ഒരു നീർക്കണം
എത്രയോ ജലകണങ്ങളുണ്ട്
മേഘങ്ങളുടെ കൈക്കുമ്പിളിൽ!
പളുങ്കു മണികൾ പോലെ
താഴെ വീണു ചിതറുന്നവ,
ചെളിയിലും പൊടിയിലും വീണ്
കറ കലരുന്നവ,
ഭൂമിയുടെ വരണ്ട മാറിൽ
വിലയം പ്രാപിക്കുന്നവ,
കരിങ്കല്ലിൽ തലതല്ലി
കരഞ്ഞൊടുങ്ങുന്നവ,
ആഴങ്ങളിലേയ്ക്ക് കിനിഞ്ഞിറങ്ങി
തെളിനീരുറവയായി
മറ്റെവിടെയോ
പൊട്ടിമുളയ്ക്കുന്നവ,
നേർത്ത കണികകളായിച്ചിതറി
ചക്രവാളത്തിൽ
മഴവില്ലുതീർക്കുന്നവ,
ജന്മാന്തരങ്ങളിലേയ്ക്കു കുളിരായി
മൃത്യുവക്ത്രത്തിൽ
അന്ത്യോദകമാകുന്നവ,
ഒരു ചേമ്പിലവട്ടത്തിന്റെ നെറുകയിൽ
സുതര്യമായ പൊട്ടുകുത്തുന്നവ,
ചിപ്പിയുടെ ഹൃദയത്തിൽ വീണ്
മുത്തായിത്തിളങ്ങുന്നവ.
ഏതാവണം നിനക്ക്?
അതോ നിന്റെ മുഖം തിളങ്ങുന്ന
എന്റെ കണ്ണീലെ നീർമണിയോ?!!!
എത്രയോ ജലകണങ്ങളുണ്ട്
മേഘങ്ങളുടെ കൈക്കുമ്പിളിൽ!
പളുങ്കു മണികൾ പോലെ
താഴെ വീണു ചിതറുന്നവ,
ചെളിയിലും പൊടിയിലും വീണ്
കറ കലരുന്നവ,
ഭൂമിയുടെ വരണ്ട മാറിൽ
വിലയം പ്രാപിക്കുന്നവ,
കരിങ്കല്ലിൽ തലതല്ലി
കരഞ്ഞൊടുങ്ങുന്നവ,
ആഴങ്ങളിലേയ്ക്ക് കിനിഞ്ഞിറങ്ങി
തെളിനീരുറവയായി
മറ്റെവിടെയോ
പൊട്ടിമുളയ്ക്കുന്നവ,
നേർത്ത കണികകളായിച്ചിതറി
ചക്രവാളത്തിൽ
മഴവില്ലുതീർക്കുന്നവ,
ജന്മാന്തരങ്ങളിലേയ്ക്കു കുളിരായി
മൃത്യുവക്ത്രത്തിൽ
അന്ത്യോദകമാകുന്നവ,
ഒരു ചേമ്പിലവട്ടത്തിന്റെ നെറുകയിൽ
സുതര്യമായ പൊട്ടുകുത്തുന്നവ,
ചിപ്പിയുടെ ഹൃദയത്തിൽ വീണ്
മുത്തായിത്തിളങ്ങുന്നവ.
ഏതാവണം നിനക്ക്?
അതോ നിന്റെ മുഖം തിളങ്ങുന്ന
എന്റെ കണ്ണീലെ നീർമണിയോ?!!!
നിന്റെ മുഖം തിളങ്ങുന്ന
ReplyDeleteഎന്റെ കണ്ണീലെ നീർമണി
Well written...the different moods of water droplets and ur attempt to connect to reality has been succeeded!
ReplyDeleteWell written...the different moods of water droplets and ur attempt to connect to reality has been succeeded!
ReplyDeleteവളരെ മനോഹരമായ കവിത.
ReplyDeleteNEERKANAM MUTHU POLE MANOHARAM
ReplyDeleteഒരു ചേമ്പിലവട്ടത്തിന്റെ നെറുകയിൽ
ReplyDeleteസുതര്യമായ പൊട്ടുകുത്തുന്നവ,