Friday, 3 May 2013

പ്രാർഥന

Not meant a poem,   just to save

പീലിത്തിരുമുടി ചാർത്തിവിളങ്ങും
പീതാംബരധാരി,
നിൻ തിരുമാറിലെ വനമാലയിലെ
ഒരു ദലമായെങ്കിൽ - ഞാൻ
പ്രിയദലമായെങ്കിൽ

ശ്യാമമനോഹര നിൻ ചെഞ്ചൊടിയിലെ
പുല്ലാങ്കുഴൽ നാദം,
ആരാധികയാമിവളുടെ ഹൃദയ
സ്പന്ദനമായെങ്കിൽ - ജീവ -
സ്പന്ദനമായെങ്കിൽ

ചെന്താമരപോൽ സുന്ദരമീപദ
പങ്കജമുദ്രകളെ
ചിന്തയിലെന്നും താലോലിച്ചെൻ
ജന്മം പുലരട്ടെ - നര -
ജന്മം പുലരട്ടെ

അഞ്ജനമെഴുതിയ തിരുമിഴിയിണകളി-
ലുണരും കനിവോടെ
ശ്യാമ ഹരേ നിൻ പുഞ്ചിരിയാകും
ചന്ദ്രിക പൊഴിയേണം - വെൺ -
ചന്ദ്രിക പൊഴിയേണം

നന്ദകിശോരാ ഗോകുലപാലാ
 കണ്ണാ കാർവർണ്ണാ
നിന്നിൽ ചേർന്നിവളലിയട്ടെ നറു
നവനീതം പോലെ - ഒരു
തീർഥകണം പോലെ


No comments:

Post a Comment