Wednesday, 24 September 2014

'കവിത വിചാരം'

കവിതയില്‍ 'വിത'വേണമെന്നു കുഞ്ഞുണ്ണിമാഷ്‌
വിതമാത്രമായാല്‍ കവിതയാമോ?
വിതവരും മുന്‍പൊരു 'ക'യുണ്ട് കവിതയില്‍
ക ല വിളങ്ങീടണം  എന്നതാവാം.
കാ മ്പുള്ളതാവണം കാവ്യമെന്നാവണം
പതിര് വിതച്ചാല്‍ വിളയുകില്ല.
കണ്മുന്നിലെന്നപോല്‍ ചിന്തയില്‍ തെളിവെഴും
കാ ഴ്ചകള്‍  വന്നു നിരക്കവേണം.
ക രളില്‍ വിതയ്ക്കേണ്ടാതാകയാലാകണം
കവിതയെന്നുള്ള പേര്‍ വന്നു ചേര്‍ന്നു.
ക ടലിന്റെയാഴമുണ്ടാവണം മറ്റൊരാള്‍
കൈതൊടാ ക ല്പനാ ഭംഗിവേണം.

3 comments:

  1. ഇപ്പോ ഇതൊന്നും വേണമെന്നില്ല :(

    ReplyDelete
  2. കവിത യുടെ ജനപ്രീതി ഒരു കാലത്ത് ഗാനമേളയ്ക്ക് ഉത്സവ പറമ്പിൽ കിട്ടിയിരുന്ന പൊതു ജനപ്രീതി ആയി കവിത ഫേസ് ബുക്ക്‌ ബ്ലോഗ്‌ എഴുത്തുകളിൽ കൂടുതൽ ജനകീയമായി, ഗ്രഹ്യമായി, ഈണവും താളവും വൃത്തവും പൊതുവെ കുറഞ്ഞു എന്നാലും പെട്ടെന്ന് വായിച്ചു മറക്കാവുന്ന കവിതകൾ എണ്ണം കൂടി, ഇത്തരം ഓർമപ്പെടുത്തലുകൾ അത് കൊണ്ട് തന്നെ ഇടയ്ക്കിടക്ക് നല്ലതാണു വേണ്ടതാണ്

    ReplyDelete
  3. നന്ദി അജിത്‌ ,ബൈജു ഓര്‍മ്മയില്‍ നില്‍ക്കുന്ന ഈരടികള്‍ ഇപ്പോള്‍ ഇല്ല എന്നത് സങ്കടപ്പെടുത്തുന്നു

    ReplyDelete