2.
ഗുരുവായൂരപ്പാ തിരുമുൻപിൽ വന്നു
തൊഴുതു നിൽക്കുന്നേനേഴ ഞാൻ
പലനാളായി നിൻ തിരുമുഖം കണ്ടു
ജന്മസാഫല്യം നേടുവാൻ..............
നിറമേഴും തികഞ്ഞുള്ളൊരീ മയിൽ-
പീലി ചൂടുന്ന മൗലിയും
മുരളി ചേരുന്ന തിരുവദനവു-
മാത്മഹർഷമായീടേണം...............
മിഴിതുറക്കുമീ നിറദീപ പ്രഭാ-
പൂരിതം നിന്റെ വിഗ്രഹം
അഗതികൾക്കെന്നുമഭയമായിടും
നിത്യചൈതന്യ വിസ്മയം...................
കലികാലപ്പാപക്കറ കളയുവാൻ
തിരുനാമം ജപം ചെയ്തു ഞാൻ
വന്നു നിൽക്കുന്നു ചരണമാശ്രയം
കരുണാവാരിധേ ഗോവിന്ദാ
കരുണാവാരിധേ ഗോവിന്ദാ ............
ഗുരുവായൂരപ്പാ തിരുമുൻപിൽ വന്നു
തൊഴുതു നിൽക്കുന്നേനേഴ ഞാൻ
പലനാളായി നിൻ തിരുമുഖം കണ്ടു
ജന്മസാഫല്യം നേടുവാൻ..............
നിറമേഴും തികഞ്ഞുള്ളൊരീ മയിൽ-
പീലി ചൂടുന്ന മൗലിയും
മുരളി ചേരുന്ന തിരുവദനവു-
മാത്മഹർഷമായീടേണം...............
മിഴിതുറക്കുമീ നിറദീപ പ്രഭാ-
പൂരിതം നിന്റെ വിഗ്രഹം
അഗതികൾക്കെന്നുമഭയമായിടും
നിത്യചൈതന്യ വിസ്മയം...................
കലികാലപ്പാപക്കറ കളയുവാൻ
തിരുനാമം ജപം ചെയ്തു ഞാൻ
വന്നു നിൽക്കുന്നു ചരണമാശ്രയം
കരുണാവാരിധേ ഗോവിന്ദാ
കരുണാവാരിധേ ഗോവിന്ദാ ............
ഗോവിന്ദാ ............
ReplyDelete