സഹയാത്ര
ഒരുമിച്ചായിരുന്നു നടന്നു തുടങ്ങിയത്
കാട്ടുപാതകള്‍ തിരഞ്ഞെടുത്തതും
ഒരേയിഷ്ടം.
പാതിവഴിപോലും പിന്നിട്ടില്ല
കിതപ്പാറ്റാന്‍ ഒന്നിരുന്നതേയുള്ളൂ
കിനാക്കണ്ടതുകൂടി ഒരുമിച്ചായിരുന്നു
എപ്പോഴോ കിനാവുകള്‍ വഴിപിരിഞ്ഞു
വഴിയെല്ലാം കുഴിയെന്നും
ഇരുപുറവും ചതുപ്പെന്നും ചൊല്ലി
നീ പിന്തിരിഞ്ഞു
വിരിച്ച ചിറക് പൂട്ടാനല്ലെന്നും
തീയില്‍ മുളച്ചത് വെയിലില്‍ വാടാനല്ലെന്നും
ഞാന്‍ മുന്നോട്ടും
പിന്‍ നടപ്പിന്‍ സാധ്യതകള്‍ കണ്ടറിഞ്ഞു
പഠിച്ചവന്‍ നീ
തോട്ടിയില്‍ കൃത്യമായി കൊളുത്താം
ഉന്നം തെറ്റാതെ കുരുക്കെറിയാം
കൂര്‍ത്തുവരുന്ന സംശയമുന
പിന്‍കഴുത്തില്‍ അമര്‍ത്താം.
നിശ്ശബ്ദപാതപതനങ്ങള്‍
കനത്ത ഒച്ചകളാക്കി
നീ ഓടിക്കാനും
ഞാന്‍ ഓടാനും തുടങ്ങിയതെപ്പോള്‍ !
കോമ്പല്ലുകള്‍ കൂര്‍ത്തും
നഖങ്ങള്‍ നീണ്ടും വന്നത്
ചുംബനത്തില്‍ ചോര മണത്തത്
(അത് എന്റെ തന്നെ ചോരമണം )
എപ്പോള്‍
കാര്‍മേഘത്തിന്റെ കരിമ്പടം പുതച്ചും
കാര്‍മേഘത്തിന്റെ കരിമ്പടം പുതച്ചും
പാറുന്ന മുടിയിഴകളില്‍
മഞ്ഞിന്‍റെ പൂമ്പൊടി പുരണ്ടുംമലമുകളില്നിന്ന് ഇറങ്ങിവരുന്നവനേ
ഒരു വലപ്പാടകലം, ഒരു തുഴയകലം
ഒടുവില്‍ ഒരു കൈപ്പാടകലവും!
അതും വേണ്ട
ഒരു ചുംബനത്തിന്റെ കുഞ്ഞുദൂരമേ ഉണ്ടായിരുന്നുള്ളൂ
നിന്റെ തണുത്ത ചുണ്ടുകള്‍ക്കും
എന്‍റെ കഴുത്തിലെ പിടയ്ക്കുന്ന ഞരമ്പിനും ഇടയില്‍ ..........
അതും വേണ്ട
ഒരു ചുംബനത്തിന്റെ കുഞ്ഞുദൂരമേ ഉണ്ടായിരുന്നുള്ളൂ
നിന്റെ തണുത്ത ചുണ്ടുകള്‍ക്കും
എന്‍റെ കഴുത്തിലെ പിടയ്ക്കുന്ന ഞരമ്പിനും ഇടയില്‍ ..........
പിറവിമുതല്‍ കൂട്ടുനടന്നത്
വേട്ടയാടുവാന്‍ എന്നറിഞ്ഞിരുന്നെങ്കില്‍
ജപമാലയും തകിടുകളും
പൊട്ടിച്ചെറിഞ്ഞ്
എപ്പഴേ ഞാനത് ഒരുക്കിവയ്ക്കുമായിരുന്നു !!!
കൊല്ലുന്നതിനേക്കാള്‍ നിനക്കിഷ്ടം
പ്രാണന്‍ കൊണ്ട് കളിക്കുന്നതായിരുന്നല്ലോ !!!
No comments:
Post a Comment