Thursday, 9 May 2013

സത്യം .....സുന്ദരം

     ഭൂമിയിലെ ജീവജാലങ്ങളുടെ കാര്യമെടുത്താൽ പൊതുവേ പുരുഷവർഗ്ഗത്തിൽ പെട്ടവയ്ക്കാണു കൂടുതൽ ആകർഷകത്വവും ഭംഗിയും.ഉദാഹരണത്തിന്  സിംഹം, ആന, മയിൽ, കോഴി;  അങ്ങനെ എത്രയെണ്ണം വേണമെങ്കിലും എടുക്കാം. സ്വർണ്ണവർണ്ണത്തിലുള്ള സട ഒന്നു കുടഞ്ഞ് ചുറ്റുവട്ടം നിരീക്ഷിച്ച് ,ഗാംഭീര്യത്തോടെ ഗർജ്ജിക്കുന്ന ആൺസിംഹം കണ്ണുകൾക്ക് ഉത്സവം തന്നെ.
തലയിലെ ശിഖ ഉയർത്തി അഴകാർന്ന  പീലി വട്ടം ചുറ്റി നൃത്തം ചെയ്യുന്ന ആണ്മയിലിന്റെ അടുത്തെങ്ങുമെത്തില്ല പെണ്മയിൽ. വളഞ്ഞു തിളങ്ങുന്ന കൊമ്പുകളും ഉയർത്തിയ തുമ്പിക്കയ്യുമായി ചിഹ്നം വിളിക്കുന്ന കൊമ്പന്റെ വൻപ് അപാരം  .കലമാനും കാട്ടുപോത്തും നട്ടിലെ  കന്നുകാ ലികളും മറ്റു വളർത്തുമൃഗങ്ങളുമെല്ലാം അങ്ങനെതന്നെ.

     എന്നാൽ മനുഷ്യരുടെ കാര്യം മാത്രം  നേരെ തിരിച്ചാണ് . കൃത്രിമമായ ആടയാഭരണങ്ങളില്ലാതെ തന്നെ സ് ത്രീ സൗന്ദര്യവതിയാണ്. പെണ്ണുടൽ അതിൽത്തന്നെ അഴകാർന്നതാണ്. സ് ത്രീയുടെ നഗ്നസൗന്ദര്യം എത്രയോ ചിത്രകാരന്മാർ ക്യാൻ വാസിൽ പ കർത്തി സ്വയം മറന്നിരുന്നിട്ടുണ്ട്! കൃത്രിമമായ -മനുഷ്യനിർമ്മിതമായ - എന്തും ആ അഴകിന്റെ ഭംഗി മറയ്ക്കാനേ ഉതകൂ.എന്നാൽ പുരുഷന്റെ നഗ്നത താരതമ്യേന അശ്ലീലമാണ്. ഡാ വിഞ്ചിയുടെ 'വിട്രൂവിയൻ മാൻ' അല്ലാതെ  മറ്റൊന്നും തന്നെ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല .അതും അനാട്ടമി യുമായി ബന്ധപ്പെട്ടു വരച്ചതാണെന്നാണ് അറിവ്. ഇതു വസ്ത്രങ്ങളുപേക്ഷിക്കാനുള്ള ആഹ്വാനമല്ല .ചില കേവലസത്യങ്ങളുടെ വെളിപ്പെടുത്തലുകൾ മാത്രം. ശാരീരിക - ജൈവ- സൗന്ദര്യം മാത്രമാണ് ഇവിടെ വിലയിരുത്തപ്പെട്ടത്. 

5 comments:

  1. mashe athu thankalude thettidharannayannu sountharyam anninannu shareera sountharyam purushanollam varilla sthree

    ReplyDelete
  2. മിന്നുനതോന്നും പൊന്നല്ല ,,,,,,എന്നല്ലേ

    ReplyDelete
  3. എന്തിനാ ഒരു അലമ്പ് ഉണ്ടാക്കുന്നത്‌. അത് കൊണ്ട് ഞാനൊന്നും പറയുന്നില്ലേ :)

    ReplyDelete
  4. വന്യത അല്ലേ സുന്ദരം...

    ReplyDelete
  5. വന്യത അല്ലേ സുന്ദരം...

    ReplyDelete