Thursday, 21 March 2013

എന്തു ചെയ്യേണ്ടു?

എന്തു ചെയ്യേണ്ടു?

പെണ്ണുടൽ അതിൽത്തന്നെ
ഒരു കടുത്ത അനീതിയാണ്;
അ സമത്വവും.
നമുക്ക് സമതലങ്ങളല്ലേ വേണ്ടത്,
ചതുരവടിവിലുള്ളവ?!
വക്രത തീരെ  അറിയാത്ത
ശുദ്ധാത്മാക്കൾ നമ്മൾ.
 നേർക്കുനേർ 'പ്രയോഗ'ങ്ങൾ
മാത്രം അറിയുന്നവർ.
( 'കുന്തക'നു് വിട ,എന്നെന്നേയ്ക്കും)

ഏറെ പണിപ്പെട്ടാണ്
കുന്നെടുത്ത് കുഴിയിലിറക്കി
നാം സമതലങ്ങൾ നിർമ്മിക്കുന്നത്,
പ്രകൃതിയെ 'സമ'ത്തിലെത്തിക്കുന്നത്!
'സമരസം', 'സമവായം',
'സമദൂരം', 'സമവാക്യം'
അ സമങ്ങൾ വേണ്ടേ  വേണ്ട.

അതിനിടയിലീ പെണ്ണുങ്ങൾ;
കുണ്ടും കുഴിയുമായി,
കുന്നും മലയുമായി,
വളവുതിരിവുകളുമായി
പുളഞ്ഞിഴഞ്ഞു നീങ്ങുന്നു!
ച്ഛെ! ഉച്ചനീചത്വങ്ങളുള്ള
വൃത്തികെട്ട ജീവികൾ!!

എന്തു ചെയ്യേണ്ടു ഇവറ്റകളെ???

7 comments:

  1. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍
    പെണ്ണെ .നീ-
    തളിരായും,
    ഇലയായും
    മൊട്ടായും
    പൂവായും പിറക്കാതെ-
    മുള്ളായ്‌ പിറക്കുക

    ReplyDelete
  2. നന്നായി നല്ല വരികള്‍ ...!

    ReplyDelete
  3. പെണ് ഉടലിലെ ഈ അസമത്വം അതർഹിക്കുന്ന ബഹുമാനത്തോടും ആരാധനയോടും നോക്കിക്കാനുന്നവര്ക്ക് നിഷേധിക്കെണ്ടാതുണ്ടോ?

    ReplyDelete
  4. interesting concept
    but i believe variety is the spice of life*





    *conditions apply

    ReplyDelete
  5. എവിടെയാന്നു സമത്വം ഇല്ലാത്തത് അല്പം മുന്‍തൂക്കം നിങ്ങള്‍കു തന്നെയല്ലേ പിന്നെയും വിലാപമോ

    ReplyDelete
  6. അസൂയ തോന്നിക്കുന്ന കണ്ടെത്തൽ. നിയതമായ വരികൾ. കവിത്വത്തിന്റെ ലാവണ്യം എവിടെയുമില്ല.ധ്വനിയുടെ പാൽക്കടൽ. ബുദ്ധി കടയുമ്പോൾ മധുരം.

    ReplyDelete