Saturday, 15 November 2014

കെണി

കെണി 

ജീവിച്ചിരിക്കുന്നതും
മരിച്ചിരിക്കുന്നതും തമ്മില്‍
വലിയ വ്യത്യാസം ഒന്നും ഇല്ലെന്ന്
എനിക്ക് മനസ്സിലായത്
രാവിലെ സ്കൂള്‍ ബസ്സിന്‍റെ ഹോണ്‍
അകന്നകന്ന് പോയപ്പോഴാണ്.

ഉച്ചയൂണ്‍ മേശയുടെ ഏകാന്തത
പതിവുതെറ്റാതെ
എന്നെ  കാത്തിരിക്കുമ്പോള്‍
ജീവന്റെയും ജഡത്വത്തിന്റെയും
ഇടയ്ക്കുള്ള അബോധത്തില്‍
ഞാന്‍ തളയ്ക്കപ്പെട്ടുപോകുന്നു.

ജീവിച്ചിരിക്കുന്നതും
മരിച്ചിരിക്കുന്നതും തമ്മില്‍
പ്രകടമായ വ്യത്യാസം ഉണ്ടെന്നും
ജീവിച്ചിരിക്കുന്നതിനെക്കാള്‍
എത്രയോ ഭേദമാണ്
മരിച്ചിരിക്കുന്നതെന്നും
ഞാന്‍ തിരിച്ചറിഞ്ഞത്
രാത്രിയുമ്മ തന്ന്
മക്കള്‍ പോയപ്പോള്‍.......
പിന്നെ കട്ടില്‍കൂട്ടില്‍
കുടുങ്ങിപ്പോയ എന്‍റെമേല്‍
ഇരുട്ടില്‍ തിളങ്ങുന്ന
കണ്ണുകളും കോമ്പല്ലുകളും
ആഞ്ഞുപതിച്ചപ്പോള്‍.
  

4 comments:

  1. ഉച്ചയൂണ്‍ മേശയുടെ ഏകാന്തത
    പതിവുതെറ്റാതെ
    എന്നെ കാത്തിരിക്കുമ്പോള്‍ ..വല്ലാത്ത ഏകാന്തത വിശാലമായ തീൻ മേശ പലപ്പോഴും അത് ഓർമിപ്പിക്കും വാക്കുകൾ വരികൾ എന്തിനേറെ ഗംഭീരം

    ReplyDelete
  2. നന്ദി ,സന്തോഷം ബൈജു ,ദീപു,അജിത്‌

    ReplyDelete