കാഴ്ചകൾ
നേർത്ത് നേർത്ത് ഇല്ലാതാകുന്ന
വിലാപം,
ചുട്ട നെഞ്ചിൽനിന്നുറന്ന
പൊള്ളുന്ന കണ്ണൂനീർ,
മരുഭൂമിയുടെ വേവിൽ വീണ
മഴത്തുള്ളി,
കൊടുങ്കാറ്റിൽ യാത്ര തിരിച്ച
മിന്നാമിന്നി,
പെരുമഴയിൽ പാറിവീണ
അപ്പൂപ്പൻ താടി,
നിന്റെ ധൂർത്തുകളുടെ പ്രളയത്തിൽ
തണ്ടുലഞ്ഞ വെള്ളാമ്പൽ,
സംഘഭോഗത്തിൽ മാനമുരിഞ്ഞ പെണ്ണിന്റെ
നെഞ്ചിൽ കുരുങ്ങിയ നിലവിളി,
ഒരുപിടിയന്നം കിനാക്കാണുന്ന
കുഴിഞ്ഞ കൺകളിലെ
വന്യമായ തിളക്കം.
വാരിയെല്ലു തെളിഞ്ഞ നെഞ്ചിലെ
വിണ്ടുകീറിയ മുലഞെട്ടുകൾ,
കാഴ്ചകൾക്കു മുന്നിൽ
ഇവ തിക്കിത്തിരക്കുമ്പോൾ
നമുക്കെന്തു പ്രണയം!!!
നിന്റെ ധൂർത്തുകളുടെ പ്രളയത്തിൽ
ReplyDeleteതണ്ടുലഞ്ഞ വെള്ളാമ്പൽ, beautiful line