സോഷ്യലിസം
വാക്കത്തി വായ്ത്തല പോലെന്റെ വാക്കുകൾ,
വിഷമുള്ളു കുത്തിയ പോലെന്റെ നോക്കുകൾ,
ചൊറുതണവള്ളിപോലെന്റെയാലിംഗനം,
കാട്ടുകടന്നലിൻ കുത്തുപോൽ വേഴ്ചയും.
വിൽക്കുവാൻ വച്ചിരിക്കുന്നു ഞാനെന്നെയീ
മൂവന്തി നേരത്തു നാട്ടൂനാൽക്കവലയിൽ.
ഇടനിലക്കാരന്റെ പേച്ചിന്റെ മന്ത്രമി-
ല്ലാദ്ധ്യാത്മികത്തിൻ മറയില്ല തെല്ലുമേ!
പശയിട്ട ഖദറിന്റെ വടിവുടയ്ക്കാതെ,
വേർപ്പറിയാതെ കാറിൽ പറക്കുന്ന കൂട്ടരും,
മന്ത്രതന്ത്രങ്ങൾ ജപിക്കുന്ന കാവിയും,
സ്വന്ത ബന്ധങ്ങൾ വെടിഞ്ഞവർ വേറെയും,
കുർബാന ചൊല്ലുന്ന ളോഹയും, നെറ്റിയിൽ
നിസ്കാര വടുവുള്ള നല്ല ചങ്ങായിയും,
തെറിവാക്കുരയ്ക്കുന്ന പുലയാടിയും,
പാതിരാവിൽ പതുങ്ങുന്ന തറവാടിമക്കളും,
മത്തിയും കള്ളും മണക്കും പുലയനും,
യജ്ഞം നടത്തുന്ന പൂണൂലുധാരിയും
നോവിനെ കാവ്യങ്ങളാക്കും കവിയു,മാ-
വാക്കിനെ വസ് ത്രമുരിക്കുന്ന കൂട്ടരും,
മാനത്തു പൂക്കുന്ന `താര`ങ്ങളും, ചെളി-
ക്കുണ്ടിലെത്താമരക്കുഞ്ഞുങ്ങളും വന്നു
വാങ്ങുവിൻ, അല്ലെങ്കിൽ വാടക നൽകുവിൻ
വില്പന, വാടക തമ്മിലെന്തന്തരം!?
മാവേലിനാട്ടിൽ സ്ഥിതിസമത്വം കാത്തു-
പോറ്റുമിവൾ ഈ വിശ്വസ്തയാം സ്ഥാപനം.
(ഫെബ്രുവരി 2013)
വാക്കത്തി വായ്ത്തല പോലെന്റെ വാക്കുകൾ,
വിഷമുള്ളു കുത്തിയ പോലെന്റെ നോക്കുകൾ,
ചൊറുതണവള്ളിപോലെന്റെയാലിംഗനം,
കാട്ടുകടന്നലിൻ കുത്തുപോൽ വേഴ്ചയും.
വിൽക്കുവാൻ വച്ചിരിക്കുന്നു ഞാനെന്നെയീ
മൂവന്തി നേരത്തു നാട്ടൂനാൽക്കവലയിൽ.
ഇടനിലക്കാരന്റെ പേച്ചിന്റെ മന്ത്രമി-
ല്ലാദ്ധ്യാത്മികത്തിൻ മറയില്ല തെല്ലുമേ!
പശയിട്ട ഖദറിന്റെ വടിവുടയ്ക്കാതെ,
വേർപ്പറിയാതെ കാറിൽ പറക്കുന്ന കൂട്ടരും,
മന്ത്രതന്ത്രങ്ങൾ ജപിക്കുന്ന കാവിയും,
സ്വന്ത ബന്ധങ്ങൾ വെടിഞ്ഞവർ വേറെയും,
കുർബാന ചൊല്ലുന്ന ളോഹയും, നെറ്റിയിൽ
നിസ്കാര വടുവുള്ള നല്ല ചങ്ങായിയും,
തെറിവാക്കുരയ്ക്കുന്ന പുലയാടിയും,
പാതിരാവിൽ പതുങ്ങുന്ന തറവാടിമക്കളും,
മത്തിയും കള്ളും മണക്കും പുലയനും,
യജ്ഞം നടത്തുന്ന പൂണൂലുധാരിയും
നോവിനെ കാവ്യങ്ങളാക്കും കവിയു,മാ-
വാക്കിനെ വസ് ത്രമുരിക്കുന്ന കൂട്ടരും,
മാനത്തു പൂക്കുന്ന `താര`ങ്ങളും, ചെളി-
ക്കുണ്ടിലെത്താമരക്കുഞ്ഞുങ്ങളും വന്നു
വാങ്ങുവിൻ, അല്ലെങ്കിൽ വാടക നൽകുവിൻ
വില്പന, വാടക തമ്മിലെന്തന്തരം!?
മാവേലിനാട്ടിൽ സ്ഥിതിസമത്വം കാത്തു-
പോറ്റുമിവൾ ഈ വിശ്വസ്തയാം സ്ഥാപനം.
(ഫെബ്രുവരി 2013)
കുറച്ചുകൂടി പ്രസാദാത്മകമായി എഴുതിക്കൂടെ? മുൻ കവിതകളും വായിച്ചതിൽ നിന്നും തോന്നിയതാണ്. ഒരു പക്ഷെ എന്റെ ആസ്വാദനത്തിന്റെ പിശകാവും, എങ്കിലും.
ReplyDeleteപ്രസാദാത്മകം ?
ReplyDeleteഇതുവരെ മറുപടി ചെയ്യാതിരുനത് എങ്ങനയെന്ന് അറിയാഞ്ഞിട്ടാ
ഹ..ഹ, ഇപ്പോൾ അറിഞ്ഞല്ലോ? ഇനിയൊന്നു ശ്രമിച്ചു നോക്കൂ. :-)
ReplyDeleteഈ വേഡ് വെരിഫിക്കേഷൻ ദയവായി ഒഴിവാക്കൂ
Word verification ennu paranjal enthanennu arinjirunnekil try cheyyamayirunnu. Hahaha
DeleteI know not much About this im a beginner
What im doing is with the help of my son
നമ്മൾ കമന്റ് ഇടുമ്പോൾ, ഒന്നോ രണ്ടോ വേഡ് തന്നിട്ട് അത് ബോക്സിൽ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നില്ലേ, അതാണ് വേഡ് വെരിഫിക്കേഷൻ. ഓട്ടമേറ്റഡ് സ്പാമിങ്ങ് ഒഴിവാക്കാനാണ് ഗൂഗിൾ അങ്ങിനെ ഒരു സംവിധാനം വെച്ചിരിക്കുന്നത്. പക്ഷെ, കമന്റ് ഇടുന്നവർക്ക് അതൊരു ബുദ്ധിമുട്ടാണ്. ഞാൻ സാധാരണ (ഒട്ടു മിക്കവരും) വേഡ് വെരിഫിക്കേഷനും കമന്റ് മോഡറേഷനും ഉള്ള സൈറ്റുകളിൽ അഭിപ്രായം ഇടാൻ മടിക്കാറുണ്ട്. നമ്മൾ ഇട്ട കമന്റ്, ബ്ലോഗിന്റെ ഉടമസ്ഥൻ കണ്ട് ബോദ്ധ്യപ്പെട്ടതിനു ശേഷം മാത്രം പരസ്യമാക്കുന്നതാണ് കമന്റ് മോഡറേഷൻ. ബ്ലോഗിന്റെ സെറ്റിങ്ങിൽ, കമന്റ് വിഭാഗത്തിൽ ഈ കാര്യങ്ങൾ വേണമെന്നോ വേണ്ടന്നോ ഏർപ്പാടാക്കാൻ സാധിക്കും.
Deleteഎഴുത്തു തുടരുക, എല്ലാ ആശംസകളും.
my comment moderation is already off!!!!!!!!
Deleteവിൽക്കുവാൻ വച്ചിരിക്കുന്നു ഞാനെന്നെയീ
ReplyDeleteമൂവന്തി നേരത്തു നാട്ടൂനാൽക്കവലയിൽ.
ഇടനിലക്കാരന്റെ പേച്ചിന്റെ മന്ത്രമി-
ല്ലാദ്ധ്യാത്മികത്തിൻ മറയില്ല തെല്ലുമേ!
ഇടശ്ശേരി മണക്കുന്ന വരികള്‍, ഗീതാ.