation is a terrific one...i remember that Like Hypetia of Alexandria..Beauty and tragedy often go hand in hand..in the case of Ophelia also....
thank u girish u read carefully it was a difficult taski tried my best
Delete5th lane
ReplyDeleteമന്ദമന്ദംകാറ്റിനൊപ്പം ചലിക്കുന്നു
മന്ദമായ് കാറ്റിനോടൊപ്പംചലിക്കുന്നു എന്നുവായിച്ചാലോ?
2nd part 2nd stance beautiful
oru kaviyude.pranayaadramaaya manassinte varikal
thank u anjanam
Deletei may have to buy a Malayalam dictionary
ReplyDeleteyeah better buy one yaar
Deleteആലപിച്ചീലവൾ എന്നാണൊ ആലപിച്ചതാണവൾ എന്നാണൊ ശരി.
ReplyDeleteനന്നായിരിക്കുന്നു ടീചറെ.. ആശംസകൾ
The ruffled water-lilies are sighing around her ;
ReplyDeleteAt times she rouses, in a slumbering alder,
Some nest from which escapes a small rustle of wings ;
- A mysterious anthem falls from the golden stars.
Done justice to the above lines?
u r right
Deletei ve changed
now how it is??