പുനർജന്മം
ക്രൂരനാമേപ്രിലെ*ത്തുന്നതിൻ മുൻപ്,
വേനലഗ്നിയായ് പെയ്തിറങ്ങും മുൻപ്,
എന്റെ തെക്കിനി മുറ്റത്തുനിന്നൊരു
പാരിജാതം കരിഞ്ഞുപോയിന്നലെ.
എൻ കിനാവുകൾ പൂത്തൊരാച്ചില്ലയും
പൊൻ നിറമുള്ളപൂക്കളിൽ തേനുണ്ടു
പ്രേമകേളികളാടിയ പൈങ്കിളീ-
ജാലവും എന്റെ മായൂര പിഞ്ഛികാ-
വർണ്ണവും മുളന്തണ്ടും മറഞ്ഞുപോയ്
വിണ്ടുകീറിയ മുറ്റമേകാണ്മു ഞാൻ.....
എൻ മനസ്സിന്റെ നേർവരതന്നെയീ
പൊട്ടിയാർക്കാത്ത ശുഷ്കിച്ച കുറ്റികൾ.
തീക്കനൽ പെയ്തിറങ്ങുമീയൂഷര-
ഭൂമിയിൽ പാദമൂന്നി നിൽക്കുന്നു ഞാൻ.
അന്തിവാനത്തിലെങ്ങാനുമെത്തുമോ
എന്റെ കണ്ണീരടങ്ങുന്ന കാർമുകിൽ!
അക്ഷരം തെന്നിമാറുമീ തൂലിക ,
ഭിക്ഷ തെണ്ടുന്ന സങ്കല്പസീമകൾ,
പുല്ലുപോലും മുളക്കാത്തൊരെൻ മനോ-
സർഗ്ഗ ഭൂമിയിൽ കാത്തിരിക്കുന്നു ഞാൻ.
സ്വപ്നമെന്നേ മരിച്ചൊരീ കൺകളും
മന്ദഹാസം മറന്ന മുഖവുമായ്,
എണ്ണ വറ്റിപ്പുകയും കരിന്തിരി
ഉറ്റുനോക്കിയിരിക്കുകയയാണു ഞാൻ.
എൻ കരൾ കടയുന്നൊരീ നൊമ്പരം
കാവ്യഭാവനയ്ക്കീറ്റു നോവാകുമോ?!
ആഴി കൂട്ടി ഞാൻ ഹോമിക്കയാണവ-
ശിഷ്ടമായെന്നിലുള്ളവയൊക്കെയും
എണ്ണമില്ലാത്ത ഭ്രാന്തൻ കിനാവുകൾ
കുന്നുകൂടിത്തുരുമ്പിച്ചൊരെൻ മനം,
ചുംബനം പോലുമേൽക്കുവാനാകാതെ
വിണ്ടുകീറി വരണ്ടൊരെൻ ചുണ്ടുകൾ,
ഗന്ധകം പുകയൊന്നൊരീത്തീമല-
യ്ക്കുള്ളിലാണ്ടു പിടയുന്ന മാനസം,
പൊട്ടിയ വളത്തുണ്ടുകൾ, സീമന്ത-
രേഖയിൽനിന്നു മായ്ച്ചൊരീ കുങ്കുമം,
മുദ്രമോതിരം, മിന്നും പുടവയും,
കുഞ്ഞുതാരാട്ടുറങ്ങുമീ മാറിടം.
ആഴികൂട്ടി ഞാൻ ഹോമിക്കയാണിവ
പ്രാണനൊപ്പമീ ദുഃഖ യാഗാഗ്നിയിൽ.
എന്റെയാത്മാവെരിഞ്ഞടങ്ങുന്നൊരീ
ഹോമകുണ്ഠത്തിൽ നിന്നുയിർക്കൊള്ളുമോ,
അലയൊടുങ്ങാത്ത കണ്ണുനീരാഴികൾ,
അലകടലിനും മീതെയൊരാലില?!!!
* കടപ്പാട് ടി. എസ് എലിയട്ട് - വേസ്റ്റ് ലാന്റ്
(സെപ്തംബര്‍ 2012)
ക്രൂരനാമേപ്രിലെ*ത്തുന്നതിൻ മുൻപ്,
വേനലഗ്നിയായ് പെയ്തിറങ്ങും മുൻപ്,
എന്റെ തെക്കിനി മുറ്റത്തുനിന്നൊരു
പാരിജാതം കരിഞ്ഞുപോയിന്നലെ.
എൻ കിനാവുകൾ പൂത്തൊരാച്ചില്ലയും
പൊൻ നിറമുള്ളപൂക്കളിൽ തേനുണ്ടു
പ്രേമകേളികളാടിയ പൈങ്കിളീ-
ജാലവും എന്റെ മായൂര പിഞ്ഛികാ-
വർണ്ണവും മുളന്തണ്ടും മറഞ്ഞുപോയ്
വിണ്ടുകീറിയ മുറ്റമേകാണ്മു ഞാൻ.....
എൻ മനസ്സിന്റെ നേർവരതന്നെയീ
പൊട്ടിയാർക്കാത്ത ശുഷ്കിച്ച കുറ്റികൾ.
തീക്കനൽ പെയ്തിറങ്ങുമീയൂഷര-
ഭൂമിയിൽ പാദമൂന്നി നിൽക്കുന്നു ഞാൻ.
അന്തിവാനത്തിലെങ്ങാനുമെത്തുമോ
എന്റെ കണ്ണീരടങ്ങുന്ന കാർമുകിൽ!
അക്ഷരം തെന്നിമാറുമീ തൂലിക ,
ഭിക്ഷ തെണ്ടുന്ന സങ്കല്പസീമകൾ,
പുല്ലുപോലും മുളക്കാത്തൊരെൻ മനോ-
സർഗ്ഗ ഭൂമിയിൽ കാത്തിരിക്കുന്നു ഞാൻ.
സ്വപ്നമെന്നേ മരിച്ചൊരീ കൺകളും
മന്ദഹാസം മറന്ന മുഖവുമായ്,
എണ്ണ വറ്റിപ്പുകയും കരിന്തിരി
ഉറ്റുനോക്കിയിരിക്കുകയയാണു ഞാൻ.
എൻ കരൾ കടയുന്നൊരീ നൊമ്പരം
കാവ്യഭാവനയ്ക്കീറ്റു നോവാകുമോ?!
ആഴി കൂട്ടി ഞാൻ ഹോമിക്കയാണവ-
ശിഷ്ടമായെന്നിലുള്ളവയൊക്കെയും
എണ്ണമില്ലാത്ത ഭ്രാന്തൻ കിനാവുകൾ
കുന്നുകൂടിത്തുരുമ്പിച്ചൊരെൻ മനം,
ചുംബനം പോലുമേൽക്കുവാനാകാതെ
വിണ്ടുകീറി വരണ്ടൊരെൻ ചുണ്ടുകൾ,
ഗന്ധകം പുകയൊന്നൊരീത്തീമല-
യ്ക്കുള്ളിലാണ്ടു പിടയുന്ന മാനസം,
പൊട്ടിയ വളത്തുണ്ടുകൾ, സീമന്ത-
രേഖയിൽനിന്നു മായ്ച്ചൊരീ കുങ്കുമം,
മുദ്രമോതിരം, മിന്നും പുടവയും,
കുഞ്ഞുതാരാട്ടുറങ്ങുമീ മാറിടം.
ആഴികൂട്ടി ഞാൻ ഹോമിക്കയാണിവ
പ്രാണനൊപ്പമീ ദുഃഖ യാഗാഗ്നിയിൽ.
എന്റെയാത്മാവെരിഞ്ഞടങ്ങുന്നൊരീ
ഹോമകുണ്ഠത്തിൽ നിന്നുയിർക്കൊള്ളുമോ,
അലയൊടുങ്ങാത്ത കണ്ണുനീരാഴികൾ,
അലകടലിനും മീതെയൊരാലില?!!!
* കടപ്പാട് ടി. എസ് എലിയട്ട് - വേസ്റ്റ് ലാന്റ്
(സെപ്തംബര്‍ 2012)
dear ഗീത .."പുനർജന്മം" വായിച്ചു......ടി എസ Eliot ന്റെ വേസ്റ്റ് ലാന്‍ഡ് ഇനെ ഓര്‍മിപ്പിക്കുന്നു....."April is the cruelest of all month"...is the starting lines of Waste land.
ReplyDeleteചുംബനം പോലുമേൽക്കുവാനാകാതെ
വിണ്ടുകീറി വരണ്ടൊരെൻ ചുണ്ടുകൾ
പൊട്ടിയ വളത്തുണ്ടുകൾ, സീമന്ത-
രേഖയിൽനിന്നു മായ്ച്ചൊരീ കുങ്കുമം,
നല്ല ഒഴുക്ക് ..നല്ല വാക്കുകള്‍ ..വളരെ ..ഇഷ്ടപ്പെട്ടു.....കൂടുതല്‍ പറയാന്‍ ഉള്ള poetic sense എനിക്കില്ല....മഹാപ്രലയങ്ങള്‍ക്ക് മീതെ ഒരു ആലില കാണാതിരിക്കില്ല be optimist
പുനർജന്മം വായിച്ചു .iT REMINDS ME OF eLIOT'S wASTE lAND(BURIAL OF DEAD).It starts like this
ReplyDelete"April is the cruellest month, breeding
Lilacs out of the dead land, mixing
Memory and desire, stirring
Dull roots with spring rain.
Winter kept us warm, covering
Earth in forgetful snow, feeding
A little life with dried tubers."
നല്ല ഒഴുക്ക് ..നല്ല വാക്കുകള്‍ ..വളരെ ..ഇഷ്ടപ്പെട്ടു.....കൂടുതല്‍ പറയാന്‍ ഉള്ള poetic sense എനിക്കില്ല....മഹാപ്രലയങ്ങള്‍ക്ക് മീതെ ഒരു ആലില കാണാതിരിക്കില്ല be optimist--GIRISH