തനിച്ചാകുമ്പോള്‍
തനിച്ചായിരിക്കുന്നത് നല്ലതാണ്
ഉള്ളിലേയ്ക്ക് നോക്കാന്‍
അത് നമ്മെ സഹായിക്കും,
ചില വാതിലുകള്‍ തുറക്കാനും......
അങ്ങിനെയൊന്ന്‍ അവിടെയുണ്ടായിരുന്നോ
എന്ന് നാം അദ്ഭുതപ്പെടുകപോലും ചെയ്യും !
ഉള്ളിലേയ്ക്ക് നോക്കാന്‍
അത് നമ്മെ സഹായിക്കും,
ചില വാതിലുകള്‍ തുറക്കാനും......
അങ്ങിനെയൊന്ന്‍ അവിടെയുണ്ടായിരുന്നോ
എന്ന് നാം അദ്ഭുതപ്പെടുകപോലും ചെയ്യും !
ഇത്രനാള്‍ കോര്‍ത്തുനടന്നിരുന്ന കൈവിരലുകള്‍
പെട്ടെന്ന് ഊര്‍ന്നു മാഞ്ഞുപോകുമ്പോള്‍
വേദനിച്ചേക്കാം.
പൊരുത്തപ്പെടാന്‍ ആകാത്തവിധം
മുറിഞ്ഞേക്കാം.
പെട്ടെന്ന് ഊര്‍ന്നു മാഞ്ഞുപോകുമ്പോള്‍
വേദനിച്ചേക്കാം.
പൊരുത്തപ്പെടാന്‍ ആകാത്തവിധം
മുറിഞ്ഞേക്കാം.
മരുഭൂമിയുടെ കനലുരുക്കത്തിലേക്ക്
നഗ്നമായ പാദങ്ങള്‍
തനിയെ പെറുക്കിവയ്ക്കുമ്പോള്‍
പൊള്ളിപ്പിടഞ്ഞേക്കാം ....
നഗ്നമായ പാദങ്ങള്‍
തനിയെ പെറുക്കിവയ്ക്കുമ്പോള്‍
പൊള്ളിപ്പിടഞ്ഞേക്കാം ....
കാടിന്റെ ശാന്തമായ അശാന്തിയിലേക്ക്
രാവിന്റെ അനന്തതയിലേക്ക്
വിടരുന്ന കണ്ണുകള്‍
മറ്റൊരു ജോഡിയെ കൂട്ടുതേടിയേക്കാം..
രാവിന്റെ അനന്തതയിലേക്ക്
വിടരുന്ന കണ്ണുകള്‍
മറ്റൊരു ജോഡിയെ കൂട്ടുതേടിയേക്കാം..
ചില്ലകള്‍ മുറിച്ചുമാറ്റിയ തായ്ത്തടി
ശൂന്യമായ ആകാശത്തേക്ക്
നിലവിളിക്കുമ്പോലെ,
ഒരുകാര്‍മേഘത്തിന്റെ കനിവ് തേടിയേക്കാം
ശൂന്യമായ ആകാശത്തേക്ക്
നിലവിളിക്കുമ്പോലെ,
ഒരുകാര്‍മേഘത്തിന്റെ കനിവ് തേടിയേക്കാം
എങ്കിലും തനിച്ചായിരിക്കുന്നത് നല്ലതാണ്
നഷ്ടങ്ങള്‍ എത്ര പ്രിയതരങ്ങളായിരുന്നെന്ന്
അത് നമ്മെ ബോധ്യപ്പെടുത്തും.
നാം എത്ര നിസ്സഹായരെന്നും .......
(മാര്‍ച്ച് 2015)
നഷ്ടങ്ങള്‍ എത്ര പ്രിയതരങ്ങളായിരുന്നെന്ന്
അത് നമ്മെ ബോധ്യപ്പെടുത്തും.
നാം എത്ര നിസ്സഹായരെന്നും .......
(മാര്‍ച്ച് 2015)