മച്ചി
അമ്മയാവുകയേ വേണ്ട എനിക്ക്,
ഈ മാംസത്തിൽ
ഗർഭം ധരിക്കുകയും വേണ്ട.
ഈ ലോകത്തിലേയ്ക്കു ഒന്നിനെ
പെറ്റിടുകയേ വേണ്ട.
പേറ്റുനോവും,കീറ്റുനോവും വേണ്ട.
ഉർവരതയുടെ ആദ്യമഞ്ചാടിമണികൾ
ഭൂമിയിൽ വീണനിമിഷം മുതൽ
നെഞ്ചുനീറുകയാണ്,
ഗർഭപാത്രം പിടയുകയാണ്.
എനിക്കൊരു പെണ്ണിനെ പെറണ്ട;
കാട്ടുനായ്ക്കളുടെ പല്ലിനു്
ഉത്സവമാക്കാൻ,
കഴുകന്മാരുടെ നഖമുനകൾക്ക്
രക്തചിത്രം രചിക്കാൻ,
കാളികൂളികൾക്കു
നിണം കുടിച്ചു തെഴുക്കാൻ.
എനിക്കൊരു ആണിനെയും പെറണ്ട;
ഒരുത്തിയുടെ രക്തമാംസങ്ങളിൽ
വേരിറക്കി
വലിച്ചൂറ്റി ചണ്ടിയാക്കുന്ന,
അവളുടെ വിളഭൂമിയിൽ
വിഷം തളിച്ച്
ഭീരുവായി കാറ്റത്ത് മാഞ്ഞുപോകുന്ന,
നിയമത്തിന്റെ അഴക്കോലിൽ
പൊരിവെയിലത്തും പേമഴയത്തും
അവളെ തൂക്കിയിട്ടു രസിക്കുന്ന
ഒരു വവ്വാൽച്ചിറകനാകാൻ
എനിക്കൊരുത്തനെ പെറ്റിടണ്ട.
അമ്മയാകുന്നത്
ഒരു വാളാകലാണ്;
ഇരുതലമൂർച്ചയുള്ള വാൾ.
ഒരുത്തിയെക്കുറിച്ചുള്ള ആധിക്കടലും
ഒരുത്തനെതിരെ ഉയരുന്ന
പ്രാക്കുകളുടെ മരുവും.
പെൺപിറപ്പുകളെയോർത്ത്
നെഞ്ചിൽ ചൂള നീറ്റുന്നവരേ,
നിങ്ങൾ ഭാഗ്യവതികൾ!
ദംഷ് ട്രകളും നീൾനഖങ്ങളും
രക്തദാഹവുമുള്ള
നെഞ്ചുപൊള്ളയായ ഒരുത്തനെ
ഉള്ളിൽ ചുമന്ന അഭിശപ്തയേക്കാൾ
എത്രയോ പുണ്യവതികൾ!!!
അമ്മയാവുകയേ വേണ്ട എനിക്ക്,
ഈ മാംസത്തിൽ
ഗർഭം ധരിക്കുകയും വേണ്ട.
ഈ ലോകത്തിലേയ്ക്കു ഒന്നിനെ
പെറ്റിടുകയേ വേണ്ട.
പേറ്റുനോവും,കീറ്റുനോവും വേണ്ട.
ഉർവരതയുടെ ആദ്യമഞ്ചാടിമണികൾ
ഭൂമിയിൽ വീണനിമിഷം മുതൽ
നെഞ്ചുനീറുകയാണ്,
ഗർഭപാത്രം പിടയുകയാണ്.
എനിക്കൊരു പെണ്ണിനെ പെറണ്ട;
കാട്ടുനായ്ക്കളുടെ പല്ലിനു്
ഉത്സവമാക്കാൻ,
കഴുകന്മാരുടെ നഖമുനകൾക്ക്
രക്തചിത്രം രചിക്കാൻ,
കാളികൂളികൾക്കു
നിണം കുടിച്ചു തെഴുക്കാൻ.
എനിക്കൊരു ആണിനെയും പെറണ്ട;
ഒരുത്തിയുടെ രക്തമാംസങ്ങളിൽ
വേരിറക്കി
വലിച്ചൂറ്റി ചണ്ടിയാക്കുന്ന,
അവളുടെ വിളഭൂമിയിൽ
വിഷം തളിച്ച്
ഭീരുവായി കാറ്റത്ത് മാഞ്ഞുപോകുന്ന,
നിയമത്തിന്റെ അഴക്കോലിൽ
പൊരിവെയിലത്തും പേമഴയത്തും
അവളെ തൂക്കിയിട്ടു രസിക്കുന്ന
ഒരു വവ്വാൽച്ചിറകനാകാൻ
എനിക്കൊരുത്തനെ പെറ്റിടണ്ട.
അമ്മയാകുന്നത്
ഒരു വാളാകലാണ്;
ഇരുതലമൂർച്ചയുള്ള വാൾ.
ഒരുത്തിയെക്കുറിച്ചുള്ള ആധിക്കടലും
ഒരുത്തനെതിരെ ഉയരുന്ന
പ്രാക്കുകളുടെ മരുവും.
പെൺപിറപ്പുകളെയോർത്ത്
നെഞ്ചിൽ ചൂള നീറ്റുന്നവരേ,
നിങ്ങൾ ഭാഗ്യവതികൾ!
ദംഷ് ട്രകളും നീൾനഖങ്ങളും
രക്തദാഹവുമുള്ള
നെഞ്ചുപൊള്ളയായ ഒരുത്തനെ
ഉള്ളിൽ ചുമന്ന അഭിശപ്തയേക്കാൾ
എത്രയോ പുണ്യവതികൾ!!!
:(
ReplyDeleteഹേ മാതാവേ ഇതന്നോ അങയുടെ വേദന
ReplyDeleteഹേ മാതാവേ ഇതന്നോ അങയുടെ വേദന
ReplyDeleteഅമ്മമാരില്നിന്നും പേറ്റുനോവിന്റെ ത്യാഗവും സ്നേഹവും തിരിച്ചറിയുന്ന
ReplyDeleteആണ്‍ ജന്മങ്ങൾ ഇനിയും വരും . സ്നേഹവും ,ദയയും ,സഹാനുഭൂതിയുമെല്ലാം അവരില് ജ്വലിപ്പിക്കുവാനും അമ്മമാര്കുമാത്രേ കഴിയൂ ...
bang..bang..bang...
ReplyDeletejust like your last poem, this too is a power packed one...
നല്ല മക്കളെ പ്രസവിക്കുന്നതും അമ്മ തന്നെ..
ReplyDeleteവരികളിലെ ആത്മരോഷം ശരിക്കും അറിയുന്നു..