കാഴ്ച്ചയ്ക്കപ്പുറം
തന്ത്രികൾ അഴിഞ്ഞേപോയ
എന്റെ മൺ വീണ
മടിയിലിരുത്തി,നീ
തേഞ്ഞ വിരലുകൾ കൊണ്ട്
മീട്ടിപ്പാടുമ്പോൾ,
തീരാത്ത നോവുകൾ
പൂവുകളായ് മാറുന്നതും,
അനുരാഗത്തിന്റെ മഴവില്ലുകൾ
അവയിൽ തെളിഞ്ഞു മായുന്നതും കണ്ടില്ലേ!
ശൃതിലയതാളമാർന്ന രാഗവീചികൾ
പൂമ്പാറ്റകളായ്
ചുറ്റും പെയ്തിറങ്ങുന്നത്
കണ്ടില്ലേ!
കരിന്തിരി പുകയുന്ന
ഈ മൺ വിളക്കിൽ
നീ പകർന്ന സ്നേഹം
പുനർജന്മമായിരുന്നു.
എന്നാൽ ,
മുനിഞ്ഞു കത്തി തെളിഞ്ഞു നിൽക്കുമ്പോൾ
ആരും അറിഞ്ഞിരുന്നില്ല
എന്റെ കുഴിമാടത്തിന്മേലായിരുന്നു
അതു എരിഞ്ഞിരുന്നതെന്ന്.
ഇത്തിരിക്കാഴ്ചവട്ടത്തിനപ്പുറത്തേക്ക്
കണ്ണു നീളാത്തവർ നമ്മൾ.
ഒരു മിഴിനീർത്തുള്ളിക്കു പിന്നിൽ
ഒരു കണ്ണീർ ക്കടലുതന്നെ
ബാഷ്പമാക്കിയ
കനൽച്ചൂടറിയാത്തോർ,
തിരുമുറിവുകൾക്കു പിന്നിൽ
കീറിപ്പറിഞ്ഞ
മനസ്സു കാണാത്തവർ,
ഓരോ മഴത്തുള്ളിക്കുമുള്ളിൽ
ഭൂമിയുടെ വേവു കാണാത്തവർ.
തന്ത്രികൾ അഴിഞ്ഞേപോയ
എന്റെ മൺ വീണ
മടിയിലിരുത്തി,നീ
തേഞ്ഞ വിരലുകൾ കൊണ്ട്
മീട്ടിപ്പാടുമ്പോൾ,
തീരാത്ത നോവുകൾ
പൂവുകളായ് മാറുന്നതും,
അനുരാഗത്തിന്റെ മഴവില്ലുകൾ
അവയിൽ തെളിഞ്ഞു മായുന്നതും കണ്ടില്ലേ!
ശൃതിലയതാളമാർന്ന രാഗവീചികൾ
പൂമ്പാറ്റകളായ്
ചുറ്റും പെയ്തിറങ്ങുന്നത്
കണ്ടില്ലേ!
കരിന്തിരി പുകയുന്ന
ഈ മൺ വിളക്കിൽ
നീ പകർന്ന സ്നേഹം
പുനർജന്മമായിരുന്നു.
എന്നാൽ ,
മുനിഞ്ഞു കത്തി തെളിഞ്ഞു നിൽക്കുമ്പോൾ
ആരും അറിഞ്ഞിരുന്നില്ല
എന്റെ കുഴിമാടത്തിന്മേലായിരുന്നു
അതു എരിഞ്ഞിരുന്നതെന്ന്.
ഇത്തിരിക്കാഴ്ചവട്ടത്തിനപ്പുറത്തേക്ക്
കണ്ണു നീളാത്തവർ നമ്മൾ.
ഒരു മിഴിനീർത്തുള്ളിക്കു പിന്നിൽ
ഒരു കണ്ണീർ ക്കടലുതന്നെ
ബാഷ്പമാക്കിയ
കനൽച്ചൂടറിയാത്തോർ,
തിരുമുറിവുകൾക്കു പിന്നിൽ
കീറിപ്പറിഞ്ഞ
മനസ്സു കാണാത്തവർ,
ഓരോ മഴത്തുള്ളിക്കുമുള്ളിൽ
ഭൂമിയുടെ വേവു കാണാത്തവർ.
വീണ്ടും ഒരു നാള്‍ വരും താങ്കളുടെ കരിന്തിരി പുകയുന്ന മണ്‍ കൂനയില്‍ ചിതല്‍ അരിക്കാത്ത വാക്കുകളുടെ മൂര്ച്ചതെടി
ReplyDelete