Monday, 16 June 2014

പനി

പനി

പനി തിളയ്ക്കുമീ കിടക്കയിൽ തനി-
ച്ചിരിക്കയാണ് ഞാൻ പ്രിയസഖെ.
അതിവി ദൂരത്തിലെവിടെയോ നിന്റെ
മൃദുപദസ്വനം കൊതിച്ചുവൊ!
തളർന്നുറങ്ങുമെൻ തിളച്ച നെറ്റിയിൽ
പതിച്ചുവോ തുടുമലരിതള്‍!
തനിച്ചു പോകുമീ നിശ്ശബ്ദയാത്രയിൽ
ഗ്രഹിച്ചുവോ വലം കരത്തെ നീ
ക്ഷണിക്കയാണ് നിൻ പ്രണയം മൂകമായ്
മതിവരാ വാഴ്വിൻ കരകളിൽ.
വിരിഞ്ഞ പൂക്കളിൽ ക്ഷണിക ഭംഗികൾ
വിലസിടും ഇന്ദ്രധനുസ്സിലും.
നിറുത്തിടാം പാതി വഴിയിലെൻ യാത്ര
തനിച്ചു പോകുവാനരുതിനി.
തിരിച്ചുപോകിലും മരിച്ചുപോകിലും
ത്യജിച്ചു പോകുവാനരുതിനി.....

                                         (ജൂണ്‍ 2014)

3 comments:

  1. പനിപ്പാട്ട് കൊള്ളാം
    പ്രണയപ്പനിപ്പാട്ട്!!

    ReplyDelete
  2. തളർന്നുറങ്ങുമെൻ തിളച്ച നെറ്റിയിൽ മനോഹരം

    ReplyDelete