ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത് ...
ഓര്‍മ്മകളല്ലാതെയൊന്നുമില്ലെന്നെ നിന്‍
നെഞ്ചിടിപ്പില്‍ ചേര്‍ത്തുനിര്‍ത്തുവാനോമനെ
പേടിയാണോര്‍മ്മിക്കുവാന്‍ വീണ്ടുമോര്‍മ്മയെ
വിസ്മൃതിയില്‍ പെട്ടുതെല്ലു മാഞ്ഞീടിലോ
ചേര്‍ന്ന് നാം താണ്ടിയ കാലദേശങ്ങളെ
പിന്തിരിഞ്ഞൊന്നു നോക്കാതെ നില്‍ക്കുന്നു ഞാന്‍
പേടിയാണേതോ കെടുകാറ്റു നാമിരു -
പേരിലോരാളുടെ കാല്പാടുക മായ്ക്കുമോ!
ഉമ്മവച്ചാലതു തീര്‍ന്നുപോമെന്നു ഞാന്‍
നിന്‍ കരം മെല്ലെത്തലോടി ശമിക്കവേ
ഉമ്മകള്‍ എത്രയനന്തമാം ഉമ്മകള്‍
നെഞ്ചിന്‍റെ കൂടുതുറന്നെന്‍റെ കണ്‍കളില്‍
നിന്നുപെയ്യുന്നു നിന്‍ നെഞ്ചില്‍ ജ്വലിക്കുന്ന
ഗ്രീഷ്മതാപത്തിനെയാറ്റിയകറ്റുവാന്‍
എത്ര കിണഞ്ഞു വൃഥാശ്രമിച്ചന്നൊരു
കാലടി മുന്നോട്ടു വയ്ക്കാതിരിക്കുവാന്‍
ആരോ കടിഞ്ഞാണയച്ച കുതിരപോല്‍
കണ്മുന്നില്‍ കാലം കുതിച്ചു പാഞ്ഞെന്തിനോ.
ഓര്‍മ്മയാക്കീടുവാന്‍ വയ്യ നിന്‍ ചുംബന -
മുദ്രയെന്നോര്‍ക്കയാല്‍ ചുംബിച്ചതില്ല ഞാന്‍
പേടിയാണോര്‍മ്മിക്കുവാന്‍ വീണ്ടുമോര്‍മ്മയെ
വിസ്മൃതിയില്‍ പെട്ടു വല്ലതും മായുമോ!!
(മെയ് 2015)
നന്നായി
ReplyDeleteവളരെ ഇഷ്ടപ്പെട്ടു കവിത
വളരെ സന്തോഷം അജിത്
ReplyDelete