കൈ തൊടാതെ, തമ്മിൽ നോക്കാതെ, കാണാതെ,
നിന്നെ നിനപ്പതും പ്രണയം.
പൂന്തിങ്കൾ ചൊരിയും നിലാവിൻറ്റെയീമഴ-
യേൽക്കുന്നു നീയുമെന്നോർക്കേ,
എന്നെ നോക്കി കണ്ണിറുക്കുന്ന താരങ്ങൾ
നിൻ കൺകളാണെന്നിരിക്കെ,
നിന്റെ നിശ്വാസമിന്നെന്നെത്തഴുകുന്ന
കുഞ്ഞിളം കാറ്റെന്നറികെ,
ഞാൻ നിലക്കൊള്ളുമീ ഭൂമിയിലാണുനീ-
യുള്ളതെന്നെന്നോടു ചൊല്ലേ,
പ്രകൃതി ഞാനാകുന്നു നീയെൻ പുരുഷനും
ഇതു നമ്മളന്യോന്യമറികേ,
വെറുതേ പിണക്കങ്ങൾ,വെറുതേ പരാതികൾ,
വെറുതെയീ വിരഹാർത്ത ബാഷ്പം.
നിന്നെ ഞാൻ പ്രണയിപ്പതല്ല ,നീയെന്നെയും
നമ്മൾ ചേരുന്നതാം പ്രണയം.
(ഫെബ്രുവരി 2012)
"ഒരു മിഴിച്ചായലില്‍
ReplyDeleteഒരു കവിതയിറ്റിച്ച്
ഓരത്തു ചേരുന്നതാര്
ഹൃദ്യമായ വരികള്‍, നല്ല എഴുത്ത്.. 💚