പരിണാമം
മുറ്റം നിറഞ്ഞ് തണൽ പരത്തിയിരുന്ന മരം ഉണങ്ങിത്തുടങ്ങി.
ഓരോ ദിവസവും ഇലകൾ കൊഴിഞ്ഞു കൊണ്ടിരുന്നു.
അമ്മ ആകുലതയോടെ അതിനെച്ചൊല്ലി പരിതപിക്കാൻ തുടങ്ങി.
പ്രായമേറിത്തുടങ്ങിയ മരമായതിനാൽ
ശുശ്രൂഷിച്ചിട്ടും
നനച്ചിട്ടും കാര്യമില്ലെന്ന്
കുടുംബം ഏകപക്ഷീയമായി വിധിയെഴുതി.
അമ്മ ആ പക്ഷം ചേരാതെ,
ആരും കാണാതെ
കൊടിയ വേനലിൽ അരിഷ്ടിച്ചുമിച്ചം പിടിച്ച വെള്ളം
കുടുംബക്കാരുടെ കണ്ണുവെട്ടിച്ച്
അതിനു കുടിയ്ക്കാൻ കൊടുത്തു കൊണ്ടിരുന്നു.
പോകെപ്പോകെ ഇലകൊഴിയുന്നതു കുറഞ്ഞു .എങ്കിലും പുതിയ തളിർപ്പുകൾ പൊടിച്ചതേയില്ല .
നാമമാത്രമായ ഇലകൾ ആകാശത്തേക്ക് അഞ്ജലിയായി നീട്ടി മരം പ്രാർഥനാപൂർവം നിന്നിരുന്നു.
ആഴ്ചകൾ കൊണ്ട് അമ്മയുടെ കറുത്തിരുണ്ട മുടിയിഴകൾ ഒറ്റയ്ക്കും പെട്ടയ്ക്കും
പിന്നീട് കൂട്ടത്തോടെ യും കൊഴിഞ്ഞു തുടങ്ങി.
പ്രായമായിത്തുടങ്ങിയതിന്റെ ലക്ഷണങ്ങൾ എന്ന് അതിനെ വീട്ടിലുള്ളവർ അവഗണിച്ചു.
വെളുത്ത വറ്റുകളെ കോർത്ത നൂലായി അവ മാറിയപ്പോൾ മാത്രം അച്ഛനും മക്കളും വീട്ടിൽ വലിയ ആരവത്തോടെഫ്ലൈയിംഗ് സോസർ കളിച്ചു.
അത്തരം രാത്രികളിൽ
അമ്മ മരച്ചുവട്ടിൽ ഒറ്റയ്ക്കിരുന്നു പെയ്തു തുടങ്ങി.
അവശേഷിക്കുന്ന മുടിയിഴകൾ അമ്മയുടെ മുതുകിലൂടെ ഊർന്ന് പ്രാർഥന പോലെ ഭൂമിയുടെ പാദം തൊട്ടു വണങ്ങി.

മരം ശേഷിക്കുന്ന ഇലകളിൽ ചിലത് അമ്മയുടെ മേൽ പൊഴിച്ചു.
അമ്മയുടെ തൊലി ചുളിഞ്ഞു കടുപ്പം വച്ചു.
കാൽനഖങ്ങൾ രൂപഭംഗി ക്ഷയിച്ച് നീണ്ടു വളരാൻ തുടങ്ങി.

കണ്ണുണുനീർ വറ്റി അമ്മ വരണ്ടുണ ങ്ങി.
അന്ന് അത്താഴം വിളമ്പിയപ്പോൾ അമ്മയുടെ നീണ്ടു വളർന്ന, ചെളി നിറഞ്ഞ കൈവിരലുകൾ അച്ഛന്റെ കാഴ്ചയിൽ
മണൽത്തരി പോലെ കിരുകിരുത്തു
പോഴ്സ്ലെയlൽ പിഞ്ഞാണത്തിന്റെ ചെറിയ ചീളുകൾ അമ്മയുടെ മുടിയിഴകളിൽ പൂമൊട്ടുകളായി .
നെറ്റിയിലൂടെ ഊർന്ന്
കവിളിൽ ഒട്ടി പ്പിടിച്ച ചുവന്ന പൂവിതളുകൾക്ക് ചോരയുടെ മണമായിരുന്നു. അന്ന് രാത്രിയും അമ്മ മരച്ചുവട്ടിൽ ഇരുന്നു.

നാളുകൾ കൂടി, വരണ്ട കണ്ണുകൾ ഓരോ തുള്ളിവീതം പെയ്തു .
പിറ്റേന്നുണർന്ന പത്രമെടുക്കാൻ മുറ്റത്തിറങ്ങിയ അച്ഛൻ
ഉണങ്ങിയ മരം, നിറയെ തളിർത്തു നിൽക്കുന്നതായ് കണ്ടു.
അടുത്തായി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെറു മരം
നിറയെ പൂത്തു നിൽക്കുന്നതും.
ചെറിയപൂക്കൾക്ക് കടും ചോരയുടെ ചുവപ്പായിരുന്നു.
ചായ കിട്ടാൻ വൈകിയതിന് അച്ചൻ കലിതുള്ളിയത് കേൾക്കാൻ അടുക്കളയിൽ അമ്മ
ഉണ്ടായിരുന്നില്ല; വീട്ടിലും.

മുറ്റത്തെ ചെറു മരം
അഞ്ചാറ് പൂക്കൾ പൊഴിച്ചു
ചുവക്കെച്ചിരിച്ചു നിന്നു.

No comments:
Post a Comment